ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ (Cuisine) പട്ടികയിൽ അഞ്ചാമതായി ഇന്ത്യൻ പാചകരീതി (Cuisine).

തീൻമേശയിലെ വൈവിധ്യം

ചേരുവകൾ, വിഭവങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കായുള്ള പ്രേക്ഷക വോട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിംഗ്. ടേസ്റ്റ് അറ്റ്‌ലസിന്റെ കണക്കനുസരിച്ചാണ് റാങ്കിംഗ്. ഇന്ത്യയ്ക്ക് 4.54 പോയിന്റ് ആണ് റാങ്കിംഗിൽ ലഭിച്ചത്. രാജ്യത്തെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ ഭക്ഷണങ്ങളിൽ ഗരം മസാല, മലായ്, നെയ്യ്, ബട്ടർ ഗാർളിക് നാൻ, കീമ എന്നിവ ഉൾപ്പെടുന്നു. പട്ടികയിൽ ആകെ 460 ഇനങ്ങളാണുള്ളത്. ജപ്പാൻ, യുഎസ്, തുർക്കി, ഫ്രാൻസ്, പെറു എന്നിവയും മികച്ച പാചകരീതികളുള്ള ആദ്യ 10 രാജ്യങ്ങളിൽ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ചൈനീസ് പാചകരീതിയ്ക്ക്, പട്ടികയിൽ 11-ാം സ്ഥാനമാണ് ലഭിച്ചത്. 

ഷാഹി പനീർ ആരാന്നാ !

    ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ റാങ്കിംഗിൽ ഇറ്റാലിയൻ വിഭവങ്ങളുമുൾപ്പെടുന്നുണ്ട്. ഗ്രീക്ക്, സ്പാനിഷ്, ജാപ്പനീസ് വിഭവങ്ങൾ യഥാക്രമം രണ്ടും നാലും സ്ഥാനങ്ങളിൽ എത്തി. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും വലിയ “പരമ്പരാഗത” ഭക്ഷണങ്ങളിൽ 28-ാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ ഷാഹി പനീർ മാത്രമാണ് ആദ്യ 50-ൽ ഇടം നേടിയത്. ടേസ്റ്റ്അറ്റ്‌ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണങ്ങളുടെ പട്ടികയിൽ, ഡൽഹിയിലെ കകെ ദാ ഹോട്ടലിൽ നിന്നുള്ള ഷാഹി പനീർ 5-ൽ 4.66 സ്റ്റാർ നേടി. മുഗൾ പാചകരീതിയിൽ നിന്നുള്ള ചീസ് വിഭവമായ ഷാഹി പനീർ, പനീർ, ഉള്ളി, ബദാം പേസ്റ്റ്, കട്ടിയുള്ളതും ചൂടുള്ള തക്കാളി-ക്രീം സോസ് എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത്. നാൻ, റൊട്ടി അല്ലെങ്കിൽ പൂരി പോലുള്ള ഇന്ത്യൻ വിഭവങ്ങളൊടൊപ്പം കഴിക്കാവുന്ന മികച്ച ഓപ്ഷനാണ് ഷാഹി പനീർ. 

മികച്ച റെസ്റ്റോറന്റുകളും ലിസ്റ്റിൽ

    മുംബൈയിലെ ശ്രീ താക്കർ ഭോജനലെ, ബാംഗ്ലൂരിലെ കാരാവള്ളി, ന്യൂഡൽഹിയിലെ ബുഖാര, ഡൽഹിയിലെ ദം പുഖ്ത്, ഗുഡ്ഗാവിലെ കൊമോറിൻ, മംഗലാപുരത്തെ ഗിരിമഞ്ജ, വാക്‌സായിലെ കിനാര ധാബ വില്ലേജ്, ചെന്നൈയിലെ അന്നലക്ഷ്മി, ടേസ്റ്റ്അറ്റ്‌ലസ് റാങ്കിംഗ് പ്രകാരം മികച്ച പരമ്പരാഗത ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ഉൾപ്പെടുന്നു. ന്യൂഡൽഹിയിൽ നിന്നുള്ള ഗുലാത്തിയുടെ ബട്ടർ ചിക്കൻ 4.56 മാർക്കോടെ പട്ടികയിൽ 53-ാം സ്ഥാനം നേടി. ലോകത്തിലെ ഏറ്റവും മികച്ച 100 “പരമ്പരാഗത” ഭക്ഷണങ്ങളുടെ റാങ്കിംഗിൽ, ദസ്തർഖ്‌വാനിലെ ലഖ്‌നൗ കോർമ 55-ാം സ്ഥാനത്തെത്തി. ഹൈദരാബാദി ബിരിയാണി (ITC കോഹിനൂർ) ആഗോള പട്ടികയിൽ 71-ാം സ്ഥാനത്തെത്തി. 

Also Read More Food Related Articles

Indian cuisine received 4.54 out of 5 stars, placing it fifth in TasteAtlas’ 2022 World’s Best Cuisine Awards. The top-rated cuisine in India, according to a food review website based in Bulgaria, is “garam masala, ghee, malai, butter garlic naan, keema and 460 more.” The ranking of the best cuisines in the world was headed by Italian food, with Greek, Spanish, and Japanese food coming in second through fourth, respectively.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version