ആസാദിസാറ്റ് പറക്കും ബഹിരാകാശത്തേയ്ക്ക്   

750 സ്‌കൂൾ കുട്ടികൾ ചേർന്ന് നിർമ്മിച്ച ഉപഗ്രഹം ആസാദിസാറ്റ് വിക്ഷേപിക്കാൻ ഐഎസ്ആർഒ പദ്ധതിയിടുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പേസ് ടെക് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം.

രാജ്യത്തെ 75 സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ഉപഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ലുമിന ഡാറ്റാമാറ്റിക്‌സ്, നീതി ആയോഗ് എന്നിവയുടെ സംയുക്ത പിന്തുണയോടെയായിരുന്നു നിർമ്മാണം. 

പിന്നിൽ പത്ത് പെൺകുട്ടികൾ !

ഐഎസ്ആർഒ 2023 ജനുവരി 16ന് ഉപഗ്രഹം വിക്ഷേപിക്കുമെന്നാണ് സൂചന. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 10 വിദ്യാർത്ഥിനികളടങ്ങുന്ന സംഘമാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്. 2022ൽ സ്‌പേസ് കിഡ്‌സ് ഇന്ത്യ വികസിപ്പിച്ച പേലോഡുകൾ, സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്റെ വിക്രം-എസ് വിക്ഷേപണ വാഹനത്തിലുൾപ്പെടുത്തിയി രുന്നു. ബഹിരാകാശത്തേക്ക് വിക്ഷേപിച്ച രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായിരുന്നു അത്. ഇന്ത്യ, യുഎസ്, ഇന്തോനേഷ്യ  എന്നിവിടങ്ങളിൽ നിന്നുള്ള 160 വിദ്യാർത്ഥികളായിരുന്നു ഈ പേലോഡുകൾ വികസിപ്പിച്ചത്. വിദ്യാർത്ഥികളുടെ 80 പരീക്ഷണങ്ങൾ അടങ്ങുന്നതായിരുന്നു ഫൺസാറ്റ് എന്ന പേരിലുള്ള പേലോഡ്.

Chennai-based startup Space Kidz India to launch a satellite made by 750 female students. The satellite named ‘AzaadiSAT’ is expected to launch on January 16 on an ISRO launch vehicle. Space Kidz India selected 10 female students from 75 government schools across India to develop the satellite.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version