ഏറ്റെടുക്കലുകളും തന്ത്രപരമായ നിക്ഷേപങ്ങളുമായി റിലയൻസ് ഇൻഡസ്ട്രീസ് സാമ്രാജ്യം വിപുലീകരിക്കുകയാണ്. ജർമൻ റീട്ടെയിലറായ മെട്രോ എജിയുടെ (METRO AG) ഇന്ത്യയിലെ ക്യാഷ് & കാരി ബിസിനസ്സ് റിലയൻസ് റീട്ടെയിൽ ഏറ്റെടുക്കുകയാണ്. 2,850 കോടി രൂപയ്ക്കാണ് മെട്രോ ക്യാഷ് ആൻഡ് കാരി ഇന്ത്യയെ അംബാനിയുടെ റിലയൻസ് ഏറ്റെടുക്കുന്നത്. മെട്രോ ക്യാഷ് ആൻഡ് കാരി ഇന്ത്യയുടെ 100 ശതമാനം ഓഹരികളാണ് റിലയൻസ് റീട്ടെയിൽ ഏറ്റെടുക്കുന്നത്. റിലയൻസ് റീട്ടെയിലിന് (Reliance Retail) B2B സെഗ്മെന്റിൽ സാന്നിധ്യം വർദ്ധിപ്പിക്കാൻ ഈ ഏറ്റെടുക്കൽ സഹായിക്കും. ഈ ഏറ്റെടുക്കലിലൂടെ റിലയൻസ് റീട്ടെയ്ലിന് രാജ്യത്തെ പ്രധാന നഗരങ്ങളിലുടനീളമുള്ള ലൊക്കേഷനുകളിൽ സ്ഥിതി ചെയ്യുന്ന മെട്രോ ഇന്ത്യ സ്റ്റോറുകളുടെ വിപുലമായ ശൃംഖലയിലേക്കും രജിസ്റ്റർ ചെയ്ത കിരാനകളുടെ ഒരു വലിയ അടിത്തറയിലേക്കും മറ്റ് സ്ഥാപന ഉപഭോക്താക്കളിലേക്കും പ്രവേശനം ലഭിക്കുമെന്ന് റിലയൻസ് റീട്ടെയ്ൽ പ്രസ്താവനയിൽ പറഞ്ഞു.
2023 മാർച്ചോടെ ഇടപാട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കരാർ പൂർത്തിയാകുന്നതോടെ, ഫ്രഞ്ച് കാരിഫോറിന് (French Carrefour) ശേഷം ഇന്ത്യയിലെ B2B ബിസിനസിൽ നിന്ന് പുറത്തുകടക്കുന്ന രണ്ടാമത്തെ മൾട്ടിനാഷണൽ റീട്ടെയിലറായി മെട്രോ എജി മാറും. ഏറ്റെടുക്കൽ റിലയൻസ് റീട്ടെയിലിന്റെ ഫിസിക്കൽ സ്റ്റോർ – സപ്ലൈ ചെയിൻ നെറ്റ്വർക്കുകൾ, ടെക്നോളജി പ്ലാറ്റ്ഫോമുകൾ, സോഴ്സിംഗ് എന്നിവയിലുടനീളമുള്ള കാര്യക്ഷമത കൂടുതൽ മെച്ചമാക്കും. ഇതിലൂടെ ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും മികച്ച സേവനം നൽകാനുള്ള കഴിവും ശക്തിപ്പെടുത്തും.
മെട്രോ ഇന്ത്യ 2003-ലാണ് രാജ്യത്തെ പ്രവർത്തനം ആരംഭിച്ചത്. റീട്ടെയിലർമാർ, കിരാന സ്റ്റോറുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് കമ്പനികൾ, കോർപ്പറേറ്റുകൾ, തുടങ്ങിയ ബിസിനസുകൾക്കാണ് മെട്രോ എജി സേവനം നൽകുന്നത്. നിലവിൽ 21 നഗരങ്ങളിലായി ഏകദേശം 3,500 ജീവനക്കാരുമായി 31 വലിയ ഫോർമാറ്റ് സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. മൾട്ടി-ചാനൽ B2B ക്യാഷ് & ക്യാരി റീട്ടൈയ്ലർ രാജ്യത്തെ 3 ദശലക്ഷത്തിലധികം B2B ഉപഭോക്താക്കളിൽ എത്തുന്നു. അതിൽ ഒരു ദശലക്ഷം ആളുകൾ അതിന്റെ സ്റ്റോർ നെറ്റ്വർക്കിലൂടെയും eB2B ആപ്പിലൂടെയുമാണ്. FY22-ൽ (2022 സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക വർഷം), മെട്രോ ഇന്ത്യ 7,700 കോടി രൂപയുടെ (926 ദശലക്ഷം യൂറോ) വിൽപ്പന നേടി.
As part of expanding its empire, Reliance Retail has signed a definitive agreement with Metro Cash & Carry India to acquire a 100 per cent stake in the latter for a cash consideration of Rs 2,850 crore. The acquisition is subject to some closing adjustments and is expected to be completed by March 2023.