2022 ഡിസംബർ ഒന്നിനാണ്, ഹോൾസെയിൽ വിഭാഗത്തിൽ ആർബിഐ ഡിജിറ്റൽ റുപ്പിയുടെ ആദ്യ പൈലറ്റ് പ്രോജക്ടിന് തുടക്കമിട്ടത്.
കൊവിഡ്, പണപ്പെരുപ്പം, റഷ്യ-ഉക്രെയ്ൻ യുദ്ധം എന്നിവ മൂലമുണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ ദക്ഷിണേഷ്യൻ മേഖലയ്ക്ക് സ്വീകരിക്കാവുന്ന ആറ് നയങ്ങളും അദ്ദേഹം വിശദീകരിച്ചു. പണപ്പെരുപ്പം അനിയന്ത്രിതമായാൽ, വളർച്ചയ്ക്കും, നിക്ഷേപ സാദ്ധ്യതകൾക്കും ഇത് വെല്ലുവിളിയാകുമെന്നും ശക്തികാന്തദാസ് പറഞ്ഞു.
ആർബിഐ ഡിജിറ്റൽ റുപ്പി
ഡിജിറ്റൽ രൂപ, അല്ലെങ്കിൽ ഇ-രൂപ, RBI നൽകുന്ന ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയാണ്. ആർബിഐയുടെ മേൽനോട്ടത്തിലുള്ള ഡിജിറ്റൽ വാലറ്റിൽ ഇലക്ട്രോണിക് രൂപത്തിലാണ് ഇ-രൂപ സൂക്ഷിക്കുന്നത് എന്നതൊഴിച്ചാൽ സ്വന്തം വാലറ്റിൽ നിങ്ങൾ കൈവശം വച്ചിരിക്കുന്ന പണത്തിന് സമാനമാണ് ഇത്. ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക് തുടങ്ങി ഒമ്പത് ബാങ്കുകളാണ് പൈലറ്റ് പ്രോജക്ടിൽ പങ്കാളികളാകുന്നത്. മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിലായിരുന്നു ആദ്യഘട്ട പരീക്ഷണം നടത്തിയത്.
യുപിഐ പേയ്മെന്റുകൾക്കായി സെൻട്രൽ ബാങ്ക് ഇതിനോടകം തന്നെ ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി കരാറിൽ ഏർപ്പെട്ടിരുന്നു.
The Government and Reserve Bank of India are in talks with South Asian countries for cross-border trade in rupee. The key aim is to learn from each other on common goals and challenges. Intra-regional trade in the South Asian region can provide growth and employment