- ചില നിബന്ധനകളോടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകളുള്ള പത്ത് രാജ്യങ്ങളിൽ നിന്നുള്ള നോൺ-റെസിഡന്റ് അക്കൗണ്ട് ഹോൾഡർമാരെ (NRE/NRO അക്കൗണ്ടുകൾ) ഓൺബോർഡ് ചെയ്യാൻ UPI പ്ലാറ്റ്ഫോമുകൾക്ക് അനുമതി ലഭിച്ചു.
- നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യാണ് ഈ അനുമതി നൽകിയത്.
- ഈ പത്ത് രാജ്യങ്ങളിൽ എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൗണ്ടുകളുള്ള എൻആർഐകൾക്ക് ഇന്ത്യൻ മൊബൈൽ നമ്പർ ആവശ്യമില്ല.
പത്ത് രാജ്യങ്ങൾ ഇവയാണ്
സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, യുഎസ്എ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ കോഡുകളുള്ള മൊബൈൽ നമ്പറുകളിൽ നിന്നുള്ള ഇടപാടുകൾ നിലവിലെ ആഭ്യന്തര രാജ്യ കോഡിനൊപ്പം NPCI പ്രാപ്തമാക്കും.
2023 ജനുവരി 10-ന് പുറത്തിറക്കിയ NPCI സർക്കുലർ പ്രകാരം, അധികം വൈകാതെ തന്നെ എൻആർഐകൾക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾക്കൊപ്പം യുപിഐ ഉപയോഗിക്കാം.
2023 ഏപ്രിൽ 30-നകം എല്ലാ അംഗങ്ങളോടും ഈ നിർദ്ദേശം പാലിക്കാൻ NPCI ആവശ്യപ്പെട്ടിട്ടുണ്ട്. 10 രാജ്യങ്ങൾ ഒഴികെ, മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന എൻആർഐകൾക്കും അധികം വൈകാതെ സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The National Payments Corporation of India (NPCI) has allowed UPI platforms to onboard non-resident account holders from ten countries with certain conditions. With this, non-resident Indians (NRIs) can make use of the UPI facility with their international numbers. So far, they required an Indian number to use the third-party apps.