ഡാമുകളിൽ നിന്ന് പുറന്തള്ളുന്ന വെള്ളം റീസൈക്കിൾ ചെയ്ത് 6,155 മെഗാവാട്ട് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നു. വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്താണ് പദ്ധതി.

സംസ്ഥാനത്തെ 13 ഡാമുകളിൽ നിന്ന് പുറന്തള്ളുന്ന വെള്ളം റീസൈക്കിൾ ചെയ്ത് 6,155 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കും.

പദ്ധതി നടത്തിപ്പിനായി ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി ഏജൻസി (ANERT) പൊതുമേഖലാ എന്റർപ്രൈസ് THDC ഇന്ത്യ ലിമിറ്റഡുമായി കരാർ ഒപ്പിടും.

പദ്ധതിയുടെ നിയമസാധുത

പദ്ധതി സാധ്യതയെക്കുറിച്ച് വിദ​ഗ്ധരുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു വരികയാണ്. പദ്ധതിയുടെ നിയമസാധുതയാണ് പരിശോധിക്കുന്നത്. നിലവിലെ ഇലക്ട്രിസിറ്റി നിയമം അനുസരിച്ച്, കെഎസ്ഇബിയുടെ കീഴിലുളള ഡാമുകളിലെ വെള്ളം പമ്പുചെയ്യാനുള്ള അനുമതി മറ്റൊരു ഏജൻസിയ്ക്ക് കൈമാറുക സാധ്യമല്ല. ഇലക്ട്രിസിറ്റി റെ​ഗുലേറ്ററി കമ്മീഷന്റെ മുൻ അനുമതിയോടു കൂടി മാത്രമേ ഇനി പദ്ധതി നടത്തിപ്പ് സാധിക്കുകയുള്ളൂ. കരാറിന്റെ കരട് രേഖ പ്രകാരം, ചെങ്കുളം-കല്ലാർകുട്ടി, പൊന്മുടി-കല്ലാർകുട്ടി, കല്ലാർകുട്ടി-ലോവർ പെരിയാർ, ഷോളയാർ-ഇടമലയാർ തുടങ്ങിയ പവർ സ്റ്റേഷനുകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

Related Articles: Solar Energy | Renewable Energy

State plans to generate up to 6,155 MW electricity by recycling the water released from the dams. The project is designed to meet the growing demand for electricity. water released from 13 dams in Kerala will be recycled to generate 6,155 MW of electricity.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version