Author: Giji Kochupurackal
Experienced Broadcast Journalist. More than 12 years of overall progressive experience in various fields of Journalism. Possess exceptional team building and leadership skills, interpersonal relations and communication abilities.
തിരുവനന്തപുരത്ത് പൂജപ്പുരയിൽ ഒരു “എന്റെ മിൽ”ഉണ്ട്. മസാലകൾ, മൈദകൾ, ഹെൽത്ത് മിക്സുകൾ, എണ്ണകൾ മുതലായവ നിർമിക്കുന്ന ഒരു ഹൈടെക് മിൽ. “എന്റെ മിൽ” എന്ന ഈ സ്റ്റാർട്ടപ്പിന്റെ ഉടമ യുവ സംരംഭകനായ അരുൺ കുമാർ ജി.എൽ ആണ്. മുത്തച്ഛനും അച്ഛനുമെല്ലാം സംരംഭകരായതിനാൽ പാരമ്പര്യവഴിയേ നീങ്ങാൻ അരുണും ഉറപ്പിച്ചു. https://youtu.be/nctMcNtP_vI സംരംഭം തുടങ്ങാൻ ആലോചിച്ചപ്പോൾ അരുണിന് പ്രചോദനമായത് 1980-ൽ തുടങ്ങിയ മുത്തച്ഛന്റെ “ജനതാ മിൽ” ആണ്. തിരുവനന്തപുരം നാലാഞ്ചിറ ബഥനി കോളേജിൽ നിന്ന് ബികോം കഴിഞ്ഞ് അരുൺകൂമാർ കൊച്ചിയിലെ ഏതാനും കമ്പനികളിൽ മൂന്ന് വർഷത്തോളം ജോലി ചെയ്തു. അമ്മയുടെ പെട്ടെന്നുള്ള വിയോഗവും പിതാവിന്റെ ആരോഗ്യപ്രശ്നങ്ങളും ജന്മനാട്ടിൽ താമസമാക്കാനുളള തീരുമാനത്തിലേക്ക് നയിച്ചു. ചെറിയ ചെറിയ ജോലികൾ വിട്ട് സ്വന്തമായി എന്തെങ്കിലും തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ച അരുൺകുമാർ കുടുംബ ബിസിനസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. അങ്ങനെയാണ് എന്റെ മില്ലിന് രൂപം നൽകുന്നത്. ആശയം പഴയത്, സാങ്കേതികത പുതിയത് 2022 ഓഗസ്റ്റിലാണ് അരുൺ ഈ സംരംഭം പൂജപ്പുരയിൽ ആരംഭിച്ചത്.…
തൃശ്ശൂരിലെ കാറളത്തുള്ള വീട്ടിൽ നിന്ന് ഒരു ചെറിയ സംരംഭം ആരംഭിക്കുമ്പോൾ ഫ്രാൻസി ജോഷിമോൻ എന്ന വീട്ടമ്മയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു, ആരോഗ്യകരവും ജൈവികവുമായ ഭക്ഷ്യ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുക. ചക്കയുടെ ഗുണവിശേഷങ്ങളെ കുറിച്ച് മലയാളി അറിഞ്ഞു തുടങ്ങിയ നാളുകളിൽ 2018 -ലായിരുന്നു ഫ്രാൻസി ചക്കയും മരച്ചീനിയും ഓർഗാനിക് മിക്സുകളാക്കി വിപണനത്തിനെത്തിച്ചത്. https://youtu.be/FpvuqDZWCBg ക്യാൻസർ എത്തിച്ചത് ചക്കയിലേക്ക് 2018ൽ പിതാവിന് കാൻസർ സ്ഥിരീകരിച്ചപ്പോൾ അത് കുടുംബത്തിനാകെ ഞെട്ടലായിരുന്നു. ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായ പിതാവിന്റെ ക്യാൻസറിന് ഒരു കാരണമായത് ഭക്ഷ്യ ഉൽപന്നങ്ങളിലെ കെമിക്കലുകളും പ്രിസർവേറ്റീവുകളുമായിരുന്നു എന്നത് ആരോഗ്യകരമായ ഉല്പന്നങ്ങളുംം ഭക്ഷണവും എന്ന ചിന്തയിലേക്ക് ഫ്രാൻസിയെ നയിച്ചു. ചികിത്സയ്ക്കിടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ശുദ്ധവും ജൈവവുമായ ഭക്ഷണ ഉൽപ്പന്നങ്ങൾക്കായി തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഇത് ഒരു പുതിയ മാറ്റത്തിന് തുടക്കമിടാൻ ഫ്രാൻസിക്ക് പ്രേരണയായി. പിതാവിന്റെ മരണത്തിന് ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ് ആരോഗ്യകരവും ജൈവികവുമായ ഭക്ഷ്യ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനായി അവർ ഒരു ചെറിയ ബിസിനസ്സ് ആരംഭിച്ചു അതാണ് മിന്നൂസ്…
വസ്ത്രങ്ങൾക്കും ആക്സസറീസിനുമെല്ലാം ഡിസ്കൗണ്ട് ഉളള കാലമാണ്. ഭീമമായ ഹോസ്പിറ്റൽ ബില്ലുകൾക്ക് കൂടെ കുറച്ച് ഡിസ്കൗണ്ട് ലഭിച്ചിരുന്നെങ്കിൽ എന്ന് ആലോചിക്കുന്ന നിരവധി സാധാരണക്കാരുളള നാടാണ് നമ്മുടേത്. അവിടേയ്ക്കാണ് കോഴിക്കോട് ആസ്ഥാനമായുളള SOLACE MEDICARE ഗ്രൂപ്പ്, ഒരു ഡിസ്കൗണ്ട്/പ്രിവിലേജ് കാർഡ് അവതരിപ്പിക്കുന്നത്. പ്രായപരിധി ബാധകമല്ലാത്ത സ്മാർട്ട് ഹെൽത്ത് കാർഡാണിത്. ഏത് പ്രായത്തിലുളളവർക്കും ഏതസുഖത്തിനും ഹോസ്പിറ്റൽ പറഞ്ഞിരിക്കുന്ന ബില്ലുകളിൽ ഡിസ്കൗണ്ട് ലഭ്യമാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. https://youtu.be/KJC3sN2UGYE കോഴിക്കോട്, മലപ്പുറം, കണ്ണൂർ, എറണാകുളം, വയനാട്, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലെ 100ൽ പരം തിരഞ്ഞെടുത്ത ആശുപത്രികളുമായി സഹകരിച്ചായിരുന്നു ഈ സംരംഭം നടപ്പാക്കിയത്. സൊലേസ് കാർഡ് ഹോൾഡേഴ്സിന് IPയിലും OPയിലും അൺലിമിറ്റഡ് ഡിസ്കൗണ്ട് നൽകുന്നതാണ് ഈ സ്മാർട്ട് ഹെൽത്ത് കാർഡ്. ഡിസ്കൗണ്ട് മാത്രമല്ല വിവിധ ആരോഗ്യപരിരക്ഷാ സേവനങ്ങളും സൊലേസ് നൽകുന്നു. ആരോഗ്യസംരംക്ഷണത്തിലെ നൂതനാശയം ഇതൊരു ഇൻഷുറൻസ് കാർഡല്ല, മറിച്ച് കേരളത്തിന്റെ ആരോഗ്യ സംരക്ഷണ വ്യവസായത്തിലെ ഒരു നൂതന ആശയമാണെന്ന് സൊലേസ് കോഫൗണ്ടറും സിഇഒയുമായ ഷീബ സെയ്ദ് താഹ പറയുന്നു. സാമ്പത്തിക…
https://youtu.be/5BcfZP_6ESc കരസേനയിലെ ജോലി രാജി വച്ച് മത്സ്യകൃഷിയിലേക്ക് ഇറങ്ങിയ ഒരു പിണറായിക്കാരനുണ്ട് അങ്ങ് കണ്ണൂരിൽ…. പാറപ്രം സ്വദേശി ദിനിൽ പ്രസാദ്. ആർമിയിൽ 6 കൊല്ലം ജോലി നോക്കിയതിന് ശേഷമാണ് കൃഷിയോടുളള അഭിനിവേശം മൂലം ജോലി വിട്ട് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത്. CMFRI യുടെ സാങ്കേതിക സഹായത്തോടെയും ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ യുമാണ്, അഞ്ചരക്കണ്ടി പുഴയിൽ കൂടൊരുക്കി മത്സ്യകൃഷി തുടങ്ങിയത്. സ്വന്തമായി കൃഷി ചെയ്യാൻ ഭൂമി വേണ്ട എന്നതാണ് ദിനിലിന്റ കൃഷിയുടെ പ്രത്യേകത. പൊതുജലാശയത്തിലാണ് കൃഷി. ശുദ്ധമായ ജലത്തിലാകണം കൃഷി എന്നതിനാൽ ഒരുപരിധി വരെ പുഴ മലിനമാകുന്നതും ഒഴിവാക്കാനാകുമെന്ന് ദിനിൽ പറയുന്നു. രണ്ടു മാസം വരെ പ്രായമുളള മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. ഒരു കൂട്ടിൽ 1000 മുതൽ 1500 കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്. ആഭ്യന്തരവിപണിയാണ് നിലവിൽ ദിനിലിന് വരുമാനം നൽകുന്നത്. കരിമീൻ ഏതൊരു കാലാവസ്ഥയിലും മികച്ച വിളവ് തരുന്ന മത്സ്യമാണ്. ചെമ്മീനും ഞണ്ടും പോലെ കരിമീനും വിദേശവിപണി കണ്ടെത്താൻ സാധിച്ചാൽ നന്നായിരിക്കും എന്നാണ് ദിനിലിന്റെ അഭിപ്രായം. എന്നാൽ…
മുരിങ്ങയിലയും തുളസിയിലയും ഇനി ടീ ബാഗിൽ രുചിയും ആരോഗ്യവും ഒരുപോലെ നൽകാൻ മുരിങ്ങയിലയും തുളസിയിലയും കൊണ്ട് ടീബാഗുകൾ നിർമിക്കാൻ പദ്ധതിയിട്ട് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്. തുളസിയുടെ ആരോഗ്യഗുണങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. അതുപോലെയാണ് മുരിങ്ങയും. മൂല്യവർധിത ഉത്പന്ന വിപണനമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. തുളസി ഇല വിവിധ ഔഷധങ്ങളിൽ ഉപയോഗിച്ച് വരുന്നുണ്ടെങ്കിലും മൂല്യവർധിത ഉത്പന്നങ്ങൾ അത്ര ലഭ്യമല്ല. വിറ്റമിൻ A,C,E കാത്സ്യം, അയൺ എന്നിവയെല്ലാം മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈ രണ്ട് ഇലകളും വളരെ നല്ലതാണ്. ഔഷധ ഗുണമുളള തുളസിയും ആരോഗ്യഗുണമുളള മുരിങ്ങയിലയും നേരിട്ട് ഭക്ഷിക്കാറുണ്ടെങ്കിലും മൂല്യവർദ്ധിത ഉല്പന്നങ്ങളാകുന്നത് ഇതാദ്യമെന്ന് പറയാം. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ കൃഷി,ആരോഗ്യം എന്നീ വകുപ്പുകളും സഹകരിക്കുന്നു. പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് നാലു ലക്ഷം രൂപയാണ് നീക്കി വച്ചിരിക്കുന്നത്. പ്രാഥമിക ഘട്ട ചർച്ചകളാണ് പൂർത്തിയായതെന്നും അടുത്തമാസത്തോടെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് നവംബറിൽ പദ്ധതി പൂർണതോതിൽ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നീലേശ്വരം…
❝പ്ലാസ്റ്റിക് മനുഷ്യനെ കീഴടക്കിയ കാലഘട്ടമാണ് കടന്നുപോകുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി, പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മടങ്ങാൻ ശ്രമിക്കുകയാണ് ഏവരും.❞ ചിത്രകാരിയും IT പ്രൊഫഷണലുമായിരുന്ന ഹർഷ പുതുശ്ശേരി സംരംഭകയാകുന്നതും അങ്ങനെയാണ്. ചണവും പേപ്പറും മുളയും കോട്ടനും തുടങ്ങി പ്രകൃതിദത്തമായ അസംസ്കൃത വസ്തുക്കളിൽ നിന്നും നൂതനമായ പ്രോഡക്റ്റുകൾ നിർമ്മിക്കുകയാണ് 28-കാരിയായ ഹർഷ. സഹോദരൻ നിതിൻ രാജിന്റെ പിന്തുണയോടെ 2019-ലാണ് ‘Iraa loom’ എന്ന സ്റ്റാർട്ടപ്പ് തുടങ്ങുന്നത്. പരിസ്ഥിതിക്കൊപ്പം എന്നതാണ് Iraa loom മുന്നോട്ടുവയ്ക്കുന്ന ആശയം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതും പ്ലാസ്റ്റിക് മലിനീകരണ പ്രശ്നം കൈകാര്യം ചെയ്യുന്നതും എളുപ്പമല്ലെന്നും എന്നാൽ കൃത്രിമ ഉൽപന്നങ്ങളേക്കാൾ മികച്ചത് ജൈവ ഉൽപന്നങ്ങളാണെന്നും ഹർഷ വ്യക്തമാക്കുന്നു. പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ച് ഓഫീസ് സ്റ്റേഷനറി ഉണ്ടാക്കുകയാണ് Iraa loom ആദ്യം ചെയ്തത്. ചില വൻകിട ഡിപ്പാർട്ട്മെന്റൽ സ്റ്റോറുകൾ പ്ലാസ്റ്റിക് ബാഗുകൾക്ക് പണം ഈടാക്കാൻ തുടങ്ങിയതോടെ ഉപഭോക്താക്കൾ ക്യാരി ബാഗുകൾ കൊണ്ടുവരാൻ നിർബന്ധിതരായി. ഈ ഘട്ടത്തിലാണ് ഹർഷ ചണം കൊണ്ട് ക്യാരി ബാഗ് നിർമ്മിക്കുന്നത്.…
ഓണമെന്നാൽ മലയാളിക്ക് വർണാഭമായ പൂക്കളം കൂടിയാണ്. പൂക്കളത്തിന് നടുവിൽ അങ്ങനെ നിവർന്ന് നിൽക്കാൻ ഓണത്തപ്പൻ കൂടി വേണം. എങ്കിലേ പൂക്കളം പൂർണമാകൂ എന്ന് പഴമക്കാർ പറയും. ഓണത്തപ്പനെ വരവേൽക്കാനാണ് പൂക്കളം ഒരുക്കുന്നതെന്നാണ് സങ്കൽപം. ഓണത്തപ്പന് പലയിടങ്ങളിൽ പല പേരുകളും ഐതീഹ്യങ്ങളും ഏറെയാണ്. ഐതിഹ്യം പറയുന്നത്: ഓണത്തപ്പനെന്നാൽ സാക്ഷാൽ തൃക്കാക്കരയപ്പൻ ആണെന്നാണ് വിശ്വാസം. ഇനി ഈ തൃക്കാക്കരയപ്പൻ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി ആണെന്നും അതല്ല മാവേലിയെ ചവിട്ടിതാഴ്ത്തിയ സാക്ഷാൽ വാമനമൂർത്തിയാണെന്നും രണ്ടുണ്ട് പക്ഷം. എന്നാൽ ഇതൊന്നുമല്ല തൃക്കാക്കര ഉത്സവത്തിന് പോകാനാകാത്തവർ വീടുകളില് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷങ്ങൾ നടത്തണമെന്ന പെരുമാളിന്റെ ശാസനയിലാണ് ഈ ആചാരം നിലവിൽ വന്നതെന്ന് മറ്റൊരു വാദവുമുണ്ട്. തൃക്കാക്കരയപ്പനൊപ്പം മഹാബലിയെയും കുടിയിരുത്താറുണ്ട്. മുത്തിയമ്മ, കുട്ടിപട്ടര്, അമ്മി , ആട്ടുകല്ല് എന്നിവയ്ക്കൊപ്പമാണ് കുടിയിരുത്തുന്നത്. മഹാബലിയെ തിരുവോണം നാളിലും ഉത്രാട നാളിൽ തൃക്കാക്കരയപ്പനെയും വീട്ടുമുറ്റത്തെ കളത്തിൽ കുടിവെക്കുന്നു. കളിമണ്ണിൽ വിരിയുന്ന ഓണത്തപ്പൻ കളിമണ്ണ് കൊണ്ടാണ് ഓണത്തപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച്, പതം വരുത്തി…
THE POSTERWALA ❝ചുവരുകളിലെ സിനിമാ പോസ്റ്ററുകൾ കണ്ട് ആകാംക്ഷയോടെ നോക്കിയ ഒരു കുട്ടിക്കാലമുണ്ടായിരുന്നു ജയറാം രാമചന്ദ്രന്. നിറങ്ങളോടും വർണങ്ങളോടുമുളള അഭിനിവേശം അങ്ങനെ കുട്ടിക്കാലം കാലം തൊട്ടേ കൂടെ കൂടി. ചുവരുകളെ വർണാഭമാക്കുന്ന കഥകൾ സംവദിക്കുന്ന പോസ്റ്ററുകളിലേക്ക് നോക്കി നിന്നിരുന്ന ആ കുട്ടിക്ക് തന്റെ പാതയേതെന്ന് തിരിച്ചറിയാൻ പിന്നീട് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഫൈൻ ആർട്സിലേക്കും പിന്നീട് ഗ്രാഫിക് ഡിസൈനിലേക്കും തിരിയാൻ അദ്ദേഹത്തിന് പ്രേരണയായത് ആ കാലമായിരുന്നു. പോസ്റ്റർ ഡിസൈൻ,വെബ്സൈറ്റ് ഡിസൈൻ, ടൈറ്റിൽ ഡിസൈൻ എന്നിങ്ങനെ വ്യത്യസ്തമായ പ്രവർത്തന തലങ്ങളിൽ ജയറാം മുദ്ര പതിപ്പിച്ചിട്ടുണ്ട്. നിറങ്ങളിലൂടെ, വർണങ്ങളിലൂടെ ഒരു സിനിമയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പോസ്റ്ററുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഏതൊരു പ്രേക്ഷകന്റെയും മനസിൽ സിനിമയെ കുറിച്ച് കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നവയാകണം പോസ്റ്ററുകളെന്ന് പോസ്റ്റർവാലയെന്ന് (Posterwala) ഹിന്ദിവാലകൾ ഓമനപ്പേരിട്ട് വിളിച്ച ജയറാം രാമചന്ദ്രൻ പറയും. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ അസിസ്റ്റന്റായി സിനിമാ ലോകത്ത് പിച്ച വച്ച ജയറാം രാമചന്ദ്രന് സിനിമയുടെ വർണലോകത്ത് 25…
https://youtu.be/0e1WhHccXps അംബിക പിളള ഒരു പേരല്ല, ബ്രാൻഡാണ്. ജീവിതത്തിലെ വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച വനിത. ആ വിരലുകൾ തീർത്ത വിസ്മയത്തിൽ സുന്ദരികളായവരിൽ പ്രശസ്തരും സാധാരണക്കാരുമുണ്ട്. ബിസിനസുകാരനായ ഗോപിനാഥപിളളയുടെയും ശാന്തയുടേയും മകളായി കൊല്ലത്തെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു അംബികയുടെ ജനനം. 17-മത്തെ വയസിൽ വിവാഹിതയായ അംബിക 22-മത്തെ വയസിൽ മകൾ കവിതക്ക് ജന്മം നൽകി. സുഖപ്രദമല്ലാത്ത ദാമ്പത്യജീവിതത്തിൽ നിന്ന് പിരിയുമ്പോൾ അംബികയ്ക്ക് പ്രായം 24. സ്വന്തം അധ്വാനത്തിൽ ഒരു ജീവിതം കെട്ടിപ്പടുക്കാൻ അംബിക ഡൽഹിയിലേക്ക് വണ്ടി കയറി. 2000 രൂപ ശമ്പളത്തിൽ തന്റെ കരിയറിന് തുടക്കമിട്ട അംബികക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അവിടെ നിന്നാണ് രാജ്യമറിയുന്ന അംബിക പിളള എന്ന ബ്രാൻഡിന്റെ പിറവി.സെലിബ്രിറ്റി ഹെയർ ആന്റ് മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ വിരാജിക്കുമ്പോഴും പങ്കാളിത്തത്തിൽ തുടങ്ങിയ സംരംഭങ്ങളെല്ലാം അംബികക്ക് പരാജയമായി. ഒടുവിലാണ് അംബിക പിളള എന്ന ബ്രാന്റിൽ തന്നെ സലൂണുകളിലേക്കും പ്രോഡക്ടുകളിലേക്കും അവർ എത്തുന്നത്. ജീവിതം തിരിച്ചടികൾ നൽകിയപ്പോഴെല്ലാം തളരാതെ…
https://youtu.be/-AgCUKnoE-Y ലോക സംരംഭക ദിനമാണ് കടന്നുപോയത്. Entrepreneur എന്നത് ഫ്രഞ്ച് പദമായ ‘Entreprendre എന്നതിൽ നിന്നാണ് വന്നത്. അതിനർത്ഥം Undertake അഥവാ ‘ഏറ്റെടുക്കുക’ എന്നാണ്. ഏറ്റെടുക്കാൻ ഒരാൾ തയ്യാറാകുന്നിടത്തു നിന്നാണ് ഏതൊരു സംരംഭത്തിന്റെയും ജനനം. എല്ലാ ബിസിനസ്സും ശക്തമായ അടിത്തറയിൽ നിന്നാണ് ആരംഭിക്കുന്നതും വികസിക്കുന്നതും പിന്നീട് പ്രവർത്തിപ്പിക്കുന്നതും. ഫൗണ്ടറിൽ തുടങ്ങി സ്ഥാപനത്തിലെ ഓരോ ജീവനക്കാരിൽ നിന്നും തുല്യ പരിശ്രമം ഒരു സംരംഭവിജയത്തിന് ആവശ്യമാണ്. പുതിയ ആശയങ്ങളും നൈപുണ്യവും നടപ്പിലാക്കുകയും ഒരു രാജ്യത്തിന്റെ പുരോഗതിക്കായി ഏറ്റവും മികച്ചത് പുറത്തെടുക്കുകയും ചെയ്യുന്നതാണ് സംരംഭകത്വം. 15-ാം വയസ്സിൽ ട്രാഫിക് പാറ്റേണുകൾ നിരീക്ഷിക്കാൻ വികസിപ്പിച്ച കമ്പ്യൂട്ടർ പ്രോഗ്രാം വികസിപ്പിച്ചെടുത്ത ബിൽ ഗേറ്റ്സ് മുതൽ ജെഫ് ബെസോസ് വരെ ചെറുപ്പം മുതലേ തന്നെ ബിസിനസ്സ് മാനേജ്മെന്റിന്റെ റെക്കോർഡ് ബുക്കുകളിൽ ഇടം നേടിയ നിരവധി മികച്ച സംരംഭകർ ലോകത്തിലുണ്ട്. ഒരു വെർച്വൽ പുസ്തകശാലയായി തന്റെ ബിസിനസ്സ് ആരംഭിച്ച ബെസോസ്, പിന്നീട് അത് തന്റെ വന്യമായ ദർശനങ്ങളേക്കാൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോയി.…