ഐക്യരാഷ്ട്ര സഭയുടെ ഇടക്കാല സമാധാന സേനയുടെ ഭാഗമാവാന്‍ സുഡാനിലെ അബെ മേഖലയില്‍ വിന്യസിക്കപ്പെട്ട വനിതാ സമാധാന സേനാംഗങ്ങളായിരിക്കും ഇവർ.
- രണ്ട് ഓഫീസര്‍മാരും 25 ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെയാണ് ഇന്ത്യ വിന്യസിക്കുന്നത്.
- 2007-ൽ ലൈബീരിയയിൽ ആദ്യമായി എല്ലാ വനിതാ സംഘത്തെയും വിന്യസിച്ചതിന് ശേഷം യുഎൻ മിഷനിലുൾപ്പെടുത്തുന്ന വനിതാ സമാധാന സേനാംഗങ്ങളുടെ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ ഏക യൂണിറ്റാണിത്.
- അബെ മേഖലയിൽ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങളെ ചെറുക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
- കൂടാതെ സമാധാന സേനയിലെ ഇന്ത്യന്‍ വനിതകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ് നീക്കമെന്ന് വിലയിരുത്തുന്നു.
- അതിർത്തി നീരീക്ഷണത്തോടൊപ്പം മേഖലയിലെ മറ്റ് ഗുരുതരമായ സുരക്ഷാപ്രശ്നങ്ങളെല്ലാം നേരിടാനും സേനയെ സജ്ജമാക്കിയിട്ടുണ്ട്. അബെ മേഖലയിലെ സിവിലിയന്മാരെയും, സാധാരണക്കാരേയും സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തരഘട്ടങ്ങളിൽ ബലപ്രയോഗം നടത്താനുള്ള അധികാരവും സേനക്ക് നല്‍കിയിട്ടുണ്ട്.
സമാധാന ദൗത്യവും, ഇന്ത്യൻ വനിതകളും
യുഎന്‍ സമാധാന ദൗത്യങ്ങളില്‍ മുൻപേ തന്നെ രാജ്യത്തെ സ്ത്രീകളുടെ പങ്കാളിത്തമുണ്ടായിരുന്നു. യുണൈറ്റഡ് നാഷൻസിന്റെ ആദ്യ പൊലീസ് ഉപദേഷ്ടാവായ ഡോ. കിരണ്‍ ബേദി, മേജര്‍ സുമന് ഗവാനി, ശക്തി ദേവി എന്നിവര്‍ യുഎന്‍ സമാധാന പരിപാലനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. 1948 ലാണ് യുഎന്‍ സമാധാന സേന സ്ഥാപിതമായത്. അതിനുശേഷം 2 ലക്ഷം ഇന്ത്യക്കാര്‍ സേനയിൽ പ്രവർത്തിച്ചിട്ടുണ്ട്.
2022 ഒക്ടോബര്‍ 31ലെ കണക്കനുസരിച്ച്, ബംഗ്ലാദേശിന് ശേഷം യുഎന്‍ സമാധാന ദൗത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.12 യുഎൻ ദൗത്യങ്ങളിലായി, 5,887 സൈനികരെയും ഉദ്യോഗസ്ഥരെയുമാണ് രാജ്യം ഇതുവരെയായും വിന്യസിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
As part of the United Nations Interim Security Force, Abyei (UNIFSA), on January 6, India deployed a platoon of Women Peacekeepers in Abyei on the border of Sudan and South Sudan. This is India’s largest single unit of women peacekeepers in a UN Mission. India deployed its first-ever all-women contingent in Liberia in 2007.