1. ചന്ദ്രയാൻ-3
നാസ ചന്ദ്രനിലേക്കുള്ള ആർട്ടെമിസ്-1 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതോടെ, പേടകത്തിന്റെ പിൻഗാമി യെന്നോണം ചന്ദ്രയാൻ-3 വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് രാജ്യമിപ്പോൾ.
2023 ജൂണോടെ, GSLV Mk-III-ൽ ചന്ദ്രയാൻ-3 വിക്ഷേപിക്കാൻ ആണ് പദ്ധതി.
കഴിഞ്ഞ രണ്ട് ദൗത്യങ്ങളേക്കാൾ കരുത്തുറ്റതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന റോവറിന്റെ പരീക്ഷണം ഇസ്രോ തുടരുന്നതിനാലാണ് ദൗത്യം വൈകുന്നത്. ചന്ദ്രനിൽ പതിച്ച ചന്ദ്രയാൻ -2 ന്റെ പകർപ്പല്ലെങ്കിലും, ചന്ദ്രോപരിതലത്തിന് മുകളിൽ ചന്ദ്രയാൻ -2വിന്റെ സമാന ഓർബിറ്ററിലായിരിക്കും ചന്ദ്രയാൻ-3 സഞ്ചരിക്കുക.
Related Articles:
ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം 2023 ആദ്യം | ബഹിരാകാശ മേഖലയിലേക്ക് സ്വകാര്യ കമ്പനികൾ വരണം
2. ആദിത്യ L1 സൂര്യനിലേക്ക്
സൂര്യന്റെ ഭൗതികശാസ്ത്രമടക്കം പഠിക്കാൻ യൂറോപ്പും, യുഎസും ഇതിനകം പേടകങ്ങൾ അയച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ അതിനായി ഒരു ബഹിരാകാശ ദൗത്യം ആരംഭിക്കുന്നത് ഇതാദ്യമാണ്. ആദിത്യ L1 ദൗത്യം Lagrange പോയിന്റ് 1-ലേക്ക് (L1) വിക്ഷേപിക്കും. നാസ മുൻപ് വിക്ഷേപിച്ച സോളാർ ആൻഡ് ഹീലിയോസ്ഫെറിക് ഒബ്സർവേറ്ററി സാറ്റലൈറ്റ് സോഹോ നിലവിൽ ഈ Lagrange പോയിന്റിലാണ് സ്ഥിതി ചെയ്യുന്നത്. വൈദ്യുതകാന്തിക, കണികാ ഡിറ്റക്ടറുകൾ ഉപയോഗിച്ച് ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറമേയുള്ള പാളികൾ (കൊറോണ) എന്നിവ നിരീക്ഷിക്കാൻ ആദിത്യ-എൽ 1 ഏഴ് പേലോഡുകൾ വഹിക്കും. നാല് പേലോഡുകൾ നേരിട്ട് സൂര്യനെ വീക്ഷിക്കുന്നു. ശേഷിക്കുന്ന മൂന്ന് പേലോഡുകൾ ലാഗ്രാഞ്ച് പോയിന്റ് എൽ 1 ൽ കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് പഠനം നടത്തുന്നു.
3. റീയൂസബിൾ ലോഞ്ച് വെഹിക്കിൾ ടെസ്റ്റ് (RLV-TD)
ആദ്യത്തെ റൺവേ ലാൻഡിംഗ് പരീക്ഷണം (RLV-LEX) വികസിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. കർണാടക ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ ദൗത്യം പരീക്ഷിക്കും. ഹൈപ്പർസോണിക് ഫ്ലൈറ്റ്, ഓട്ടോണമസ് ലാൻഡിംഗ്, പവർഡ് ക്രൂയിസ് ഫ്ലൈറ്റ് എന്നിങ്ങനെ വിവിധ സാങ്കേതിക വിദ്യകൾ വിലയിരുത്തുന്നതിനുള്ള ഒരു ഫ്ലയിംഗ് ടെസ്റ്റ് ബെഡ് ആയി റീയൂസബിൾ ലോഞ്ച് വെഹിക്കിൾ ടെസ്റ്റ് പ്രവർത്തിക്കും.
4. ഗഗൻയാൻ ദൗത്യം
2023ലെ ഐഎസ്ആർഒയുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണ് ഗഗൻയാൻ. 2023ൽ പേടകത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ നടത്തും.
2023 അവസാനത്തോടെ ഗഗൻയാൻ 1ഉം, 2024ന്റെ രണ്ടാം പാദത്തോടെ
ഗഗൻയാൻ 2ഉം വിക്ഷേപിക്കുകയാണ് ലക്ഷ്യമിടുന്നത്. പേടകത്തിന്റെ മനുഷ്യവാഹക ശേഷി, ഓർബിറ്റൽ മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്റ്റം, മിഷൻ മാനേജ്മെന്റ്, കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവയുടെ പ്രകടനം വിലയിരുത്താൻ ഗഗൻയാൻ 1 സഹായിക്കുമെന്ന് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നു.
സ്വകാര്യ കമ്പനികൾക്കും അവസരം
ബഹിരാകാശ ഗവേഷണത്തിനും, ദൗത്യങ്ങൾക്കുമായി സ്വകാര്യ എയ്റോസ്പേസ് കമ്പനികളെ, പ്രത്യേകിച്ചും സ്റ്റാർട്ടപ്പുകളെ വലിയ രീതിയിൽത്തന്നെ ഐഎസ്ആർഒ പിന്തുണയ്ക്കുന്നുണ്ട്. 2022ൽ സ്വകാര്യ എയ്റോസ്പേസ് സ്ഥാപനമായ സ്കൈറൂട്ട് എയ്റോസ്പേസ് നിർമ്മിച്ച ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചത് ഒരുദാഹരണമാണ്. ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെ ബഹിരാകാശ രംഗത്ത് മികച്ച സംഭാവനകൾ ഭാവിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related: $8 Mn സമാഹരിച്ച് Bellatrix Aerospace | ISROയുമായി കൈകോർത്ത് Skyroot Aerospace
The Indian Space Research Organisation (ISRO) is all set to indulge in new experiments in 2023. ISRO’s plans would begin early next year with the first runway landing experiment (RLV-LEX) of the reusable launch vehicle from the Aeronautical Test Range in Karnataka’s Chitradurga. Besides Aditya and Chandrayaan-3, the year will also see a series of experiments on India’s maiden human space flight – the Gaganyaan project. The first uncrewed mission with the aim of validating the performance of the human-rated launch vehicle, orbital module propulsion system, and recovery operations is expected to take place in the last quarter of 2023.