കോടതിയിൽ ഒരു കേസ് വാദിക്കാൻ അഭിഭാഷകരെ നിയമിക്കുന്നത് എല്ലായ്പ്പോഴും ചെലവേറിയ കാര്യമാണ്. എന്നാൽ ടെക് യുഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന ഒരു റോബോട്ട് അഭിഭാഷകൻ ഉണ്ടെങ്കിലോ?
യുഎസിൽ നിന്നും വരുന്നത് അങ്ങനെയൊരു വാർത്തയാണ്. ‘ലോകത്തിലെ ആദ്യത്തെ റോബോട്ട് അഭിഭാഷകൻ’ ഫെബ്രുവരിയിൽ കോടതിയിൽ അരങ്ങേറാനൊരുങ്ങുകയാണ്. DoNotPay, എന്ന ഒരു നിയമ സേവന സ്റ്റാർട്ടപ്പ് നിർമിച്ച AI റോബോട്ട് അടുത്ത മാസം കോടതിയിലെത്തും.
2015-ൽ ജോഷ്വ ബ്രൗഡർ ആണ് നിയമ സേവന ചാറ്റ്‌ബോട്ട് ആയ DoNotPay സ്ഥാപിച്ചത്. ഉപഭോക്താക്കൾക്ക് നിയമോപദേശം നൽകുന്നതിനുള്ള ഒരു ചാറ്റ്ബോട്ടായിട്ടാണ് ഇത് ആരംഭിച്ചത്. കേസിനെക്കുറിച്ച് AI അസിസ്റ്റന്റിനെ പരിശീലിപ്പിക്കാൻ വളരെയധികം സമയമെടുത്തതായി ബ്രൗഡർ പറഞ്ഞു. നിലവിൽ, റോബോട്ടിന്റെ നിർമ്മാതാക്കൾ കൃത്യമായ തീയതി, കോടതി സ്ഥിതി ചെയ്യുന്ന സ്ഥലം, പ്രതിയുടെ പേര് എന്നിവ വെളിപ്പെടുത്തിയിട്ടില്ല. അമിതവേഗത സംബന്ധിച്ചുള്ളതാണ് പ്രതിക്ക് എതിരെ നൽകിയ കേസ്.
ശാസ്ത്ര സാങ്കേതിക പ്രസിദ്ധീകരണമായ ന്യൂ സയന്റിസ്റ്റ് പറയുന്നതനുസരിച്ച്, AI ഒരു സ്‌മാർട്ട്‌ഫോണിൽ പ്രവർത്തിക്കുകയും തത്സമയം കോടതിയുടെ എല്ലാ വാദങ്ങളും കേൾക്കുകയും ചെയ്യും. ട്രയൽ സമയത്ത്, AI ബോട്ട് വിവരങ്ങൾ പ്രോസസ്സ് ചെയ്യുകയും വിശകലനം ചെയ്യുകയും പ്രതിയ്ക്ക് പ്രതികരണത്തിന് ഉപദേശിക്കുകയും ചെയ്യും. ഏതെങ്കിലും സാഹചര്യത്തിൽ കേസ് തോറ്റാൽ, DoNotPay പിഴ ഈടാക്കും. AI അഭിഭാഷകനെ നിയമിക്കുന്നതിലൂടെ, നിയമപരമായ വിവരങ്ങൾ എല്ലാവർക്കും ആക്‌സസ് ചെയ്യാനും DoNotPay ലക്ഷ്യമിടുന്നു.
Also Read Other AI Related Articles
In a historic move, the world’s first robot lawyer will defend a case in a court in February. The artificial intelligence-driven legal assistant will help a defendant fight a traffic ticket hearing. Details of the hearing such as the name of the defendant, location, name of the court, and date are yet to be revealed. A startup called ‘DoNotPay’, founded by Joshua Browder in 2015, has developed this AI robot that will run on a smartphone and listen to court arguments in real-time. Through headphones, it will tell the defendant what to say in court.