ഫണ്ടിംഗ് വിന്റർ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും?

ധനസഹായം തേടുന്ന സംരംഭകർക്ക് നിങ്ങൾ എന്ത് ഉപദേശമാണ് നൽകുന്നത്?

ഒരു ബിസിനസ്സിൽ നിക്ഷേപിക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്?

    നിക്ഷേപ സ്ഥാപനമായ Speciale Invest മാനേജിംഗ് പാർട്ണർ വിശേഷ് രാജാറാം, Channeliam.com-മായി സംസാരിക്കുന്നു.

    സംരംഭത്തിന് ഇൻവെസ്റ്റ്മെന്റ് കിട്ടണോ? Speciale Invest ന്റെ വിശേഷ് രാജാറാം പറയുന്നത് കേൾക്കാം

    ഫണ്ടിംഗിന് ഒരു സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ ഫൗണ്ടർമാരിൽ നിന്ന് നമ്മൾ തേടുന്ന ഏറ്റവും വലിയ കാര്യം, മറ്റുളളവർക്ക് അറിയാത്തത് അല്ലെങ്കിൽ മറ്റുളളവരിൽ നിന്ന് ഭിന്നമായി എന്ത് കാര്യം അവർക്കറിയാം എന്നതാണ്. അതായത് മറ്റ് ആളുകൾക്ക് ഇല്ലാത്ത ആഴത്തിലുള്ള ഡൊമെയ്ൻ വൈദഗ്ധ്യമോ അറിവോ സാങ്കേതിക വൈദഗ്ധ്യമോ അവർക്ക് ഉണ്ടായിരിക്കണം എന്നാണ്. ഞങ്ങൾ പ്രധാനമായും ഫൗണ്ടർമാരെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപമാണ് നടത്തുന്നത്. സ്പെഷ്യാൽ ഇൻവെസ്റ്റിന്റെ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ബഹിരാകാശം, റോബോട്ടിക്സ്, ഏവിയേഷൻ എന്നിവയിലെ ഒരു പ്രത്യേക മേഖലയെക്കുറിച്ചോ സാങ്കേതികവിദ്യയെക്കുറിച്ചോ ആഴത്തിലുള്ള അറിവുള്ള സ്ഥാപകരുടെ സ്റ്റാർട്ടപ്പുകളിലാണ്.

    നിർഭാഗ്യവശാൽ ഫണ്ടിംഗ് എപ്പോഴും വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നു.  നിങ്ങൾ ഫണ്ട് സ്വരൂപിക്കുമ്പോൾ നിങ്ങൾ വിജയിക്കുമെന്ന് ആളുകൾ കരുതുന്നു. എന്നാൽ മൂലധനം സ്വരൂപിക്കാതെ തന്നെ നിങ്ങൾക്ക് വിജയിക്കാനാകും എന്നതാണ് സത്യം. ഇൻഡസ്ട്രിയിലുളളവരോടുളള എന്റെ പ്രധാന ഉപദേശം, നിങ്ങൾ ആഗ്രഹിക്കുമ്പോൾ മാത്രം മൂലധനം വർധിപ്പിക്കുക എന്നതാണ്. കാരണം ധാരാളം മൂലധനം വരുമ്പോൾ പ്രതീക്ഷകൾ അമിതകമാകും. അതിനനുസരിച്ചുളള ഔട്ട്പുട്ട് നൽകാനുളള ഉത്തരവാദിത്തമുണ്ടാകും. ചിലപ്പോൾ എല്ലാ ബിസിനസ്സുകളും അത്തരത്തിൽ സ്കെയ്ൽ അപ്പ് ചെയ്യാൻ തയ്യാറായിട്ടുണ്ടാകില്ല. അതിനാൽ ഫണ്ടിംഗും ബൂട്ട്‌സ്‌ട്രാപ്പിംഗും കൂടാതെ നിങ്ങൾക്ക് വിജയിക്കാനാകും. അതുപോലുള്ള ധാരാളം കമ്പനികൾ നിലവിലുണ്ട്. നിങ്ങൾ യൂണികോണുകളെ ആഘോഷിക്കുന്നത് പോലെ അവരെയും ആഘോഷിക്കണം.

    ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ ഇപ്പോഴും ക്രിയാത്മകമായി വളരുകയാണ്. ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇത് ആദ്യ മൂന്ന് അല്ലെങ്കിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്. അതിനാൽ ഫണ്ടിംഗ് ഇല്ലാതാകുമെന്ന് ഞാൻ കരുതുന്നില്ല. അതേസമയം ക്യാപിറ്റൽ സമാഹരണം കൂടുതൽ ചെലവേറിയതായിത്തീർന്നു. അതിനർത്ഥം നിങ്ങൾ പണം ഉപയോഗിച്ച് എന്താണ് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. പണം കൊണ്ട് നിങ്ങൾക്ക് നേടാൻ കഴിയുന്നത് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായിരിക്കണം. മൂലധന വിഹിതം വിവിധ മേഖലകളിലേക്ക് ഉറപ്പായും വിഭജിച്ച് പോകും. പക്ഷേ മൂലധനം ഇവിടെ തീർച്ചയായും ലഭ്യമാണ്.

    The biggest thing we look for in founders is what they know that most people don’t know, which in other words means they should have a deep domain expertise, knowledge or technology expertise which the other people don’t have. We are largely founder based investors. Most of our investments are in founders who have deep knowledge of a certain sector or technology in space, robotics, aviation.Those are some heavy engineering companies we have invested in.

    Share.

    Comments are closed.

    Get to know the
    Exclusively Curated by Channeliam
    Top Startups
    channeliam.com
    Get to know the
    Exclusively Curated by Channeliam
    Top Startups
    channeliam.com
    Exit mobile version