പ്രായപരിധി ബാധകമല്ലാത്ത സ്മാർട്ട് ഹെൽത്ത് കാർഡാണിത്. ഏത് പ്രായത്തിലുളളവർക്കും ഏതസുഖത്തിനും ഹോസ്പിറ്റൽ പറഞ്ഞിരിക്കുന്ന ബില്ലുകളിൽ ഡിസ്കൗണ്ട് ലഭ്യമാക്കി കൊടുക്കുകയാണ് ചെയ്യുന്നത്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, എറണാകുളം, വയനാട്, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലെ 100ൽ പരം തിരഞ്ഞെടുത്ത ആശുപത്രികളുമായി സഹകരിച്ചായിരുന്നു ഈ സംരംഭം നടപ്പാക്കിയത്. സൊലേസ് കാർഡ് ഹോൾഡേഴ്സിന് IPയിലും OPയിലും അൺലിമിറ്റഡ് ഡിസ്കൗണ്ട് നൽകുന്നതാണ് ഈ സ്മാർട്ട് ഹെൽത്ത് കാർഡ്. ഡിസ്കൗണ്ട് മാത്രമല്ല വിവിധ ആരോഗ്യപരിരക്ഷാ സേവനങ്ങളും സൊലേസ് നൽകുന്നു.
ആരോഗ്യസംരംക്ഷണത്തിലെ നൂതനാശയം
ഇതൊരു ഇൻഷുറൻസ് കാർഡല്ല, മറിച്ച് കേരളത്തിന്റെ ആരോഗ്യ സംരക്ഷണ വ്യവസായത്തിലെ ഒരു നൂതന ആശയമാണെന്ന് സൊലേസ് കോഫൗണ്ടറും സിഇഒയുമായ ഷീബ സെയ്ദ് താഹ പറയുന്നു.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുളള ഷീബ 14 വർഷം നീണ്ട പ്രവാസജീവിതത്തിന് ശേഷമാണ് രണ്ടു വർഷം മുൻപ് സൊലേസിന് തുടക്കം കുറിക്കുന്നത്. മലബാറിലെ അറിയപ്പെടുന്ന സംരംഭകനും സാമൂഹിക പ്രവർത്തകനുമായ ഭർത്താവ് സയ്യിദ് താഹ ബാഫക്കിയായിരുന്നു ഇത്തരം വ്യത്യസ്തമായ ഒരു സംരംഭത്തിന് ഷീബയ്ക്ക് പ്രചോദനമായത്. ആരോഗ്യ സംരക്ഷണം എല്ലാവർക്കും സൗകര്യപ്രദവും എളുപ്പത്തിൽ ലഭ്യമാകുന്നതുമാക്കി മാറ്റുകയാണ് സൊലേസ് ലക്ഷ്യമിടുന്നത്. ഇതിലൂടെ മെഡിക്കൽ ടൂറിസം വ്യവസായം പ്രോത്സാഹിപ്പിക്കാനാണ് സൊലേസിന്റെ പദ്ധതി. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, ലബോറട്ടറികൾ, ആയുർവേദ ആശുപത്രികൾ, ഫാർമസികൾ, ശസ്ത്രക്രിയാ ഉപകരണ വിതരണക്കാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി ആരംഭിച്ചത്.
പാക്കേജുകൾ പലവിധം
പ്രതിവർഷം 499 രൂപയിൽ സ്റ്റുഡന്റ്സ് കാർഡ് മുതലാണ് തുടക്കം.
പ്രതിവർഷം 1000 രൂപയ്ക്ക് വ്യക്തിഗത ഡയമണ്ട് ഹെൽത്ത് കെയർ പ്ലാൻ, രണ്ടു പേരെ ഉൾക്കൊളളുന്ന പ്രതിവർഷ ഗോൾഡ് പ്ലാനിന് 1499 രൂപയാണ് നൽകേണ്ടത്. 5 അംഗങ്ങളെ ഉൾക്കൊളളുന്ന പ്ലാറ്റിനം ഹെൽത്ത് കെയർപ്ലാനിന് 2999 രൂപയാണ് പ്രതിവർഷം. 8 പേർക്കുളള ഡയമണ്ട് ഹെൽത്ത് കെയർ പ്ലാനിന് 4999 രൂപയാണ്.
പാക്കേജുകളുടെ പ്രീമിയം അനുസരിച്ച് സേവനങ്ങളിൽ ചില പ്രത്യേക പരിഗണനകളുമുണ്ട്. ഓരോ ഹോസ്പിറ്റലുകളിലും നിന്ന് ലഭിക്കുന്ന ഡിസ്കൗണ്ടിൽ വ്യത്യാസമുണ്ട്. ഹോസ്പിറ്റൽ, ട്രീറ്റ്മെന്റ് ഇവയെ ആശ്രയിച്ചാണ് ഡിസ്കൗണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നത്.
ഹോസ്പിറ്റൽ ബുക്കിംഗ് അപ്പോയിന്റ്മെന്റ്സ്, ടെലി /വീഡിയോ കൺസൽറ്റേഷൻ, ആംബുലൻസ് ബുക്കിംഗ്, ഫ്രീസർ സേവനങ്ങൾ, ബ്ലഡ് ഡൊണേഷൻ, നഴ്സിംഗ് അസിസ്റ്റൻസ് , ബൈ സ്റ്റാൻഡർ സഹായം, അസിസ്റ്റന്റ്സ് സർവീസ്, പ്രവാസികളായവരുടെ നാട്ടിലുള്ള ഉറ്റവർക്ക് ഹോസ്പിറ്റലിൽ വേണ്ട സഹായ സഹകരണം, എമർജൻസി കെയർ തുടങ്ങിയവയെല്ലാം സൊലേസിന്റെ സേവനങ്ങളിൽ പെടുന്നു. ഉപയോക്താക്കളുടെ സെൻസിറ്റീവായ ആരോഗ്യ ഡാറ്റയ്ക്ക് പൂർണ്ണമായ സ്വകാര്യതയും പരിരക്ഷയും ഉറപ്പാക്കുന്നുവെന്നും സൊലേസ് വ്യക്തമാക്കുന്നുണ്ട്. https://www.solacemedicare.in/ എന്ന വെബ്സൈറ്റിലൂടെ ഉപയോക്താക്കൾക്ക് മെഡിക്കൽ സേവനങ്ങൾ നേടാം.
മെഡിക്കൽ ടൂറിസം ഭാവിയുടെ ആവശ്യം
ഒരു മെഡികെയർ ആയതുകൊണ്ട് തന്നെ ടൈം ലിമിറ്റ് ഇല്ലാതെ വർക്ക് ചെയ്യുന്ന സൊലേസ് ടീം തന്നെയാണ് ഏറ്റവും വലിയ കരുത്തെന്ന് ഷീബ പറയുന്നു. ഏത് സമയത്തും ഒരാവശ്യത്തിന് കസ്റ്റമർ വിളിച്ചാലും സർവീസ് കൊടുക്കുന്നതിന് നമ്മൾ ബാധ്യസ്ഥരാണ്. എപ്പോൾ വേണമെങ്കിലും ഹോസ്പിറ്റലിൽ പോകേണ്ടി വരും. അത്തരം കാര്യങ്ങളിലെല്ലാം തികച്ചും സേവനമനോഭാവമുളളവരാണ് കൂടെയുളള എല്ലാവരുമെന്ന് ഷീബയുടെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ. പ്രധാനമായും മലബാർ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങളെങ്കിലും ഭാവിയിൽ കേരളം മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കാനും സൊലേസ് മെഡികെയറിന് പദ്ധതിയുണ്ടെന്ന് ഷീബ സെയ്ദ് പറയുന്നു. ഭാവി പദ്ധതികളിൽ മെഡിക്കൽ ടൂറിസത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്.
നമുക്ക് നല്ല ഹോസ്പിറ്റലുകളുണ്ട്. ഹോസ്പിറ്റാലിറ്റി നൽകുന്നുണ്ട് എന്നിരുന്നാലും ഇന്റർനാഷണൽ പേഷ്യൻസ് കേരളത്തിലേക്ക് വരുന്നത് കുറവാണെന്നാണ് ഷീബ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ തന്നെ ചെന്നൈ, ഡൽഹി, ബോംബൈ എന്നിവിടങ്ങളാണ് പലപ്പോഴും വിദേശികൾ തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ മികച്ച ഹോസ്പിറ്റലുകളുണ്ട്, ഹോസ്പിറ്റാലിറ്റിയിലും കേരളം മികച്ച് നിൽക്കുന്നു. ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് സൊലേസ് ലക്ഷ്യമിടുന്നത്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചികിത്സാ ചിലവ് കേരളത്തിൽ കുറവാണ്. എന്നാൽ ഗവൺ്മെന്റ് തലത്തിലോ പ്രൈവറ്റ് കമ്പനികളോ ഒന്നും മെഡിക്കൽ ടൂറിസം മാർക്കറ്റ് ചെയ്യുന്നില്ല. ചെന്നൈ, ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ ഇതിനായി ഏജന്റുമാരും ഏജൻസികളുമുണ്ട്. അവരാണ് ചെയ്യുന്നത്. ഇവിടെ അത് കുറവാണ്. ഒരു പ്രൈവറ്റ് കമ്പനി ആളുകളെ കൊണ്ടുവരുമ്പോൾ ഇവിടെയെത്തി മടങ്ങി പോകുന്നത് വരെ അവർ എല്ലാത്തരം സേവനങ്ങളും നൽകി കൂടെ നിൽക്കുന്നു. കേരളത്തിൽ പക്ഷേ അത്തരം സംവിധാനങ്ങൾ വളരെ വിരളമാണ്.
ഓപ്പറേഷൻ കഴിഞ്ഞ് പോകുന്ന രോഗികൾക്കും രോഗിക്ക് ഒപ്പമുളളവർക്കും ഒരു റിലാക്സേഷൻ എന്ന നിലയിൽ കേരളത്തിലെ മനോഹരമായ സ്ഥലങ്ങൾ കൂടെ കാണാനുളള അവസരം അതാണ് മെഡിക്കൽ ടൂറിസം ഒരുക്കുന്നത്. അങ്ങിനെ നോക്കിയാൽ മെഡിക്കൽ ടൂറിസത്തിന് സാധ്യതകൾ ഒരുപാടുണ്ട്. എന്നാൽ അതിനുളള ഒരു സപ്പോർട്ട് കൂടി കിട്ടണം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള വികസനത്തിന് സഹായിക്കുന്ന മെഡിക്കൽ ടൂറിസത്തിന് കൂടുതൽ പ്രോത്സാഹനം ലഭിക്കണമെന്ന് ഷീബ പറയുന്നു.
cognizant study abroad എന്നൊരു സംരംഭം കൂടി ഷീബയുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്നുണ്ട്. പ്രധാനമായും സിംഗപ്പൂരിലെയും മലേഷ്യയിലെയും യൂണിവേഴ്സിറ്റികളുമായി അസോസിയേറ്റ് ചെയ്താണ് cognizant പ്രവർത്തിക്കുന്നത്. അതിനൊടൊപ്പം മറ്റു രാജ്യങ്ങളിലെയും പഠനത്തിന് കോഗ്നിസന്റ് ചുക്കാൻ പിടിക്കുന്നുണ്ട്.
Clothing and accessory sales are in full swing right now. In our nation, there are a lot of common folks who long for a discount on their hefty medical expenditures. The Kozhikode-based SOLACE MEDICARE Group fills that need by introducing a discount/privilege card. It is a smart health card that is age-neutral. For individuals of any age and in any condition, discounts are offered on the hospital expenses listed. More than 100 carefully chosen hospitals in the districts of Kozhikode, Malappuram, Kannur, Ernakulam, Wayanad, Thrissur, and Palakkad collaborated on the implementation of this initiative. For as long as they own a Solace card, users of this smart health card can receive infinite discounts on IP and OP. Solace not only offers discounts, but also a range of medical services.