നിലവിൽ, ഡെൽഹിയിൽ ലാഡോ സറായിയിൽ മാത്രമാണ് മനുഷ്യ ഇടപെടലോടു കൂടിയ മാനുവൽ ടെസ്റ്റിംഗ് നടത്തുന്നത്. ലാഡോ സറായി കേന്ദ്രീകരിച്ചുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഓട്ടോമേഷൻ പ്രക്രിയ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
ടെസ്റ്റുകൾ ഓട്ടോമേറ്റഡ് ആക്കാൻ ആവശ്യമായ സെൻസറുകൾ, ഓവർഹെഡ് ക്യാമറകൾ, മറ്റ് വിവിധ ഉപകരണങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. പ്രവർത്തന സജ്ജമാകുന്നതോടെ, ലൈസൻസ് ടെസ്റ്റുകൾ പൂർണമായും ഓട്ടോമേറ്റഡ് ആകുന്ന രാജ്യത്തെ ഏക നഗരമായി ഡൽഹി മാറും. ഡൽഹിയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് 2018 ജൂണിൽ സരായ് കാലെ ഖാനിൽ തുറന്നിരുന്നു. ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷകരുടെ ഡ്രൈവിംഗ് കഴിവുകൾ വിലയിരുത്തുന്നതിനാണ് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകൾ (ADTT) ഉപയോഗിക്കുന്നത്.
Also Read: Other Government Related News | Central Government Related
സംവിധാനത്തിന്റെ തുടക്കം
ഏകദേശം 5 വർഷം മുൻപാണ് ഡെൽഹിയിൽ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനം നടപ്പിലാക്കിയത്. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് മുമ്പ് അപേക്ഷകരുടെ ഡ്രൈവിംഗ് നൈപുണികൾ ന്യായമായ രീതിയിൽ വിലയിരുത്തുകയും, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കുകയുമായിരുന്നു മുഖ്യ ലക്ഷ്യങ്ങൾ. ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിംഗിന്റെ ഗുണങ്ങൾ ഇവയാണ്:
- മാനുവൽ ടെസ്റ്റിംഗ് നടപടിക്രമവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡ്രൈവിംഗ് ലൈസൻസിനായി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളുടെ പരിശോധന കൂടുതൽ കാര്യക്ഷമവും, സുതാര്യവുമാക്കുന്നു
- പരിശോധനയ്ക്ക് എടുക്കുന്ന സമയം കുറവായിരിക്കും
- പരീക്ഷ നടത്തുന്നതിൽ പരീക്ഷകന്റെ അനുഭവത്തെ ആശ്രയിക്കേണ്ടതില്ല
- ഡ്രൈവിംഗ് ടെസ്റ്റിന്റെ വിജയത്തിലോ, പരാജയത്തിലോ അഴിമതിയോ, സ്വാധീനമോ ഇല്ല
- ആർടിഒ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നു
By the end of January, all driving tests at the Lado Sarai circuit would be conducted without the need for any human intervention, according to officials. In Delhi, 12 of the 13 driving test tracks are already automatic. Currently only manual testing is done at Lado Sarai. Automated driving test tracks (ADTT) are used to evaluate applicants for permanent driver’s licence on their driving prowess.