സ്റ്റാർട്ടപ്പുകൾ വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ വളരെ വിപുലമാണ്. വെബ്സൈറ്റ് ഡിസൈൻ മുതൽ എന്റർപ്രൈസ് സോഫ്റ്റ് വെയർ വികസിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങളിലെ സാങ്കേതികവിദ്യാ വികസനത്തിനായി സ്റ്റാർട്ടപ്പുകളുടെ സേവനം ആവശ്യപ്പെടുന്നുണ്ട്.
നിലവിൽ ഒരുപാട് സ്റ്റാർട്ടപ്പുകളും, പുതിയ സംരംഭങ്ങളും സാങ്കേതികവിദ്യ വികസനവുമായി ബന്ധപ്പെട്ട് ഗവൺമെന്റിനെ സമീപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലളിതമായ സാങ്കേതിക സൊല്യൂഷനുകളാണ് സ്റ്റാർട്ടപ്പുകളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പുതിയ ആശയങ്ങളും, സാങ്കേതികവിദ്യകളുമായി കൂടുതൽ സ്റ്റാർട്ടപ്പുകൾ എത്തുന്നത് തീർച്ചയായും ശുഭ സൂചനയാണ്. ഒന്നോ, രണ്ടോ വർഷങ്ങൾക്കുള്ളിൽത്തന്നെ കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വലിയ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്നേഹിൽ കുമാർ ഐഎഎസ് കൂട്ടിച്ചേർത്തു.
Also Read: Other Government Related News | Central Government Related