മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനമായ ‘താറി’ന്റെ റിയർ വീൽ ഡ്രൈവ് വേർഷൻ പുറത്തിറക്കി.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra & Mahindra) സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനമായ ‘താറി’ന്റെ (THAR) റിയർ വീൽ ഡ്രൈവ് വേർഷൻ പുറത്തിറക്കി. 9.99 ലക്ഷം രൂപയിലാണ് പുതിയ പവർട്രെയിൻ ഓപ്ഷനുകളുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ റിയർ വീൽ ഡ്രൈവ് വേരിയന്റുകളാണ്  പുതിയ ശ്രേണിയിൽ വരുന്നത്. രണ്ട് ഡീസൽ മാനുവൽ റിയർ വീൽ ഡ്രൈവ് ട്രിമ്മുകൾക്ക് 9.99 ലക്ഷം രൂപയും 10.99 ലക്ഷം രൂപയുമാണ് വില.  പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിന് 13.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില നിർണയിച്ചിരിക്കുന്നത്. താറിന്റെ റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിനായുള്ള ഡെലിവറി 2023 ജനുവരി 14 മുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

Mahindra Thar RWD Price

AX (O) RWD Diesel MT – Hard Top₹9.99 Lakh
AX (O) RWD – Diesel MT – Hard Top ₹10.99 Lakh
LX RWD – Petrol AT – Hard Top₹13.49 Lakh

ബ്ലാസിംഗ് ബ്രോണ്‍സ്, എവറസ്റ്റ് വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങളും താര്‍ RWD നൽകും. പുതിയ ആക്‌സസറി പായ്ക്കുകളും ഒപ്പം വാഗ്ദാനം ചെയ്യും. നാല് വ്യത്യസ്ത ഡിസൈനുകളിലുള്ള എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ സ്‌റ്റൈല്‍ പായ്ക്കുകളാണുളളത്. ആക്സസറികളില്‍ കപ്പ് ഹോള്‍ഡറുകളും യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും ഉള്‍ക്കൊള്ളുന്നു.

Also Read Related News: Mahindra

സെന്റര്‍ കണ്‍സോളില്‍ ഒരു പുതിയ സ്വിച്ച് ബാങ്ക്, പുതിയ ട്വിന്‍ പീക്ക്‌സ് മഹീന്ദ്ര ലോഗോ (സ്റ്റീയറിങ് വീല്‍, ഹബ് ക്യാപ്‌സ്), എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം (ESS) എന്നിവയും ഫീച്ചറുകളാണ്. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും എത്തുന്നു.

ഐക്കണിക് ഡിസൈൻ, സുഖയാത്ര, സുരക്ഷാ ഫീച്ചറുകൾ, ആധുനിക സാങ്കേതികവിദ്യ മികച്ച പെർഫോമൻസ് എന്നിവയിലൂടെ താർ  ഉപയോക്താക്കൾക്ക് പ്രിയങ്കരമാണ്.  2020 ഓഗസ്റ്റില്‍ 4WD (ഫോര്‍-വീല്‍ ഡ്രൈവ്) പതിപ്പില്‍ മഹീന്ദ്ര സെക്കന്റ് ജനറേഷൻ താർ അവതരിപ്പിച്ചിരുന്നു.

With a starting price of Rs.9.99 lakh, Mahindra & Mahindra unveiled new versions of its sports utility vehicle Thar (ex-showroom). The new line-up consists of rear-wheel drive models (devoid of 4WD) with two engine choices and both manual and automatic transmissions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version