ഭക്ഷണവുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. സിംഗിൾ ബ്രാൻഡ് ഫുഡ് ഔട്ട്‌ലെറ്റുകൾക്ക് റെയിൽവേ സ്റ്റേഷനുകളിൽ പ്രവർത്തനാനുമതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് റെയിൽവേ. ഇതോടെ KFC, മക്‌ഡൊണാൾഡ്‌സ്, പിസ ഹട്ട്, ബാസ്‌ക്കിൻ റോബിൻസ്, ബിക്കാനർവാല, ഹൽദിറാം തുടങ്ങിയവ ഇനി ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ പ്രവർത്തിക്കും. ‌

KFC in Railway Stations

പുതിയ മാറ്റങ്ങൾക്കായി കാറ്ററിംഗ് സർവീസ് നയങ്ങളിൽ റെയിൽവേ ഭേദഗതി വരുത്തിയിരിക്കുകയാണ്. ഇ-ഓക്ഷൻ പോളിസിയിലൂടെ സിംഗിൾ ബ്രാൻഡ് ഫുഡ് ഔട്ട്‌ലെറ്റുകളുടെ കമ്പനി ഉടമസ്ഥതയിലോ അല്ലെങ്കിൽ ഫ്രാഞ്ചൈസികൾ നടത്തുന്നതോ ആയ കടകൾക്ക് അനുമതി നൽകും.

നിലവിൽ ബിവേറേജുകൾ, സ്‌നാക്കുകൾ എന്നിവയുടെ വിൽപനയ്ക്കായി മൂന്ന് തരം ഫുഡ് സ്റ്റാളുകൾക്കാണ് റെയിൽവേ സ്റ്റേഷനുകളിൽ  അനുവദിച്ചിരിക്കുന്നത്. പുതിയ ഔട്ട്‌ലെറ്റുകളെ പ്രീമിയം ബ്രാൻഡ് കാറ്ററിങ് ഔട്ട്‌ലെറ്റ് എന്ന നാലാമത്തെ വിഭാഗമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

Indian Railways permits single-brand food chains like KFC, McDonald’s, and Pizza Hut to open outlets at stations under the new Premium Brand Catering Outlet category.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version