https://youtu.be/wsQ2aqM5JnY

1. CRED

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഫിൻടെക് കമ്പനിയാണ് CRED.

2018-ൽ കുനാൽ ഷാ സ്ഥാപിച്ച ഈ സംരംഭം, റിവാർഡ് അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് ആപ്പാണ്. രാജ്യത്ത് ഏറ്റവും വേഗതയിൽ വളരുന്ന രണ്ടാമത്തെ യൂണികോൺ സ്റ്റാർട്ടപ്പാണ് CRED.

ജീവനക്കാരുടെ ക്ഷേമത്തിനായി എൽഡർ കെയർ, എഗ്ഗ് ഫ്രീസിങ്, മെന്റൽ വെൽനെസ്സ് തുടങ്ങിയ പദ്ധതികളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

2. UpGrad

ഉന്നത വിദ്യാഭ്യാസത്തിനായുള്ള രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ പോർട്ടലുകളിൽ ഒന്നാണ് 2015-ൽ ആരംഭിച്ച UpGrad.

മുംബൈ ആസ്ഥാനമാക്കിയുള്ള  എഡ്-ടെക് സ്റ്റാർട്ടപ്, ലോകോത്തര സ്ഥാപനങ്ങളുമായി ചേർന്ന്, വിദ്യാർത്ഥികൾക്ക് കരിയർ അധിഷ്‌ഠിത കോഴ്‌സുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നു.

ഒപ്പം, കരിയർ അപ്ഗ്രേഡ് ചെയ്യാനാഗ്രഹിക്കുന്ന പ്രൊഫഷണലുകളെയും പിന്തുണയ്ക്കുന്നു.

3. Groww

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന Groww, രാജ്യത്തെ അതിവേഗം വളരുന്ന ഓൺലൈൻ നിക്ഷേപ പ്ലാറ്റ്‌ഫോമാണ്.

ഫ്ലിപ്കാർട്ട് ജീവനക്കാരായിരുന്ന Lalit keshre, Harsh Jain, Ishan Bansal, Neeraj Singh എന്നിവർ 2016 ൽ ആരംഭിച്ച പ്രസ്ഥാനം, സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപ പ്ലാറ്റ്‌ഫോം ഉപയോക്താക്കൾക്കായി ഒരുക്കുന്നു..

4. Zepto

ആദിത് പലീചയും കൈവല്യ വോഹ്‌റയും ഒരുമിച്ച്, 2020-ൽ ആരംഭിച്ച അതിവേഗ പലചരക്കു വിതരണ കമ്പനിയാണ് Zepto.

7000 കോടിയിലധികം  മൂല്യമുള്ള കമ്പനിയുടെ ലക്ഷ്യം, അടുത്ത വർഷത്തോടെ പ്രതിദിനം പത്തു ലക്ഷം ഓർഡറുകളും വർഷത്തിൽ നൂറു കോടി വില്പനയുമാണ്.

പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ10 മിനിറ്റിനുള്ളിൽ എത്തിച്ചുതരും ഇവർ.

5. Skyroot Aerospace

ഹൈദരാബാദ് ആസ്ഥാനമാക്കി പവൻ കുമാർ ചന്ദനയും നാഗ ഭരത് ധാക്കയും 2018ൽ ആരംഭിച്ച സ്വകാര്യ എയ്റോസ്‌പേസ് നിർമ്മാണ കമ്പനിയാണ് Skyroot Aerospace.

സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ബഹിരാകാശ യാത്ര ഒരുക്കുക എന്നതാണ് സ്റ്റാർട്ടപ്പിന്റെ മിഷൻ. ആളുകൾക്ക് വിശ്വസിച്ചു യാത്ര ചെയ്യാവുന്ന സൗകര്യം പതിവായി നടത്തുക എന്ന ഉദ്ദേശവും ഇവർക്കുണ്ട്.

6. MBA Chaiwala

2017-ൽ MBA ഡ്രോപ്പൗട്ടായ പ്രഫുൽ ബില്ലോർ ആരംഭിച്ച സംരംഭമാണ് MBA Chaiwala.  

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കഫേയാണിത്. സംരംഭകത്വം എന്താണെന്ന് മനസിലാക്കുകയും യുവാക്കളെ അതിലേക്ക് പ്രോത്സാഹിപ്പിക്കുകയുമാണ് ചായ്‌വാലയുടെ ദൗത്യം.

ഈ വർഷാവസാനം 200 സിറ്റികളിലായി കമ്പനിയുടെ യൂണിറ്റുകൾ ആരംഭിക്കാനും ആയിരത്തിൽ പരം തൊഴിലവസരങ്ങൾ ഉണ്ടാക്കാനുമാണ്  പ്രഫുൽ ലക്ഷ്യമിടുന്നത്.

7. Spinny

2015 ൽ ആരംഭിച്ച, ഗുരുഗ്രാം കേന്ദ്രീകരിച്ചുള്ള യൂസ്ഡ് കാർ റീടൈലിങ് പ്ലാറ്റ്‌ഫോമാണ് സ്പിന്നി.

ഡൽഹി, മുംബൈ, ബാംഗ്ലൂർ തുടങ്ങിയ മെട്രോ സിറ്റികളിലുൾപ്പെടെ പതിനഞ്ചോളം ഹബുകൾ സ്പിന്നിക്കുണ്ട്. 2015ലാണ് കമ്പനി യൂണികോൺ സ്റ്റാറ്റസിലെത്തുന്നത്. നീരജ് സിംഗ്, മോഹിത് ഗുപ്ത, രാമൻഷു മഹർ തുടങ്ങിയവരാണ് കമ്പനിയുടെ സ്ഥാപകർ.

8. The Good Glamm Group

അതിവേഗം വളരുന്ന ബ്യൂട്ടി, പേർസണൽ കെയർ ബ്രാൻഡുകളെ ഒരു കുടക്കീഴിലാക്കുന്ന ഡിജിറ്റൽ ഹോമാണ് The Good Glamm Group.

2021 സെപ്റ്റംബറിൽ സ്ഥാപിതമായ ബ്രാൻഡ്, Darpan സാങ്‌വി  ആണ് സ്ഥാപിച്ചത്. കഴിഞ്ഞ വര്ഷം 11 കമ്പനികളെ ഏറ്റെടുത്തതുവഴി, രണ്ടായിരം കോടിയിലധികം രൂപയാണ് കമ്പനി സമാഹരിച്ചത്.  

9. Growth School

2020 ഒക്ടോബറിൽ ലോഞ്ച് ചെയ്ത, രണ്ടു ലക്ഷത്തിൽ പരം ഉപയോക്താക്കളുള്ള എഡ്ടെക് കമ്പനിയാണ് Growth School. സെക്വയും Owl  വെഞ്ച്വേഴ്സും ഈ വര്ഷം നടത്തിയ സീഡ് റൗണ്ടിൽ 37.5 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു.  

10. Blusmart

 ഇന്ത്യയിലെ ആദ്യത്തെ 100 ശതമാനം ഇലക്ട്രിക് ടാക്സി സേവനം വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ടപ്പാണ് ബ്ലൂ സ്മാർട്ട്.

2019ൽ അൻമോൽ സിംഗ് ജഗ്ഗി, പുനിത് കെ ഗോയൽ, പുനീത് സിംഗ് ജഗ്ഗി എന്നിവർ ചേർന്ന് സ്ഥാപിച്ച ബിസിനസിൽ കഴിഞ്ഞ വര്ഷം ബിപി വെഞ്ച്വേഴ്സ് നൂറു കോടിയിലധികം രൂപ നിക്ഷേപിച്ചിരുന്നു.

Do you want to know the top 10 startups in India in 2022? LinkedIn has prepared a list on the basis of stability in an uncertain market and innovative practices. Here are the top 10 startups of the year. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version