കയറ്റുമതിയിൽ നേട്ടം
ടെക്നോപാർക്കിൽ നിന്നുള്ള സോഫ്റ്റ്വെയർ കയറ്റുമതി 15 ശതമാനം വർധിച്ച് 9,775 കോടി രൂപയിലെത്തി. 2020-21 സാമ്പത്തിക വർഷത്തിൽ മൊത്തം കയറ്റുമതി 8,501 കോടി രൂപയായിരുന്നു. മൊത്തം 10.6 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി ബിൽറ്റ് അപ് ഏരിയയിൽ 470 കമ്പനികളിൽ ജോലി ചെയ്യുന്നു.

ടെക്നോപാർക്ക് കമ്പനികൾ
70,000 തൊഴിലാളികളുള്ള ടെക്നോപാർക്ക് ക്യാമ്പസ്, കഴിഞ്ഞ ഒന്നര വർഷത്തിനിടെ 78 കമ്പനികൾക്ക് ഓഫീസ് സ്ഥലങ്ങൾ അനുവദിച്ചു. 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 37 ഐടി/ഐടിഇഎസ് കമ്പനികൾക്കാണ് പുതിയ ഓഫീസ് ഇടങ്ങളാണ് അനുവദിച്ചത്.