രണ്ടു പതിറ്റാണ്ട് റിലയൻസിനെ നയിച്ച അംബാനി
പിതാവും റിലയൻസ് സ്ഥാപകനുമായ ധീരുഭായ് അംബാനിയുടെ നിര്യാണത്തെത്തുടർന്ന് 2002 ജൂലൈ 6-നാണ് മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി-ഡ്രോപ്പ് ഔട്ട് ആയ 65 കാരനായ മുകേഷ് RIL-ന്റെ തലപ്പത്തിരിക്കുമ്പോൾ, കമ്പനി ടെലികോം ബിസിനസിലേക്ക് പ്രവേശിക്കുകയും റീട്ടെയിൽ, ന്യൂ എനർജി എന്നിവയിൽ വൈവിധ്യവത്കരിക്കുകയും ചെയ്തു.
പിതാവ് ഗ്യാസ് സ്റ്റേഷൻ അറ്റൻഡന്റായി ജോലി ചെയ്തിരുന്ന യെമനിലെ ഏഡനിൽ ജനിച്ച മുകേഷ് അംബാനി ബോംബെ സർവകലാശാലയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നുവെങ്കിലും 1981-ൽ കുടുംബ ബിസിനസിൽ ചേരുന്നതിനായി അദ്ദേഹം പ്രോഗ്രാം ഉപേക്ഷിച്ചു. 2007-ൽ അദ്ദേഹം ഇന്ത്യയിലെ ഒന്നാമത്തെ ശതകോടീശ്വരനായി മാറിയിരുന്നു. സമീപകാലത്ത് അദാനിയുടെ പടയോട്ടത്തിൽ അംബാനിയുടെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിരുന്നുവെങ്കിലും റിലയൻസിന്റെ കുതിപ്പിന് അതൊരു തടസ്സമായിരുന്നില്ല.
വൈവിധ്യവത്കരിച്ച ഊർജ്ജ ബിസിനസുകൾ
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ റിലയൻസ് നിരവധി പുതിയ ബിസിനസുകൾ ആരംഭിച്ചു. 2006-ൽ റിലയൻസ് റീട്ടെയിലും 2016 ൽ റിലയൻസ് ജിയോയും 2021-ൽ ന്യൂഎനർജി ബിസിനസും പ്രവർത്തനം ആരംഭിച്ചു. റിലയൻസിന്റെ പരമ്പരാഗത ബിസിനസുകളായ റിഫൈനിംഗ്, പെട്രോകെമിക്കൽസ് എന്നിവയും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ അഭിവൃദ്ധി പ്രാപിക്കുകയും പല മടങ്ങ് വികസിക്കുകയും ചെയ്തു. കമ്പനിയുടെ പര്യവേക്ഷണ, ഉൽപ്പാദന ബിസിനസ്സ് 2002 അവസാനത്തോടെ ആദ്യത്തെ ഹൈഡ്രോകാർബൺ കണ്ടെത്തൽ നടത്തി, 2009 ൽ ഉത്പാദനം ആരംഭിച്ചു. ഏറ്റവും മോശം ക്രൂഡുകളെ കയറ്റുമതി ചെയ്യാവുന്ന ഏറ്റവും മികച്ച ഇന്ധനമാക്കി മാറ്റാനുള്ള ശേഷിയോടെ ശുദ്ധീകരണ ശേഷി ഏതാണ്ട് ഇരട്ടിയാക്കി. ഇതോടെ ജാംനഗർ ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ ലൊക്കേഷൻ റിഫൈനിംഗ് കോംപ്ലക്സായി മാറി. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ജാംനഗറിൽ അഞ്ച് സംയോജിത ഗിഗാ ഫാക്ടറികൾ സ്ഥാപിക്കുന്നതിനായി 75,000 കോടി രൂപ കമ്പനി നീക്കിവച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചെലവിൽ സൗരോർജ്ജവും ഗ്രീൻ ഹൈഡ്രജനും ഉത്പാദിപ്പിക്കുക എന്നതാണ് കമ്പനിയുടെ ആത്യന്തിക ലക്ഷ്യം. റിലയൻസ് 2024 ഓടെ 10GW സോളാർ പിവി സെല്ലും മൊഡ്യൂൾ ഫാക്ടറിയും ആരംഭിക്കും, ഇത് 2026 ഓടെ 20GW ആയി ഉയർത്തും. ഇന്ത്യയുടെ നെറ്റ് കാർബൺ സീറോ ദൗത്യത്തിന് സംഭാവന നൽകിക്കൊണ്ട് 2035-ഓടെ നെറ്റ് കാർബൺ ന്യൂട്രൽ ആക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
More Related Articles on Mukesh Ambani
വരുമാനം കൂടി, ആസ്തികൾ വളർന്നു
റിലയൻസിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കഴിഞ്ഞ 20 വർഷത്തിനിടെ 20.6 ശതമാനം വാർഷിക നിരക്കിൽ 2022 മാർച്ചിൽ 17,81,841 കോടി രൂപയായി വളർന്നു. 2002 മാർച്ചിൽ ഇത് 41,989 കോടി രൂപയായിരുന്നു. വരുമാനം 2001-02 സാമ്പത്തിക വർഷത്തിൽ 45,411 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ അത് 792,756 കോടി രൂപയായി 15.4 ശതമാനം വാർഷിക നിരക്കിൽ വളർന്നു. റിലയൻസിന്റെ അറ്റാദായം 2001-02 സാമ്പത്തിക വർഷത്തിൽ 3,280 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ അറ്റാദായം 16.3 ശതമാനം വാർഷിക നിരക്കിൽ വളർന്ന് 67,845 കോടി രൂപയായി. റിലയൻസിന്റെ ആസ്തി 2002 മാർച്ചിലെ 27,977 കോടി രൂപയിൽ നിന്ന് 17.0 ശതമാനം വാർഷിക നിരക്കിൽ 2022 മാർച്ചിൽ 645,127 കോടി രൂപയായി വളർന്നു. റിലയൻസിന്റെ മൊത്തം ആസ്തികളുടെ മൂല്യം 2002 മാർച്ചിലുണ്ടായിരുന്നത് 48,987 കോടി രൂപയാണ്. അവിടെ നിന്ന് 18.7 ശതമാനം വാർഷിക നിരക്കിൽ 2022 മാർച്ച് ആയപ്പോൾ 14,99,665 കോടി രൂപയായി മാറി. ഈ രണ്ട് ദശകങ്ങളിൽ റിലയൻസ് നിക്ഷേപകരുടെ സമ്പത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത് 17.4 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ 11 വർഷത്തിനിടെ മുകേഷ് അംബാനി തന്റെ വാർഷിക ശമ്പളം 15 കോടി രൂപയായി പരിമിതപ്പെടുത്തി. കൊവിഡ് ലോക്ക്ഡൗണുകൾക്കിടയിൽ, 2021 സാമ്പത്തിക വർഷത്തിൽ മൂലധന സമാഹരണത്തിൽ റിലയൻസ് റെക്കോർഡ് സ്ഥാപിച്ചു. ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ ആഗോള നിക്ഷേപകർക്ക് ജിയോ പ്ലാറ്റ്ഫോമുകളിലെയും റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിലെയും റൈറ്റ്സ് ഇഷ്യുവിലൂടെയും ന്യൂനപക്ഷ ഓഹരി വിൽപ്പനയിലൂടെയും 2.5 ലക്ഷം കോടി രൂപയിലധികം സമാഹരിച്ചു. 2021 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയുടെ ഏറ്റവും വലിയ എഫ്ഡിഐ ജനറേറ്ററായിരുന്നു റിലയൻസ്.
ഡാറ്റ വില കുത്തനെ താഴേക്ക്
ജിയോയുടെ ആരംഭത്തോടെ, ഇന്ത്യ ലോകത്തിന്റെ ഡാറ്റാ തലസ്ഥാനമായി മാറി. ഡാറ്റ വില 500 രൂപയിൽ നിന്ന് /GB 12 രൂപ ആയി കുറഞ്ഞു. ബ്രോഡ്ബാൻഡ് ഡാറ്റ ഉപഭോഗത്തിൽ ഇന്ത്യയുടെ റാങ്കിംഗ് 2016-ലുണ്ടായി 150-ൽ നിന്ന് 2018-ൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത് ജിയോയുടെ മാത്രം ബലത്തിലായിരുന്നു. ഇന്ത്യയിലെ ടയർ II, III പട്ടണങ്ങളിലെ താമസക്കാർക്ക് മെട്രോ നഗരങ്ങളിൽ താമസിക്കുന്നവർക്ക് സമാനമായ ഷോപ്പിംഗ് അനുഭവം നൽകിയതിൽ റിലയൻസ് റീട്ടെയ്ലിന് വലിയ പങ്കാണുളളത്. അർമാനി, ഗ്യാസ്, ഡീസൽ തുടങ്ങിയ ആഗോള ബ്രാൻഡുകൾ വാങ്ങാൻ ഇന്ത്യക്കാർക്ക് ദുബായിലേക്കോ സിംഗപ്പൂരിലേക്കോ പോകേണ്ടി വന്നില്ല. റിലയൻസ് റീട്ടെയിൽ അവരെയെല്ലാം പങ്കാളിത്തത്തിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ആഗോള പെട്രോളിയം വ്യവസായ പ്രമുഖരിൽ ഒരാളായ ബിപിയെ അതിന്റെ ഇന്ത്യൻ ഇന്ധന റീട്ടെയിലിംഗ് ബിസിനസിൽ പങ്കാളിയായി കൊണ്ടുവന്നു. റിലയൻസ് മൊബിലിറ്റി സൊല്യൂഷൻസ് ജിയോ-ബിപി ബ്രാൻഡ് വഴി പെട്രോ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഓഫറുകളും കൊണ്ടുവന്നു. ഉയർന്ന നിലവാരമുള്ള സേവനത്തിലൂടെ ഇന്ധനം വാങ്ങുന്നതിലും റീട്ടെയിൽ ഔട്ട്ലെറ്റുകളെ ചാർജ്ജിംഗ്, ബാറ്ററി സ്വാപ്പ് സൗകര്യങ്ങളോടെ ഭാവിയിൽ സജ്ജമാക്കുന്നതിലും പുതിയ അനുഭവം നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്.
സോഷ്യൽ റെസ്പോൺസിബിലിറ്റി കൈവിട്ടില്ല
റിലയൻസ് ഫൗണ്ടേഷൻ ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി സംരംഭമാണ്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഫൗണ്ടേഷൻ ഇന്ത്യയിലെ 6.3 കോടി ആളുകൾക്ക് സേവനം നൽകുന്നു. ഗ്രാമീണ ശാക്തീകരണം, പോഷകാഹാര സുരക്ഷ, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, കായികം തുടങ്ങിയ വിവിധ സംരംഭങ്ങളിലൂടെ റിലയൻസ് ഫൗണ്ടേഷൻ മുന്നോട്ട് പോകുന്നു. അന്താരാഷ്ട്ര പ്രദർശനങ്ങൾക്കും കൺവെൻഷനുകൾക്കും മീറ്റിംഗുകൾക്കുമായി ലോകത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുമായി മുംബൈയിൽ ലോകോത്തര കൺവെൻഷൻ സെന്ററും റിലയൻസ് കൊണ്ടുവന്നു. ജിയോ വേൾഡ് സെന്റർ 2023-ൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ അടുത്ത സെഷന് ആതിഥേയത്വം വഹിക്കും.
The Billionaire Businessman Mukesh Ambani is an unavoidable name in India’s business history. As Mukesh Ambani completes 20 years as the Chairman of Reliance Industries, let us have a look at how his tenure changed the company and the nation. Mukesh Ambani took the reins of Reliance in 2002 following the demise of his father Dhirubhai Ambani.