രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ വൻ വിപണി ലക്ഷ്യമിട്ട് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോൾട്ട്. അതിവേഗം വളരുന്ന ഇവി വിപണിയിൽ നിന്നുള്ള സാമ്പത്തികലാഭം കണക്കിലെടുത്താണ് നീക്കം. 2022ൽ കാർ വിൽപ്പനയുടെ 1% ത്തിൽ താഴെ മാത്രമായിരുന്നു ഇവികൾ. ഇത് 30 ശതമാനമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. 2030ഓടെ വിവിധ സബ്സിഡികളടക്കം നൽകി അന്താരാഷ്ട്ര വാഹന നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കാനും സർക്കാർ പരിശ്രമിക്കുന്നുണ്ട്. ക്വിഡ് ഹാച്ച്ബാക്കിന്റെ മെയ്ഡ്-ഇൻ-ഇന്ത്യ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനുള്ള പരീക്ഷണങ്ങളിലാണ് നിലവിൽ റെനോൾട്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിപണിയിലെ ഡിമാൻഡ്, വിലനിർണ്ണയം, പ്രാദേശിക ഘടകങ്ങൾ ഉപയോഗിച്ച് ഇവി നിർമ്മിക്കാനുള്ള കഴിവ് എന്നിവ വിലയിരുത്തിയ ശേഷം 2024ഓടെ മാത്രമേ കമ്പനി ഇലക്ട്രിക്ക് വാഹനങ്ങൾ പുറത്തിറക്കൂവെന്നാണ് ലഭ്യമായ വിവരം. എസ് ആന്റ് പി ഗ്ലോബൽ മൊബിലിറ്റിയുടെ റിപ്പോർട്ടനുസരിച്ച്, ജപ്പാനെ മറികടന്ന് പാസഞ്ചർ, മറ്റ് ലൈറ്റ് വാഹനങ്ങൾ എന്നിവയുടെ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറും. നിലവിൽ ക്വിഡ് ഹാച്ച്ബാക്ക്, കിഗർ എസ്യുവി, സെവൻ സീറ്റർ ട്രൈബർ എന്നിവയാണ് റെനോ ഇന്ത്യയിൽ നിർമ്മിക്കുന്നത്. 2022-ൽ അതിന്റെ വിൽപ്പന 9 ശതമാനം ഇടിഞ്ഞ് ഏകദേശം 87,000 യൂണിറ്റിലെത്തി, വിപണി വിഹിതം 2 ശതമാനത്തിൽ താഴെയായി. ഇന്ത്യ റീബൂട്ട് മിഷന്റെ ഭാഗമായി, വൻ നഗരങ്ങളിലെ പ്രധാന ഡീലർഷിപ്പുകൾ നവീകരിക്കാനും, നിക്ഷേപം നടത്താനും റെനോൾട്ട് പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ നിലവിൽ 500 വിൽപ്പന കേന്ദ്രങ്ങളുണ്ടെന്ന് കമ്പനി അറിയിച്ചു.
Renault is considering producing a mass-market electric vehicle in India as part of a renewed drive into a region where EV usage is anticipated to rapidly increase from a tiny base.The study by Renault shows how the French manufacturer is moving forward with its electrification goals despite ongoing negotiations with its partner Nissan Motor over funding for an EV subsidiary it intends to separate from its other businesses.