ഇന്ത്യയിലെ വിസ്കി വിപണി അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജ് കമ്പനീസിന്റെ (CIABC) ഡാറ്റ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ വിസ്കി ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾ ഏതെന്നു നോക്കാം. 6% വിൽപനയുമായി കേരളം പട്ടികയിൽ ഏഴാമതാണ്. 2.29 കോടി കെയ്സ് ഇന്ത്യൻ മെയ്ഡ് ഫോറിൻ ലിക്വർ (IMFL) വിൽപനയാണ് സാമ്പത്തിക വർഷത്തിൽ കേരളത്തിൽ രേഖപ്പെടുത്തിയത്.
കർണാടകയാണ് പട്ടികയിൽ ഒന്നാമതുള്ളത്. 6.88 കോടി കെയ്‌സുകൾ വിറ്റഴിച്ച സംസ്ഥാനം ഇന്ത്യയുടെ മൊത്തം ഐഎംഎഫ്എൽ അളവിൽ 17 ശതമാനം സ്വന്തമാക്കി. 16 ശതമാനം വിൽപനയും 6.47 കോടി കെയ്‌സുകളും വിറ്റഴിച്ച് തമിഴ്‌നാടാണ് ദേശീയതലത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. ഒൻപത് ശതമാനം വിൽപനയോടു കൂടി തെലങ്കാന മൂന്നാമതും, ആന്ധ്രാപ്രദേശ് നാലാമതുമാണ്. മഹാരാഷ്ട്ര അഞ്ചാമതുള്ളപ്പോൾ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും പട്ടികയിൽ ആദ്യ പത്തിലുണ്ട്.
Discover the top whisky-consuming states in India based on CIABC data. Karnataka leads, followed by Tamil Nadu. Kerala ranks 7th with 2.29 Cr cases sold.