വിഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ കൈപിടിക്കുകയാണ് കൊച്ചിയിലെ ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷൻ. ജോലി സ്ഥലങ്ങളിലും, ബിസിനസ്സിലും, സമൂഹത്തിലും വിഭിന്നശേഷിയിൽ കഴിവു തെളിയിച്ച പൗരന്മാരെ ഉൾപ്പെടുത്താൻ പ്രവർത്തിക്കുകയാണ് ഇൻക്ലൂസിസ്.

വിഭിന്നശേഷിയുള്ളവരെ മുഖ്യധാരയിലെത്തിക്കാൻ Inclusys Org Foundation  Inclusys Org Foundation

ഈ അവബോധം പ്രചരിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ വിഭിന്നശേഷിയുള്ളവരെ ആദരിക്കുന്നതിനുമായി ‘Inclusys -Inclusion matters with togetherness’ എന്ന ബോധവൽക്കരണ കാമ്പയിൻ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുണ്ട്. വൈദഗ്ധ്യം, സംരംഭകത്വം, ഡിജിറ്റൽ സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ എന്നിവയിൽ ഭിന്നശേഷിയുള്ളവരെ നൈപുണിയുള്ളവരാക്കാൻ ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ മുൻകൈയെടുക്കുകയാണ്.

സർക്കാർ, ബഹുരാഷ്ട്ര കമ്പനികൾ, സ്വകാര്യ, പൊതു സ്ഥാപനങ്ങൾ, സാമൂഹിക സംരംഭകർ, ഇൻകുബേറ്ററുകൾ തുടങ്ങിയവയെ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു ഇക്കോസിസ്റ്റം വിഭിന്നശേഷിയുളളവർക്കായി രൂപപ്പെടുത്തു കയാണ് പ്രധാന ആശയം. ഇത് ഭിന്നശേഷിക്കാർക്ക് സുസ്ഥിരമായ ഉപജീവനമാർഗവും, സാമ്പത്തിക സമത്വവും നൽകും. ഇതുവരെ, 75ഓളംം ഭിന്നശേഷിക്കാരെയാണ് ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷൻ, ഡിജിറ്റൽ സാങ്കേതികവിദ്യയിൽ നൈപുണിയുള്ളവരാക്കി മാറ്റിയത്.

ഐസിടി അക്കാദമി ഓഫ് കേരള, ജിടെക്, കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള നോളജ് ഇക്കണോമി മിഷൻ, സഹൃദയ വെൽഫെയർ സർവീസസ്, ഐഇഇഇ റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ സൊസൈറ്റി എന്നിവരാണ് കാമ്പെയ്‌നിന്റെ പ്രധാന പങ്കാളികൾ. ബാങ്കിംഗ് പാർട്ണറായി ഫെഡറൽ ബാങ്കും, പുനർജീവ ടെക്നോളജി സൊല്യൂഷൻസും ഈ മുന്നേറ്റത്തിന് ഒപ്പമുണ്ട്.

Kochi-based not-for-profit organisation Inclusys Org Foundation has launched an awareness campaign named ‘Inclusys -Inclusion matters with togetherness’ to spread awareness on the inclusion of differently-abled citizens in workplaces, business and society. The year-long campaign will serve differently abled people in skilling, entrepreneurship, digital technology, and startup incubation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version