സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി പതിനഞ്ചിനാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് cbse.gov.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മുഴുവൻ ഷെഡ്യൂളും പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

2022ൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, 34 ലക്ഷത്തിലധികം വിദ്യാർത്ഥികൾ CBSE 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾക്ക് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 21ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ 5നാണ് സമാപിക്കുന്നത്. എല്ലാ ദിവസവും രാവിലെ പത്തരയ്ക്കാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്.
അടുത്തിടെ സിബിഎസ്ഇ ബോർഡ് 10,12 ക്ലാസുകളിലെ പ്രായോഗിക പരീക്ഷകളുടെ തീയതികൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ച് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 2 മുതൽ ആരംഭിക്കും.

റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം മുതൽ, 10,12 ക്ലാസുകളിലേക്ക് ഒറ്റതവണയായി മാത്രമാണ് ബോർഡ് പരീക്ഷകൾ നടത്തുക. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ അതിനനുസരിച്ച് തയ്യാറെടുക്കേണ്ടിയും വരും. കഴിഞ്ഞ തവണ പത്താം ക്ലാസ് പരീക്ഷകൾ രണ്ട് തവണയായാണ് നടത്തിയത്. ആ രീതിയ്ക്കാണ് നിലവിൽ മാറ്റം വരുത്തിയിരിക്കുന്നത്.

The Class 10 and Class 12 board exam timetables for the academic year 2022–2023 have been released by the Central Board of Secondary Education (CBSE). While the Class 12 board exams will take place from February 15 to April 5, the CBSE Class 10 board exams will take place from February 15 and March 21, 2023

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version