KKEM-നെ പ്രതിനിധീകരിച്ച് K-DISC മെമ്പർ സെക്രട്ടറി ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ, പി.എം. മുഹമ്മദ് റിയാസ്, KKEM ജനറൽ മാനേജർ (സ്കില്ലിംഗ്), പ്രൊഫ.അജിത്കുമാർ (ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള) എന്നിവർ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (DWMS ) വികസിപ്പിച്ചത്. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് പ്രൊഡക്ട് ഡെവലപ്മെന്റ് ഡയറക്ടറായ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഈ സിസ്റ്റം വികസിപ്പിച്ചെടുത്തത്.
ഡിജിറ്റല്‍ ഗവേണന്‍സ് മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ സേവന അനുഭവം മെച്ചപ്പെടുത്തുന്നതിനും പൗരന്മാരുടെ ഡിജിറ്റല്‍ ശാക്തീകരണത്തിനുമായി സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്ന വിഭാഗത്തിലാണ് പുരസ്കാരം. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്, വകുപ്പ് സെക്രട്ടറി അല്‍കേഷ്കുമാര്‍ ശര്‍മ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) സംരംഭമായ കേരള നോളജ് ഇക്കണോമി മിഷന് വേണ്ടി വിജ്ഞാനാധിഷ്ഠിത ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് എല്ലാ പങ്കാളികളെയും ബന്ധിപ്പിക്കുന്ന ഒരു ഫ്യൂച്ചറിസ്റ്റിക് പ്ലാറ്റ്ഫോമാണ് DWMS കണക്ട് ആപ്പ്. കേരളത്തെ നോളജ് ഇക്കോണമിയാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം നിറവേറ്റാനാണ് കേരള നോളജ് ഇക്കോണമി മിഷന് കെ-ഡിസ്ക് രൂപീകരിച്ചത്. മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യമമാണ് ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പ്ലാറ്റ്ഫോം. ഇതിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. അഭ്യസ്ഥവിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും തൊഴിലിടങ്ങളില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുമാണ് പ്ലാറ്റ്ഫോമിലൂടെ നോളജ് ഇക്കോണമി മിഷന്റെ ശ്രമം.
റോബോട്ടിക് ഇന്റർവ്യൂ, സൈക്കോമെട്രിക്ക് ടെസ്റ്റ് ആൻഡ് കരിയർ കൗൺസിലിങ്, വർക്ക് റെഡിനെസ്സ് പ്രോഗ്രാം, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ട്രെയിനിങ്, ബ്രിട്ടീഷ് കൗൺസിൽ ഇംഗ്ലീഷ് സ്കോർ ടെസ്റ്റ് ആന്റ് സർട്ടിഫിക്കേഷൻ, നൈപുണ്യ വികസന പരിശീലനങ്ങൾ തുടങ്ങി നിരവധി സവിശേഷതകൾ DWMS പ്ലാറ്റ്ഫോമിലുണ്ട്. നിലവില്‍ 11.35 ലക്ഷം ഉദ്യോഗാർത്ഥികൾ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊത്തം 3,54,759 ജോലി ഒഴിവുകള്‍ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ഉദ്യമത്തിനുള്ള അംഗീകാരമാണ് പ്ലാറ്റിനം പുരസ്കാരമെന്ന് ഡോ. പി.വി. ഉണ്ണികൃഷ്ണന് പറഞ്ഞു.
Kerala Knowledge Economy Mission’s DWMS Connect was recognised at the Digital India Awards. The Platinum Icon award went to DWMS for its digital initiatives in partnership with startups. Droupadi Murmu,Hon’ President of India presented the Award. The honours were accepted on behalf of DWMS Platform by Dr. P. V. Unnikrishnan, Member Secretary of KDISC, Mohammed Riyas, General Manager of KKEM, and Prof. Ajithkumar, Digital University of Kerala.