വിവിധ സർക്കാർ നടപടിക്രമങ്ങൾക്കായി ഇ-സിഗ്നേച്ചർ സംവിധാനം ആരംഭിച്ച് യുഎഇ.

ഹ്യൂമൻ റിസോഴ്‌സ് ഫെഡറൽ അതോറിറ്റിയാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. സംവിധാനം പ്രയോജനപ്പെടുത്താനും, സർക്കാർ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന് യുഎഇ പാസ് സജീവമാക്കാനും ഹ്യൂമൻ റിസോഴ്‌സ് ഫെഡറൽ അതോറിറ്റി നിർദ്ദേശം നൽകി.

യുഎഇ പാസുമായി സഹകരിച്ച് അവതരിപ്പിച്ച സംവിധാനം, മന്ത്രാലയങ്ങൾക്കും ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും.

യുഎഇ പാസ് ആപ്പ് വഴിയാണ് ഇ-സിഗ്നേച്ചറുകൾക്കായുള്ള ആക്സസ് ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. സർക്കാർ നടപടിക്രമങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും, കാലതാമസം കുറയ്ക്കുകയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഓട്ടോമേഷൻ, ഡിജിറ്റൽവൽക്കരണം എന്നിവയിലൂടെ സർക്കാർ സേവനങ്ങൾ വേഗത്തിൽ പൗരന്മാരിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

More Updates: UAE | UAE Government | uae startups

UAE introduces electronic signature system for numerous government processes. The Federal Authority for Human Resources unveiled the new system. The system should be used, and the UAE Pass should be activated, in order to support the new e-signature system, according to Federal Authority for Human Resources instructions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version