ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്ത ‘2023ൽ പോകേണ്ട 52 സ്ഥലങ്ങളിൽ’ ഇടം പിടിച്ച് കേരളവും.

ലണ്ടൻ, ജപ്പാനിലെ മോറിയോക്ക തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം നേടിയ ഏക സംസ്ഥാനമാണ് കേരളം. കേരള ടൂറിസത്തിന് ഒരിക്കൽ കൂടി അഭിമാനമായാണ് ‘ദൈവത്തിന്റെ സ്വന്തം നാട്’ പട്ടികയിൽ ഇടംപിടിച്ചത്.

കേരള ടൂറിസത്തിന്റെ ‘ഉത്തരവാദിത്ത ടൂറിസം’ സംരംഭങ്ങളെ പ്രശംസിക്കുന്ന ന്യൂയോർക്ക് ടൈംസ് പട്ടികയിൽ കേരളം 13-ാം സ്ഥാനത്താണ്.

Related News: Kerala Travel Destinations

മനോഹരങ്ങളായ  ബീച്ചുകൾ, കായലുകൾ, രുചി വൈവിധ്യം നിറഞ്ഞ ഭക്ഷണങ്ങളാലും സമ്പന്നമാണ് കേരളമെന്ന് ന്യൂയോർക്ക് ടൈംസ് എഴുതുന്നു. ‘വൈക്കത്തഷ്ടമി’ ഉത്സവം പോലെയുള്ള സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങൾ ആസ്വദിക്കാനും യാത്ര ചെയ്യാവുന്ന ഒരു സ്ഥലമാണ് കേരളമെന്ന് ടൈംസ് പറയുന്നു. ഗ്രാമീണ ജീവിതം ആസ്വദിക്കാൻ സന്ദർശകരെ അനുവദിക്കുന്ന ഉത്തരവാദിത്ത ടൂറിസം സമീപനത്തിന് ന്യൂയോർക്ക് ടൈംസ് സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് ലേഖനത്തിൽ കുമരകം, മറവൻതുരുത്ത് എന്നിവിടങ്ങളെ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

Also Read Related : Tourism | Travel & Tourism | Kerala Tourism

ആഗോള പട്ടികയിൽ കേരളം ഇടം നേടിയത് അന്താരാഷ്ട്ര അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള സർക്കാരിന്റെ ടൂറിസം നയത്തിന് ജനങ്ങളുടെ പിന്തുണ തുടരണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി അഭ്യർത്ഥിച്ചു.

New York Times features Kerala among ‘52 places to go in 2023’

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version