വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ടുകളുടെ പോസിറ്റീവ് ഗുണങ്ങൾ വാണി ലിങ്ക്ഡ് ഇന്നിലൂടെ പങ്കുവെച്ചു.
ടെമിയെ പ്രശംസിച്ച് വാണിയും
Temi, Sky എന്നീ പേരുകളിൽ അറിയപ്പെടുന്ന റോബോട്ടിന്റെ 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും വാണി പങ്കിട്ടു.
മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ആർട്ടിലിജന്റ് സൊല്യൂഷൻസ് ആണ് ഈ റോബോട്ടുകളെ വികസിപ്പിച്ചത്.
റോബോട്ടുകളെ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വിമാനത്താവളമാണ് ബെംഗളൂരുവിലെ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട്.
ഷോപ്പിംഗ് ഏരിയകൾ, കുടിവെള്ള സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവിടങ്ങളിലേക്കെല്ലാം യാത്രക്കാരെ ഈ റോബോട്ടുകൾ എത്തിക്കും. യാത്രക്കാരുടെ ബോർഡിംഗ് ഗേറ്റുകൾ, ബാഗേജ് ക്ലെയിം ഏരിയകൾ എന്നിവ കണ്ടെത്തുന്നതിനും ഇവ സഹായിക്കും. ഇതിനു പുറമേ, യാത്രക്കാരോട് സംസാരിക്കാനും, അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും Temi റോബോട്ടുകൾക്ക് കഴിവുണ്ട്.
ആരാണ് വാണി കോല?
ബെംഗളൂരു ആസ്ഥാനമായുള്ള വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനം കലാരി ക്യാപ്പിറ്റലിന്റെ ഫൗണ്ടറും, സിഇഒയുമാണ് വാണി കോല. രാജ്യത്തെ ഇ-കൊമേഴ്സ്, മൊബൈൽ ഹെൽത്ത് കെയർ എന്നിവയുമായി ബന്ധപ്പെട്ട 50-ലധികം കമ്പനികളിൽ കലാരി ക്യാപ്പിറ്റലിന് നിക്ഷേപമുണ്ട്.
കലാരി ക്യാപ്പിറ്റലിനായി ഏകദേശം 650 ദശലക്ഷത്തോളം വാണി സമാഹരിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് അടക്കമുള്ള 60-ലധികം സ്റ്റാർട്ടപ്പുകളിൽ വാണിയ്ക്ക് ഓഹരി പങ്കാളിത്തമുണ്ട്.
Myntra, Apps Daily, Urban Ladder തുടങ്ങിയ സ്ഥാപനങ്ങളിൽ നിക്ഷേപവുമുണ്ട്.
TED Talks, TIE, INK തുടങ്ങിയ സംരംഭക ഫോറങ്ങളിൽ പ്രചോദനാത്മകമായ പ്രസംഗങ്ങൾ നടത്തിയ മികച്ച പ്രഭാഷക കൂടിയാണ് അവർ. ഫോർച്യൂൺ ഇന്ത്യയുടെ 2018ലേയും, 2019ലേയും ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിലും വാണി കോല ഇടം പിടിച്ചിരുന്നു. 2015-ൽ മികച്ച നിക്ഷേപകനുള്ള മിഡാസ് ടച്ച് അവാർഡ് വാണിക്ക് ലഭിച്ചു. 2014-ൽ ഫോർബ്സ് ഇന്ത്യയിലെ ഏറ്റവും ശക്തരായ സ്ത്രീകളിൽ ഒരാളായും അവർ അംഗീകരിക്കപ്പെട്ടു.
Also Read Related Tags: Kalaari Capital | Vani Kola
Kalaari MD Vani Kola recently shared an amusing video on LinkedIn. The video shows a cute AI robot in action at Terminal 1 of Kempegowda International Airport in Bengaluru. The Billionaire Businesswoman found the robots quite ‘helpful’.