കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിൽ 1,000 ചെറിയ സ്റ്റേഷനുകൾ നവീകരിക്കാൻ ഇന്ത്യൻ റെയിൽവേ. 

നവീകരണ പാതയിൽ ഇന്ത്യൻ റെയിൽവേ

പ്രത്യേക പുനർവികസന പരിപാടിക്ക് കീഴിൽ 200 വലിയ സ്റ്റേഷനുകൾ നവീകരിക്കാനുള്ള പദ്ധതിക്ക് പുറമെയാണിത്. വികസന സാധ്യതയുള്ള നഗരങ്ങളെ തിരിച്ചറിയാനും, ഭാവിയിൽ വിവിധ നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന നഗര കേന്ദ്രങ്ങളായി റെയിൽവേ സ്റ്റേഷനുകളെ മാറ്റിയെടുക്കുകയുമാണ് ലക്ഷ്യമിടുന്നത്. സ്റ്റേഷനുകളിൽ റൂഫ് പ്ലാസകളും, നഗര കേന്ദ്രങ്ങളും സൃഷ്ടിക്കാനും റെയിൽവേ സ്റ്റേഷനുകൾക്കായി മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കാനും ആവശ്യമായ മിനിമം സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തി, ഘട്ടം ഘട്ടമായി  ആരംഭിക്കാനും പദ്ധതിരേഖ വിഭാവനം ചെയ്യുന്നു. 

Other Indian Railway Related News

ഒരു ഖുർദാ മോഡൽ വികസനം

പുനർവികസനത്തിന്റെ ഖുർദാ മോഡൽ എന്നാണ് പുതിയ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ഒഡീഷയിലെ ഖുർദ സ്റ്റേഷൻ യാത്രക്കാർക്കുള്ള എല്ലാ സൗകര്യങ്ങളോടും കൂടി 4 കോടി രൂപ ചെലവിൽ നവീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നവീകരണ പദ്ധതിയെ ഇതേ പേരിൽ വിളിക്കുന്നത്. നവീകരണത്തോടനുബന്ധിച്ച് ഖുർദ സ്റ്റേഷനിൽ റെയിൽവേ ട്രാക്കുകളുടെ എണ്ണവും വർദ്ധിപ്പിച്ചിരുന്നു. സ്റ്റേഷനുകളിലേക്ക് എത്തിച്ചേരുന്നതിനുള്ള റോഡുകൾ വീതികൂട്ടി സുഗമമായ പ്രവേശനം ഉറപ്പാക്കണമെന്ന് പദ്ധതിരേഖ നിർദ്ദേശിക്കുന്നു. സ്റ്റേഷനുകളോട് ചേർന്നുള്ള കാൽനട പാതകൾ, പാർക്കിംഗ് ഏരിയകൾ, ലൈറ്റിംഗ് സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താനും രേഖയിൽ നിർദ്ദേശമുണ്ട്. 

Under the new “Amrit Bharat Station Scheme,” the railroads intend to upgrade 1,000 minor but crucial stations. This is in addition to the audacious proposal to remodel 200 large stations as part of a different redevelopment initiative. According to officials, the small stations will be determined based on the cities they serve as well as their foot traffic. Along with the DRMs, a separate fund will be set aside for this objective.

Latest Government Updates

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version