ഫണ്ടിംഗ് വിന്റർ ഇന്ത്യയെ എത്രത്തോളം ബാധിക്കും?
ഇൻവെസ്ററ്മെന്റ് തേടുന്ന ഫൗണ്ടേഴ്സിനോട് പറയാനുളളതെന്താണ്?
ഒരു കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ എന്തൊക്കെയാണ് നോക്കുന്നത്. ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ Seafund മാനേജിംഗ് പാർട്ണർ Manoj Kumar Agarwal, ചാനൽ ഐആം ഡോട്ട്കോമിനോട് സംസാരിക്കുന്നു.
ഇൻവെസ്റ്റ്മെന്റിനായി ഒരു സ്റ്റാർട്ടപ്പ് തിരഞ്ഞെടുക്കുമ്പോൾ സെക്ടറിനെക്കാൾ പ്രധാന പരിഗണന നൽകുന്നത് ഫൗണ്ടേഴ്സിനായിരിക്കും.
സെക്ടറും പ്രധാനമാണെങ്കിലും അതിനെക്കാൾ പ്രാധാന്യം ഫൗണ്ടർമാർക്ക് നല്കുന്നുണ്ട്.
- ഫൗണ്ടർ കടന്നു വന്ന പാതകൾ,
- അയാൾ ബിസിനസ്സിനെ എങ്ങനെ കാണുന്നു?,
- ഫൗണ്ടർക്ക് വൈദഗ്ധ്യമുളള മേഖല ഏതാണ്? അയാളുടെ പ്രതിബദ്ധത എന്താണ്?,
- ഒരു സ്റ്റാർട്ടപ്പിന് നേതൃത്വം നൽകാനുളള ശേഷി എത്രമാത്രമാണ്?,
ഇതെല്ലാം നോക്കും. കാരണം ഒരു സ്റ്റാർട്ടപ്പിന് രൂപം കൊടുക്കുക, അത് മുന്നോട്ട് കൊണ്ടു പോകുക, ഫണ്ട് സ്വരൂപിക്കുക എന്നിവയെല്ലാം വളരെ ശ്രമകരമായ കാര്യങ്ങളാണ്.
പിന്നെ ടീമിന്റെ ഘടനയും പ്രാധാന്യമുളളതാണ്. ഫൗണ്ടർമാരിൽ ഒന്നോ അതിലധികമോ ആളുകൾ ഉണ്ടാകും. ഏർളി സ്റ്റേജിൽ ഒരു ബിഗ് ടീം ഉണ്ടായിരിക്കില്ല. എന്നിരുന്നാലും നാലോ അഞ്ചോ ടീം മെമ്പേഴ്സ് ആണെങ്കിലും അതും വിലയിരുത്തും. അവരുടെ ടെക്നോളജി എന്താണെന്നും പ്രോഡക്ട് നിർമാണത്തിന് ശരിയായ ടീമാണോ ഉളളതെന്നും പരിശോധിക്കും. പ്രോഡക്ടിന് മാർക്കറ്റിലുളള റീച്ച് എത്രയെന്ന് നോക്കും. കസ്റ്റമേഴ്സിന്റെ ഫീഡ്ബാക്കും പരിശോധിക്കും. ഇതൊക്കെയാണ് പൊതുവെ ഒരു ഇൻവെസ്റ്റ്മെന്റിന് മുന്നോടിയായി പരിശോധിക്കാറുളളത്. ഫണ്ടിംഗ് വിന്റർ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെയും ബാധിച്ചിട്ടുണ്ട്. ഏർളി സ്റ്റേജിനെ അപേക്ഷിച്ച് ലേറ്റ് സ്റ്റേജിൽ ഇൻവെസ്റ്റ്മെന്റ് നിലവിൽ കുറവാണെന്ന് ഡാറ്റ പരിശോധിച്ചാൽ കാണാം.
എന്നാൽ യൂറോപ്പിലെയും യുഎസിലെയും സ്റ്റാർട്ടപ്പുകളെ ബാധിച്ച അത്രയും ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ബാധിച്ചിട്ടില്ല. ആളുകൾ കുറച്ച് കൂടി ശ്രദ്ധാലുക്കളായെന്ന് കാണാം. അവർ മാർക്കറ്റ് ശ്രദ്ധാപൂർവ്വം പഠിച്ചിട്ടാണ് തീരുമാനമെടുക്കുന്നത്. അതിന്റെ ഒരു സ്വാധീനം ഉണ്ടാകാം. പക്ഷേ സാഹചര്യം മാറാം. അടുത്ത ഒരു 3-6 മാസക്കാലം എങ്ങനെയാണ് പോകുന്നതെന്ന് നമുക്ക് നോക്കാം. 2023-ൽ കുറച്ച് സാവധാനമാകാം ഫണ്ടിംഗ് നീങ്ങുന്നത്. പക്ഷേ മികച്ച സ്റ്റാർട്ടപ്പുകൾക്ക് നല്ല വാല്യുവേഷൻ നേടാനും ഫണ്ടിംഗ് നേടാനും ബുദ്ധിമുട്ടുണ്ടാകില്ല.