കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വീക്കിന് തുടക്കമായി.

ഇന്നവേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സ്റ്റാർട്ടപ്പ് ഇന്നവേഷൻ വീക്ക്.

സ്റ്റാർട്ടപ്പ് ഇന്നവേഷൻ വീക്കിന്റെ ഭാഗമായി കൊച്ചിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ കോംപ്ലക്സിൽ വനിതാ സംരംഭകർക്കായി 2 ദിവസത്തെ ശിൽപശാല സംഘടിപ്പിച്ചു.

സ്റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ്-  സ്കീമുകളും ആനുകൂല്യങ്ങളും,പ്രൊഡക്ട് മൂല്യനിർണ്ണയത്തെ സംബന്ധിച്ചുളള കപ്പാസിറ്റി ബിൽഡിംഗ് സെഷൻ, മാർക്കറ്റ് എൻട്രി, ബ്രാൻഡ് ബിൽഡിംഗ്, ഫണ്ട് റൈസിംഗ് എന്നിങ്ങനെ സംരംഭകർക്ക് ഉപയോഗപ്രദമായ പല സെഷനുകളും ഉൾപ്പെടുത്തി.

ആദായനികുതി പരിഷ്‌കാരങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയത്തിൽ സ്റ്റാർട്ടപ്പ് ഇന്ത്യയിൽ നിന്നുള്ള ഖുശ്ബു വർമ സംസാരിച്ചു.

ഒരാഴ്ച നീളുന്ന ഇന്നവേഷൻ വീക്കിൽ വനിതാ സംരംഭകർക്കായി പ്രത്യേക ശിൽപശാലകൾ, ഇൻകുബേറ്റർ പരിശീലനം, , മെന്റർഷിപ്പ് വർക്ക്ഷോപ്പുകൾ, സ്റ്റേക്ക്‌ഹോൾഡർ റൗണ്ട് ടേബിളുകൾ, കോൺഫറൻസുകൾ, കപ്പാസിറ്റി ബിൽഡിംഗ് വർക്ക്‌ഷോപ്പുകൾ, സ്റ്റാർട്ടപ്പ് പിച്ചിംഗ് സെഷനുകൾ എന്നിവയും ഉണ്ടാകും. ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് 2022 വിജയികളെ ദേശീയ സ്റ്റാർട്ടപ്പ് ദിനമായ ജനുവരി 16-ന് പ്രഖ്യാപിക്കും.

To encourage innovation and entrepreneurship, the Commerce and Industry Ministry’s Department for Promotion of Industry and Internal Trade (DPIIT) is hosting Startup India Innovation Week, which begins on January 10.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version