പ്രകൃതി ദുരന്തങ്ങളോ മാനുഷിക പ്രതിസന്ധികളോ ബാധിച്ച ഏതൊരു വികസ്വര രാജ്യത്തിനും അവശ്യ മെഡിക്കൽ സപ്ലൈസ് നൽകുന്ന ഇന്ത്യയുടെ പുതിയ ‘ആരോഗ്യ മൈത്രി’ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

പ്രകൃതി ദുരന്തങ്ങളോ മാനുഷിക പ്രതിസന്ധികളോ ബാധിച്ച ഏതൊരു വികസ്വര രാജ്യത്തിനും അവശ്യ മെഡിക്കൽ സപ്ലൈസ് നൽകുന്ന ഇന്ത്യയുടെ പുതിയ ‘ആരോഗ്യ മൈത്രി’ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
“കോവിഡ് പാൻഡെമിക് സമയത്ത്, ഇന്ത്യയുടെ ‘വാക്സിൻ മൈത്രി’ സംരംഭം 100-ലധികം രാജ്യങ്ങൾക്ക് ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ വിതരണം ചെയ്തു. ഞാൻ ഇപ്പോൾ ഒരു പുതിയ ‘ആരോഗ്യ മൈത്രി’ പദ്ധതി പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നു. ഈ പദ്ധതിക്ക് കീഴിൽ, പ്രകൃതി ദുരന്തങ്ങളോ മാനുഷിക പ്രതിസന്ധിയോ ബാധിച്ച ഏതൊരു വികസ്വര രാജ്യത്തിനും ഇന്ത്യ അവശ്യ മെഡിക്കൽ സപ്ലൈസ് നൽകും, ”വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

സഹകരണം വിവിധ മേഖലകളിൽ
- ബഹിരാകാശ സാങ്കേതികവിദ്യ, ആണവോർജ്ജം തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യം പങ്കിടാൻ ഗ്ലോബൽ സൗത്ത് സയൻസ് ആൻഡ് ടെക്നോളജി ഇനിഷ്യേറ്റീവ് ആരംഭിക്കും.
- കൂടാതെ ലോകമെമ്പാടും വ്യാപിപ്പിക്കാനും നടപ്പിലാക്കാനും കഴിയുന്ന വികസന പരിഹാരങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി ഗ്ലോബൽ സൗത്ത് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും, പ്രധാനമന്ത്രി പറഞ്ഞു.
“വികസ്വര രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ഇന്ത്യ ‘ഗ്ലോബൽ-സൗത്ത് സ്കോളർഷിപ്പുകൾ’ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളായ ഉദ്യോഗസ്ഥരെ വിദേശ മന്ത്രാലയങ്ങളുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഗ്ലോബൽ സൗത്ത് യംഗ് ഡിപ്ലോമാറ്റ്സ് ഫോറവും പ്രധാനമന്ത്രി മോദി നിർദ്ദേശിച്ചു.
Read More Narendra Modi Related Articles
സമൃദ്ധി നൽകുന്ന ആഗോളവത്കരണം

“ആഗോളവല്‍ക്കരണ തത്വത്തെ നാമെല്ലാവരും വിലമതിക്കുന്നു. ഇന്ത്യയുടെ തത്വശാസ്ത്രം ലോകത്തെ എല്ലായ്പ്പോഴും ഒരു കുടുംബമായാണ് കണ്ടിട്ടുള്ളത്. എന്നിരുന്നാലും, കാലാവസ്ഥാ പ്രതിസന്ധിയോ വായ്പാ പ്രതിസന്ധിയോ സൃഷ്ടിക്കാത്ത ആഗോളവല്‍ക്കരണമാണ് വികസ്വര രാജ്യങ്ങള്‍ ആഗ്രഹിക്കുന്നത്.
വാക്സിനുകളുടെ അസമമായ വിതരണത്തിലേക്കോ അല്ലെങ്കില്‍ അമിതമായി കേന്ദ്രീകരിക്കുന്ന ആഗോള വിതരണ ശൃംഖലകളിലേക്കോ നയിക്കാത്ത ഒരു ആഗോളവല്‍ക്കരണമാണ് നാം ആഗ്രഹിക്കുന്നത്. ചുരുക്കത്തില്‍, മനുഷ്യരാശിക്ക് മൊത്തത്തിൽ സമൃദ്ധിയും ക്ഷേമവും നൽകുന്ന ആഗോളവൽക്കരണമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
PM Narendra Modi announces ‘Aarogya Maitri’ project to provide essential medical supplies to developing nations.