2000 കോടി രൂപയ്ക്ക് മെത്ത വിപണിയിലെ അതികായരായ കേൾഓണിനെ ഏറ്റെടുത്തിരിക്കു കയാണ് ഷീല ഫോം. ഗാസിയാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷീല ഫോം, നിലവിൽ സ്ലീപ് വെൽ എന്ന ബ്രാൻഡിന് കീഴിലാണ് മെത്തകൾ വിപണനം നടത്തുന്നത്. 17,000 കോടിയോളം മൂല്യം കണക്കാക്കുന്ന രാജ്യത്തെ മെത്ത വ്യവസായത്തിൽ 25 ശതമാനം വിപണി വിഹിതമാണ് ഷീല ഫോം നിയന്ത്രിച്ചിരുന്നത്. എന്നാൽ പുതിയ ഏറ്റെടുക്കലോടെ, ഇത് 50 ശതമാനമായി വളരുമെന്നാണ് കണക്കാക്കുന്നത്.
വിപുലമാണ് കേൾഓൺ വിപണി
Kurl-on എന്ന ബ്രാൻഡിന് കീഴിലാണ് Kurlon മെത്തകൾ വിപണിയിലെ ത്തിക്കുന്നത്. 10,000-ലധികം ഡീലർമാർ, 72 ശാഖകൾ, സ്റ്റോക്ക് പോയിന്റുകൾ എന്നിവയുമായി രാജ്യത്തുടനീളം കുർലോണിന് സാന്നിധ്യമുണ്ട്.
കർണാടക, ഒഡീഷ, മധ്യപ്രദേശ്, ഉത്തരാഞ്ചൽ, ഗുജറാത്ത് എന്നിവിടങ്ങളിലായി കമ്പനിയ്ക്ക് ഒമ്പത് നിർമ്മാണ കേന്ദ്രങ്ങളുണ്ട്. പ്രധാനമായും ആക്ടീവ്, ട്രെൻഡി, കംഫർട്ട്, റിലാക്സ്, വെഡിംഗ്, പില്ലോസ് തുടങ്ങി വിവിധ കാറ്റഗറികളിലായാണ് കേൾഓൺ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. മാട്രസ് നിർമ്മാണ രംഗത്ത് 60 വർഷത്തെ പാരമ്പര്യമാണ് കേൾഓണിന് ഉള്ളത്. കുർലോൺ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുധാകർ പൈ സ്ഥാനമൊഴിയുകയും, വിപണി വിഹിതം നഷ്ടപ്പെട്ട് കമ്പനി രാജ്യത്തെ മെത്ത വ്യവസായത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും സാഹചര്യത്തിലാണ് ഏറ്റെടുക്കലെന്നതും ശ്രദ്ധേയമാണ്.
Sheela Foam, one of the biggest mattress manufacturers in India, would shortly purchase Kurl-on for $241 million.Under the name Sleepwell, mattresses are sold by Sheela Foam in Ghaziabad. According to an ICICIdirect analysis, it controls a market share of around 25% of the Rs 17,000 crore organised mattress category.