എവിടെ തിരിഞ്ഞാലും യുട്യൂബ് ചാനലാണല്ലോ എന്ന് പുച്ഛിക്കുന്നവരുണ്ടെങ്കിൽ കണ്ണു തുറന്ന് നോക്കിക്കോളൂ, ഈ യൂട്യൂബ് ചാനലുകളും, അവയിലെ കണ്ടന്റ് ക്രിയേറ്റർമാരുമൊന്നും ചില്ലറക്കാരല്ല.

  • 2021ൽ രാജ്യത്തിന്റെ ജിഡിപിയിലേക്ക് YouTube ക്രിയേറ്റർമാർ സംഭാവന ചെയ്‌തത് 10,000 കോടി രൂപയാണ്.
  • 5,633 യൂട്യൂബ് ക്രിയേറ്റർമാർ, 4,021 ഉപയോക്താക്കൾ, 523 ബിസിനസുകൾ എന്നിവയെ അടിസ്ഥാനമാക്കി ഓക്സ്ഫോർഡ് ഇക്കണോമിക്സ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
  • രാജ്യവ്യാപകമായി 750,000-ലധികം മുഴുവൻ സമയ ജോലികൾക്ക് തത്തുല്യമായവ സൃഷ്ടിക്കാൻ YouTube ക്രിയേറ്റർമാർക്ക് സാധിച്ചുവെന്നാണ് പഠനത്തിൽ പറയുന്നത്.
  • 6,800 കോടി രൂപയായിരുന്നു 2020-ൽ YouTube ക്രിയേറ്റർമാർ രാജ്യത്തിന്റെ ജിഡിപിയിലേക്ക് സംഭാവന ചെയ്തത്.
  • മുഴുവൻ സമയ ജോലികൾക്ക് തത്തുല്യമായ 683,900 തൊഴിലവസരങ്ങളും 2020ൽ യുട്യൂബ് സൃഷ്ടിച്ചിട്ടുണ്ട്.
  • രാജ്യത്ത് 10 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള 4500ലധികം യുട്യൂബ് ചാനലുകളുള്ളതായും പഠനം വ്യക്തമാക്കുന്നു. ഒരു ലക്ഷമോ, അതിൽ കൂടുതലോ വാർഷിക വരുമാനം നേടുന്ന യുട്യൂബ് ചാനലുകളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്.
  • ആരോഗ്യ സംബന്ധമായ വിവരങ്ങൾക്കായാണ് 30 ബില്യണിലധികം ഉപയോക്താക്കൾ യുട്യൂബ് വീക്ഷിക്കുന്നത്.
  • യാത്ര, ഭക്ഷണം, സംഗീതം, ഗെയിമിംഗ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ഉള്ളടക്കങ്ങൾക്കും കൂടുതൽ കാഴ്ചക്കാരുണ്ട്.

ഇനി ഉടമസ്ഥർ പറയട്ടെ

യൂട്യൂബ്, ഇന്ത്യൻ ജീവിതത്തിന്റെ ഫാബ്രിക്കിൽ നെയ്തെടുത്തതാണ്. യൂട്യൂബിന്റെ ക്രിയേറ്റീവ് ഇക്കോസിസ്റ്റം ഇന്ത്യയുടെ സ്രഷ്‌ടാക്കളുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ സന്തുഷ്ടരാണ്, രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള പുതിയ തൊഴിലവസരങ്ങളെ പിന്തുണയ്‌ക്കുന്നു. യുട്യൂബിലെ സൗത്ത്, സൗത്ത് ഈസ്റ്റ് ഏഷ്യ, APAC എമർജിംഗ് മാർക്കറ്റ്‌സ് എന്നിവയുടെ ഡയറക്ടറായ അജയ് വിദ്യാസാഗർ പറഞ്ഞു. 

YouTube Creators Contributed Rs 10,000 Crore To India’s GDP In 2021.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version