ഓട്ടോ എക്‌സ്‌പോയുടെ വരാനിരിക്കുന്ന 2023 എഡിഷനിൽ ലോകത്തിലെ ആദ്യത്തെ ഓട്ടോ ബാലൻസിങ് ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാൻ ലൈഗർ മൊബിലിറ്റി.

നിസാരക്കാരനല്ല ലൈഗറിന്റെ ഈ ഇലക്ട്രിക് സ്കൂട്ടർ, ഒരു സ്റ്റാന്റിന്റേം സഹായമില്ലാതെ സ്വയം ബാലൻസ് ചെയ്യും

ഇതാ ലൈഗറിന്റെ വെറൈറ്റി ഇ-സ്ക്കൂട്ടർ

വരാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് ഏതെങ്കിലും ഒരു വശത്തുനിന്നോ, സെന്റർ സ്റ്റാൻഡിൽ നിന്നോ ഉള്ള സഹായമില്ലാതെ സ്വയം ബാലൻസ് ചെയ്യാൻ കഴിയുമെന്നാണ് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പായ ലൈഗർ അവകാശപ്പെടുന്നത്. സ്കൂട്ടറിന്റെ പേര് ഓട്ടോ എക്സ്പോയിൽ പ്രഖ്യാപിക്കും. മുകൾവശത്ത് സ്ലീക്ക് ഹോറിസോണ്ടൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റും, മുന്നിൽ ഡെൽറ്റ ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പും സജ്ജീകരിച്ചിരിക്കുന്നു.

സ്കൂട്ടറിന്റെ ഫ്രണ്ട് കൗളിൽ, വൃത്താകൃതിയിലുള്ള എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും സ്ഥാപിച്ചിരിക്കുന്നു. വീതിയേറിയതും സൗകര്യപ്രദവുമായ സീറ്റിംഗ്, എൽഇഡി ടെയിൽലൈറ്റ്, ടെലിസ്കോപ്പിക് സസ്പെൻഷൻ തുടങ്ങിയ സവിശേഷതകളും വാഹനത്തിനുണ്ട്.
വിവിധ നിറങ്ങളിൽ വരുമെങ്കിലും പ്രധാന നിറം മാറ്റ് റെഡ് ആയിരിക്കുമെന്നാണ് സൂചന.

ഇന്ത്യയിൽ വികസിപ്പിച്ച ടെക്‌നോളജി

വാഹന വിപണി നിയന്ത്രിക്കുന്നതിൽ വാഹനങ്ങളുടെ പെർഫോമൻസ് പോലെതന്നെ പ്രാധാന്യമുള്ള ഒന്നാണ് അവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ടെക്നോളജിയും. ഡ്രൈവറില്ലാതെ ഓട്ടോമാറ്റിക്കായി സഞ്ചരിക്കുന്ന കാറുകളടക്കമുള്ളവ ഈ രംഗത്ത് സാങ്കേതികവിദ്യ നടത്തിയ മുന്നേറ്റത്തിന്റെ ഉദാഹരണങ്ങളാണ്. അതുപോലെ തന്നെയാണ് ഇപ്പോൾ സ്വയം നിയന്ത്രിക്കുന്ന ടൂവീലറിന്റെ കണ്ടുപിടുത്തവും.

വാഹനത്തിലെ സാങ്കേതികവിദ്യ പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. വിപുലമായ വോയ്‌സ് കമാൻഡ് ഫീച്ചറുകളും ലിഗറിന്റെ ഇ- സ്കൂട്ടറിൽ ചേർത്തിട്ടുണ്ട്. മികച്ച റൈഡർ സുരക്ഷയും, സൗകര്യപ്രദമായ സീറ്റിംഗുമാണ് ലിഗർ ഇ- സ്കൂട്ടർ  പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്.

Related News: Automobile | Automobile Innovation

Mumbai-based EV startup Liger Mobility has developed the world’s first auto-balancing electric scooter. The scooter will be showcased at the upcoming Auto Expo.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version