ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ നിരവധി കേന്ദ്ര മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയിൽ പലതും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാടകയിനത്തിൽ മാത്രം സർക്കാർ പ്രതിവർഷം 1500 കോടി രൂപ ചിലവഴിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിലെ കർതവ്യപഥിൽ പുതുതായി നിർമിച്ച ഓഫിസ് സമുച്ചയമായ കർതവ്യ ഭവൻ (Kartavya Bhavan) ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം.
സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ഭരണസംവിധാനം ബ്രിട്ടീഷ് കാലഘട്ടത്തിലും മറ്റും നിർമിച്ച കെട്ടിടങ്ങളിൽ നിന്നാണ് പ്രവർത്തിച്ചിരുന്നത്. വിവിധ മന്ത്രാലയങ്ങൾ ഇപ്പോഴുള്ള വാടക കെട്ടിടങ്ങളിൽ നിന്ന് കർതവ്യ ഭവൻ പോലുള്ള സർക്കാർ കെട്ടിടങ്ങളിലേക്ക് മാറുമ്പോൾ, വാടക ചിലവിൽ മാത്രം സർക്കാറിന് വലിയതോതിൽ ലാഭമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇവ വെറും ഘടനകളോ അടിസ്ഥാന സൗകര്യങ്ങളോ അല്ല. വികസിത ഭാരതത്തിന്റെ വിത്ത് ഈ കെട്ടിടത്തിൽ നിന്നാണ് വിതയ്ക്കുന്നത്. വരും ദശകങ്ങളിൽ, രാജ്യത്തിന്റെ ദിശ ഈ കെട്ടിടത്തിൽ നിന്ന് നിർണയിക്കപ്പെടും-പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
PM Modi inaugurated Kartavya Bhavan, a new office complex in New Delhi, stating it will help save the government ₹1500 crore annually in rent.