ലോകമാകെ കോർപ്പറേറ്റ് കമ്പനികളിലെ ഉൾപ്പെടെയുള്ള ജീവനക്കാരെ ശല്യപ്പെടുത്തിയ വർഷമായിരുന്നു 2022.
2021-ലെ കുതിച്ചുചാട്ടത്തിന് ശേഷം, 2022 ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ കണക്കെടുപ്പിന്റെ വർഷമായിരുന്നു.
ഫണ്ടിംഗ് പ്രതിസന്ധി, വൻ നഷ്ടം, പുനർനിർമ്മാണം എന്നിവയാൽ അടിവരയിടുന്ന പരിതസ്ഥികൾ സ്റ്റാർട്ടപ്പുകളെ നയിച്ചത് പിരിച്ചുവിടലുകളിലേക്കാണ്. മികച്ച ഫണ്ടിംഗ് നേടി എന്ന് കരുതപ്പെട്ടിരുന്ന സ്റ്റാർട്ടപ്പുകൾ പോലും പിരിച്ചുവിടലിൽ പിന്നോട്ടായിരുന്നില്ല.
2022-ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ പിരിച്ചുവിട്ടത് 20,000-ത്തോളം ജീവനക്കാരെയാണ്. ജോലി നഷ്ടപ്പെട്ടവരിൽ 15,424 പേർ എഡ്ടെക്, ഇ-കൊമേഴ്സ് അല്ലെങ്കിൽ ഉപഭോക്തൃ സേവന മേഖലകളിൽ പ്രവർത്തിച്ചവരാണ്.
വർഷത്തിന്റെ ആരംഭം മുതൽ തന്നെ ഫണ്ടിംഗ് പരിമിതിയും പുനരേകീകരണവും ചൂണ്ടിക്കാട്ടി 50 ഓളം കമ്പനികൾ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു വിഭാഗം കമ്പനികൾ ജീവനക്കാരുടെ പ്രകടനം മോശമായി എന്ന കാരണം പറഞ്ഞായിരുന്നു പിരിച്ചുവിടൽ നടത്തിയത്.
എഡ്ടെക്കിലാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി ബാധിച്ചത്. പാൻഡമികിനെ തുടർന്ന് ഫിസിക്കൽ ട്യൂഷൻ സെന്ററുകളും സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കുകയും കോവിഡ് -19 നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തതോടെ, റിമോട്ട് ലേണിംഗിനും സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസ സേവനങ്ങൾക്കുമുള്ള ആവശ്യം കുറഞ്ഞു. ഉയർന്ന ഫണ്ടിംഗും മൂല്യവുമുള്ള എഡ്ടെക് യൂണികോണുകളായ ബൈജൂസ്, വേദാന്തു, അൺഅകാഡമി എന്നിവ പിരിച്ചുവിടലിന് നേതൃത്വം നൽകി. സാഹിൽ ഷെത്ത് സ്ഥാപിച്ച ലിഡോ ലേണിംഗ് പാപ്പരായി. മന്ദഗതിയിലായ ഡിമാൻഡും ഫണ്ടിംഗ് ക്ഷാമവും ഇന്ത്യയുടെ അഭിവൃദ്ധി പ്രാപിക്കുന്ന എഡ്ടെക് മേഖലയെ സ്വാധീനിച്ചു. അതിന്റെ ഫലമായി 9,250-ലധികം ജീവനക്കാരെ അല്ലെങ്കിൽ പിരിച്ചുവിട്ട മൊത്തം ജീവനക്കാരുടെ പകുതിയോളം എഡ്ടെക്കിൽ നിന്നായി. ജീവനക്കാരെ പിരിച്ചുവിട്ട മറ്റ് സ്റ്റാർട്ടപ്പുകൾ പ്രധാനമായും ഫിൻടെക്, വെബ്3, ക്രിപ്റ്റോ, ഹെൽത്ത്ടെക് മേഖലകളിൽ നിന്നുള്ളവരാണ്.
സ്റ്റാർട്ടപ്പുകളെ മാത്രമല്ല, ലോകമെമ്പാടുമുള്ള സാങ്കേതിക കമ്പനികളും പിരിച്ചുവിടലുകൾ തുടർന്നു. ആഗോളതലത്തിൽ ഇത് ബാധിച്ചത് 1,35,000 ജീവനക്കാരെയാണ്. മെറ്റാ, ആമസോൺ, മൈക്രോസോഫ്റ്റ്, ട്വിറ്റർ, നെറ്റ്ഫ്ലിക്സ് എന്നിവയും മറ്റ് നിരവധി ആഗോള കമ്പനികളും ജീവനക്കാർക്ക് പിങ്ക് സ്ലിപ്പുകൾ നൽകി.
ആഗോളതലത്തിലും ഇന്ത്യയിലുമായി ചില കണക്കുകൾ ഇങ്ങനെയാണ്
നവംബറിൽ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ അതിന്റെ തൊഴിലാളികളെ 13 ശതമാനം കുറയ്ക്കുകയും അടുത്ത വർഷം ആദ്യ പാദത്തിലെ നിയമനം മരവിപ്പിക്കുകയും ചെയ്തു.
- ആമസോൺ ഏകദേശം 10,000 ജോലികൾ വെട്ടിക്കുറച്ചതായാണ് റിപ്പോർട്ട്. മുഴുവൻ സമയ, പാർട്ട് ടൈം തൊഴിലാളികൾ ഉൾപ്പെടെ, ലോകമെമ്പാടും 1.54 ദശലക്ഷം ജീവനക്കാരാണ് ആമസോണിനുളളത്.
- ആലിബാബ – 10,000–മന്ദഗതിയിലുള്ള വിൽപ്പനയ്ക്കും സാമ്പത്തിക മാന്ദ്യത്തിനും ഇടയിൽ ചെലവ് ചുരുക്കാൻ ചൈനീസ് ടെക് കമ്പനിയായ ആലിബാബ ഏകദേശം 10,000 ജീവനക്കാരെയാണ് പറഞ്ഞുവിട്ടത്.
- ജൂൺ പാദത്തിൽ 19.8 ബില്യൺ ഡോളർ വരുമാനം നേടിയതിന് ശേഷം ചൈനീസ് കമ്പനിയായ ടെൻസെന്റ് 5,500 ജീവനക്കാരെ പിരിച്ചുവിട്ടു.
- ഇലോൺ മസ്ക് ഏറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്ററിന് ഏകദേശം 7,500 ജീവനക്കാരുണ്ടായിരുന്നു, ഇപ്പോൾ ജീവനക്കാരുടെ സംഖ്യ ഏകദേശം 2,700 ആണ്. കമ്പനിയിൽ ഇനി പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടും മസ്കിന്റെ ഏറ്റെടുക്കലിന് ശേഷം കണ്ടത് തുടർച്ചയായ പിരിച്ചുവിടലുകളായിരുന്നു.
- Edtech unicorn Byju’s ഒക്ടോബറിൽ തങ്ങളുടെ 5 ശതമാനം തൊഴിലാളികളെ (2,500 ജീവനക്കാർ) അടുത്ത ആറ് മാസത്തിനുള്ളിൽ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. 2023 മാർച്ചോടെ പ്രവർത്തനം ലാഭകരമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാൽ വൈറ്റ്ഹാറ്റ് ജൂനിയറും ടോപ്പറും ഉൾപ്പെടെ ബൈജൂസ് ഏറ്റെടുത്ത കമ്പനികളിൽ നിന്നുളള വെളിപ്പെടുത്താത്ത കണക്കുകൾ കൂടി വരുമ്പോൾ പിരിച്ചുവിടൽ 4000 കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
- അമേരിക്കൻ ബഹുരാഷ്ട്ര ധനകാര്യ സേവന കമ്പനിയായ മോർഗൻ സ്റ്റാൻലി ലോകമെമ്പാടുമുള്ള കമ്പനിയുടെ 81,567 തൊഴിലാളികളിൽ നിന്ന് ഏകദേശം 1,600 ജീവനക്കാരെ പിരിച്ചുവിട്ടു.
- വർഷാരംഭത്തിൽ, വ്യാപകമായ പുനഃസംഘടനയുടെ ഭാഗമായി FMCG കമ്പനി 1,500 ജീവനക്കാരെ പിരിച്ചുവിട്ടു.
- ഈ വർഷം 1100-ലധികം ജീവനക്കാരെയാണ് വേദാന്തു പിരിച്ചുവിട്ടത്. ഏറ്റവും പുതിയ പിരിച്ചുവിടലുകൾക്ക് ശേഷം, എഡ്ടെക് പ്ലാറ്റ്ഫോമിൽ ഏകദേശം 3,300 ജീവനക്കാരുണ്ട്.
- മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ഒക്ടോബറിൽ വിവിധ ഡിവിഷനുകളിലായി 1,000 ൽ താഴെ ജീവനക്കാരെ പിരിച്ചുവിട്ടു.
- നെറ്റ്ഫ്ലിക്സ് – 450, ചെലവ് ചുരുക്കാൻ നെറ്റ്ഫ്ലിക്സ് ആദ്യം 150 ജീവനക്കാരെ പിരിച്ചുവിട്ടു. തുടർന്ന് ജൂണിൽ 300 പേരെ പിരിച്ചുവിട്ടു.
- ഐടി സേവന ഭീമനായ വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടു. മൂൺലൈറ്റിംഗ് ആരോപണവും ഇതിനെ തുടർന്നുയര്ന്നു
- ഇലോൺ മസ്കിന്റെ കമ്പനിയുടെ ഓട്ടോപൈലറ്റ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റത്തിൽ ജോലി ചെയ്യുന്ന 200 ജീവനക്കാരെയാണ്ടെ പിരിച്ചു വിട്ടത്.
- സാമ്പത്തിക മാന്ദ്യത്തിനും വിലക്കയറ്റത്തിനും ഇടയിൽ 200 ഓളം കോർപ്പറേറ്റ് ജീവനക്കാരെ വാൾമാർട്ട് വിട്ടയച്ചു.
- ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിൽ, പ്രധാനമായും സെയിൽസ് ടീമിൽ നിന്ന് ഏകദേശം 100 ജീവനക്കാരെ അഡോബ് പിരിച്ചുവിട്ടു.
- പെപ്സി നിർമ്മാതാക്കളായ പെപ്സികോ അതിന്റെ നോർത്ത് അമേരിക്കൻ സ്നാക്ക്സ് ആൻഡ് ബിവറേജസ് ആസ്ഥാനത്ത് നിന്നുമാണ് നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നത്
സാസ് യൂണികോൺ ചാർജ്ബീ 142 പേരെ അല്ലെങ്കിൽ അതിന്റെ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. പ്രതികൂല മാക്രോ ഇക്കണോമിക് സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി, ഒയോ റൂംസ് 600 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് ഒല 1,200-ലധികം പേരെ പിരിച്ചുവിട്ടു. Cars24 600 പേരെ പിരിച്ചുവിട്ടു, MPL 100-ലധികം പേരെ പിരിച്ചുവിട്ടു. Blinkit 1,600 പേർക്ക് പിങ്ക് സ്ലിപ്പുകൾ നൽകി. മീഷോ 450 പേരെ ഒഴിവാക്കി. ക്രിപ്റ്റോ എക്സ്ചേഞ്ച് കോയിൻബേസ് റിക്രൂട്ടിംഗ്, ഇൻസ്റ്റിറ്റ്യൂഷണൽ ഓൺബോർഡിംഗ് ടീമുകളിലെ 60 ലധികം ജീവനക്കാരെ വേണ്ടെന്ന് വെച്ചു. ബിസിനസ്-ടു-ബിസിനസ് യൂണികോൺ ഉഡാൻ 530 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
കണക്കുകൾ ഇനിയുമേറെയുണ്ടാകാം. കണക്കിൽ പെടാത്തവയും ഉണ്ടാകാം. 2023 എന്താണ് ആഗോളതലത്തിൽ കമ്പനികൾക്കും ജീവനക്കാർക്കും നൽകുകയെന്നത് അറിയാൻ ഇനിയും കാത്തിരിക്കണം.
2022 was a disturbing year for employees, including those in corporate companies across the world. Lay-offs and salary cuts awaited employees who returned to offices from work-from-home after the covid scenario. Weak markets, global uncertainties and concerns about a global recession affected the operations of startups and companies in India and across the globe in 2022.