സ്റ്റാർട്ടപ്പുകൾ നേരിടുന്ന ഫണ്ടിംഗ് വെല്ലുവിളി ലോകമാകമാനം ഉണ്ട്. ഫണ്ടിംഗിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം. എന്നാൽ സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ഫണ്ടിംഗിനെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ബാധിക്കുന്നില്ലെന്ന് സ്റ്റാർട്ടപ്പ് ഇന്ത്യ പ്രതിനിധി ആസ്ത ഗ്രോവർ ചാനൽ ഐആം ഡോട്ട്കോമിനോട് പ്രതികരിച്ചു.

സീഡ് ഫണ്ട് സ്ക്കീമിൽ ഇൻകുബേറ്ററുകൾക്കും ഇപ്പോൾ സഹായം നൽകുന്നുണ്ട്.

നിലവിലെ ഫണ്ടിം​ഗ് വെല്ലുവിളികൾ സ്റ്റാർട്ടപ്പ് ഇന്ത്യയെ ബാധിക്കുന്നില്ലെന്ന് Astha Grover

ക്രെഡിറ്റ് ഗ്യാരന്റ് സ്ക്കീമുകളും സ്റ്റാർട്ടപ്പുകൾക്ക് വലിയ തോതിൽ സഹായകരമാകുന്നു. സീഡ്ഫണ്ട് സ്കീം എത്രമാത്രം ഫലപ്രദമാകുന്നു എന്നറിയാൻ തേർട്ട് പാർട്ടി ഇവാല്യുവേഷൻ നടത്തുന്നുണ്ട്.  സീഡ് ഫണ്ട് സ്കീം കുറച്ചുകൂടി മികച്ചതാക്കാൻ ഈ പരിശോധന സ്റ്റാർട്ടപ് ഇന്ത്യയെ സഹായിക്കും. സ്ത്രീ സംരംഭകർക്ക് മാത്രമായി 1000 കോടി രൂപയുടെ ഫണ്ടാണ് സ്റ്റാർട്ടപ് ഇന്ത്യ നൽകുന്നത്. സ്റ്റാർട്ടപ്പുകൾക്കായി ഡെഡിക്കേറ്റഡ് മെന്റർഷിപ് പ്ലാറ്റ്ഫോം രൂപീകരിക്കും.  ദേശീയ പ്രാധാന്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ ശ്രദ്ധയും പരിഗണനയും നൽകാനും പദ്ധതിയുണ്ട്.

ഡീപ് ടെക്, ക്ലൈമറ്റ് ടെക്, സസ്റ്റൈനബിലിറ്റി തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്ക് സാധ്യതയുണ്ട്. മികച്ച നിക്ഷേപ അവസരങ്ങൾ തുറക്കാനുളള പുതിയ പ്രോഗ്രാമുകളും സ്റ്റാർട്ടപ് ഇന്ത്യ തുടങ്ങും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കായി പിച്ചിംഗ് സെഷനുകൾ നടക്കുന്നുണ്ട്.

സ്റ്റാർട്ടപ് ഇന്ത്യയുടെ പ്രോഗ്രാമുകളിൽ മൂന്നിലൊന്ന് ഗുണഭോക്താക്കളും വനിതകളായിരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരവധി സഹായങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്നുണ്ട്. അത്തരം പദ്ധതികൾ അറിയാനും ഉപയോഗപ്പെടുത്താനും കഴിയണം, അവർ പറഞ്ഞു. 

Startups face a global financial dilemma. Funding may change. Astha Grover, a spokesman for Startup India, however, told channeliam.com that the current circumstance has no bearing on Startup India’s funding.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version