രാജ്യത്തെ സൈനികർക്ക് താമസിക്കാൻ 3 നിലകളുള്ള ത്രീ ഡി പ്രിന്റഡ് വീടുകളുമായി ഇന്ത്യൻ ആർമി. അഹമ്മദാബാദ് കന്റോൺമെന്റ് കേന്ദ്രീകരിച്ചാണ് രാജ്യത്തെ ആദ്യ ത്രീ ഡി പ്രിന്റഡ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
MiCoB-യുമായി സഹകരിച്ച് മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസ് (MES) ആണ് ഇവ നിർമ്മിച്ചത്.
ഏറ്റവും പുതിയ 3D റാപ്പിഡ് കൺസ്ട്രക്ഷൻ ടെക്നോളജി സംയോജിപ്പിച്ചായിരുന്നു നിർമ്മാണം.
ഗ്രീൻ ബിൽഡിംഗ് മാനദണ്ഡങ്ങൾ പാലിച്ച്, ഭൂകമ്പസാധ്യതയെ ചെറുത്തു നിർത്താൻ ശേഷിയുള്ള തരത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. നൂതനമായ സോഫ്റ്റ്വെയർ സംവിധാനവും, റോബോട്ടിക് യൂണിറ്റും അടങ്ങുന്നതാണ് 3D പ്രിന്റിംഗ് ഘടന. ഗാരേജ് സ്ഥലത്തോടു കൂടിയ 71 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ് പാർപ്പിട യൂണിറ്റ്. 3ഡി പ്രിന്റഡ് ഫൗണ്ടേഷനും, ഭിത്തികളും സ്ലാബുകളും ഉപയോഗിച്ച് വെറും 12 ആഴ്ചകൾ കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള കരസേനയുടെ ഗോൾഡൻ കതാർ ഡിവിഷൻ പദ്ധതി നടപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
Also Read More Articles related to Indian Army
ബങ്കറുകളും 3D പ്രിന്റിംഗിൽ
അതിർത്തി പ്രദേശങ്ങളിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, കിഴക്കൻ ലഡാക്കിലെ സ്ഥിരമായ പ്രതിരോധ ഘടനകൾക്കായും ഇന്ത്യൻ സൈന്യം നിലവിൽ 3D പ്രിന്റിംഗ് സാങ്കേതികവിദ്യ സ്വീകരിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ, തൊഴിലാളികളുടെ ദൗർലഭ്യം, സമയക്കുറവ് എന്നിവയെല്ലാം പരമ്പരാഗത രീതിയിലുള്ള ബങ്കർ നിർമ്മാണത്തെ ബുദ്ധിമുട്ടിലാക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് സുരക്ഷിതവും, സമയം ലാഭിക്കുന്നതും, ടാങ്കുകൾ വഴി 100 മീറ്റർ പരിധിയിൽ നിന്നുള്ള ഏത് ആക്രമണത്തെയും ചെറുക്കാൻ ശേഷിയുള്ളതുമായ 3D പ്രിന്റിംഗ് നിർമ്മാണരീതി സേന അവലംബിക്കുന്നത്.
Other Related Articles in Technology
The Army has inaugurated its first 3D-printed dwelling unit for soldiers at Ahmedabad Cantonment, the Defence Ministry said. 3D printing technology uses complex software and a robotic unit that helps in creating a structure through multiple stages from a digital model.