2024-ലെ പാരീസ് ഒളിമ്പിക്സിന്റേയും, യൂത്ത് ഒളിമ്പിക്സിന്റേയും സംപ്രേഷണ അവകാശം റിലയൻസ് പിന്തുണയുള്ള Viacom18 നെറ്റ്‌വർക്ക് സ്വന്തമാക്കി.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (IOC) പ്രഖ്യാപനം നടത്തിയത്. ചൈനയാണ് ഇരു കായിക മാമാങ്കങ്ങൾക്കും വേദിയാകുന്നത്. ഇത് ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ വിപണികളുൾക്കൊള്ളുന്നു. ഡീൽ വലുപ്പം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇടപാടിന് 200 മുതൽ 250 കോടി രൂപ വരെ മൂല്യം കണക്കാക്കുന്നു. അടുത്തിടെ സമാപിച്ച ഫിഫ ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം 450 കോടി രൂപയ്ക്കാണ് വയാകോം 18 നേടിയതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഫിഫ ലോകകപ്പ് ഡീലിലേതുപോലെ, Viacom18 “മൾട്ടി പ്ലാറ്റ്ഫോം” അഥവാ, ഒളിമ്പിക്സിന്റെ ടെലിവിഷൻ, ഡിജിറ്റൽ കവറേജുകൾ നൽകും. ഒളിമ്പിക്‌സ് ഗെയിംസിനായി ബ്രോഡ്‌കാസ്റ്റർ മേഖലയ്ക്കുള്ളിൽ സൗജന്യ ടെലിവിഷൻ കവറേജും വയാകോം നൽകുമെന്ന് ഐഒസി അറിയിച്ചു.

കളിക്കളങ്ങളൊന്നും വിടാതെ Viacom

  നിലവിൽ, Viacom18 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) 2023-27-ന്റെ ഡിജിറ്റൽ സംപ്രേഷണാവകാശം സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച FIFA വേൾഡ് കപ്പ് 2022 വിജയകരമായി സംപ്രേക്ഷണം ചെയ്തു. ക്രിക്കറ്റിനും ഫുട്‌ബോളിനുമൊപ്പം, സീരി എ, ലാ ലിഗ എന്നിവയും, ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF) ടൂർ ഫൈനലുകളും Viacom18 സംപ്രേക്ഷണം ചെയ്തു. 2024-31 മുതൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന SA20 ഫ്രാഞ്ചൈസി ലീഗിന്റെ സംപ്രേക്ഷണാവകാശവും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഇന്ത്യൻ സംപ്രേക്ഷണാ വകാശവും Viacom 18 ഇതിനോടകം തന്നെ സ്വന്തമാക്കിക്കഴിഞ്ഞു.

The 2024 Paris Olympics and the 2024 Youth Olympics (to be hosted in China) will be broadcast on the Reliance-backed Viacom18 network across the Indian subcontinent following the 2022 FIFA World Cup, the International Olympic Committee (IOC) announced on Wednesday. According to the organisation, this covers the markets of India, Bangladesh, Bhutan, the Maldives, Nepal, Pakistan, and Sri Lanka.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version