എയർ ബ്രഷും ഓട്ടോമോട്ടീവ് പെയിന്റും ഉപയോഗിച്ച് ചിത്രങ്ങളിലൂടെ ഹെൽമറ്റിനെ ഒരു കലാരൂപമായി മാറ്റുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി നിഹാസ് സലാഹുദീൻ.

ജീവിതത്തിൽ നിങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങൾ പിന്തുടരേണ്ടത് പ്രധാനമാണ്. നിങ്ങളുടെ അഭിലാഷങ്ങൾ പിന്തുടരുന്നതിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സംതൃപ്തിയുമായി മൾട്ടിനാഷണൽ ജോലിയോ ശമ്പളത്തിന്റെ വലുപ്പമോ താരതമ്യം ചെയ്യാൻ കഴിയില്ല. അങ്ങനെ ഇച്ഛാശക്തിയും അർപ്പണബോധവും കൊണ്ട് തന്റെ ഹോബിയെ ലാഭകരമായ ജോലിയാക്കി മാറ്റിയ നിഹാസ് സലാഹുദീനെ പരിചയപ്പെടാം.

അർത്ഥമുളള വരകൾ

ഹെൽമെറ്റിൽ പടം വരയ്ക്കുക, കേൾക്കുന്നവർ നെറ്റി ചുളിക്കും. പക്ഷേ നിഹാസിന്റെ വഴിയും വരയും അതാണ്. എയർ ബ്രഷും ഓട്ടോമോട്ടീവ് പെയിന്റും ഉപയോഗിച്ച് ചിത്രങ്ങളിലൂടെ ഹെൽമറ്റിനെ ഒരു കലാരൂപമായി മാറ്റുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി നിഹാസ് സലാഹുദീൻ.

തിളങ്ങുന്ന നക്ഷത്രങ്ങളും രാത്രിയിലെ ആകാശവുമെല്ലാം പരസ്പരബന്ധമില്ലാത്ത ദൃശ്യങ്ങൾക്കൊപ്പം ഹെൽമറ്റിൽ വരച്ചാൽ എങ്ങനെയിരിക്കും? എന്നാൽ ഈ വരകൾക്കോരോന്നിനും ഓരോ അർത്ഥമുണ്ടെന്നാണ് നിഹാസിന്റ പക്ഷേ കസ്റ്റമൈസ്ഡ് മോട്ടോർ സൈക്കിളുകൾ, സൂപ്പർബൈക്കുകൾ, ഹെൽമെറ്റുകൾ, പ്രത്യേകിച്ച് റേസ് കാർ ഡ്രൈവർമാരും ബൈക്ക് റൈഡർമാരും ധരിക്കുന്നവ, എന്നിവ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മാധ്യമമാണ്.

കളർ മി ക്രേസി കസ്റ്റംസ്

2011-ലാണ് “കളർ മി ക്രേസി കസ്റ്റംസ്” എന്ന സ്ഥാപനം നിഹാസ് ആരംഭിച്ചത്. സൗത്ത് ഈസ്റ്റ് ഏഷ്യൻ റേസർമാരുടെ ഓർഡറുകൾ സ്വീകരിച്ചാണ് നിഹാസ് തന്റെ സാഹസിക യാത്ര ആരംഭിച്ചത്. എന്നാൽ ഇന്ത്യൻ വിപണിയിലെ നിഹാസിന്റെ പ്രവേശനം ഫോക്‌സ്‌വാഗൺ ചാമ്പ്യൻ ഇഷാൻ ദോധിവാലയുടെ ഹെൽമെറ്റിലൂടെയായിരുന്നു.

Narain Karthikeyan, Mira Erda, CS Santosh തുടങ്ങി റേസീം​ഗ് ട്രാക്കിലെ അറിയപ്പെടുന്ന റേസർമാരുടെ തലകളിൽ നിഹാസിന്റെ കലാരൂപങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.

ഹെൽമറ്റ് പെയിന്റ് ചെയ്യുന്നത് ചെലവേറിയ കാര്യമാണെന്ന് നിഹാസ് സമ്മതിക്കുന്നു. ലോകത്തിലെ മോട്ടോർ സ്പോർട്ട്സുകളുടെ ഉന്നത അതോറിറ്റിയായ FIA ഹെൽമെറ്റുകൾ പരിശോധിച്ചതിന് ശേഷമാണ് നിഹാസ് ഹെൽമറ്റുകളിൽ വര തുടങ്ങുന്നത്. കഠിനാധ്വാനവും കലാചാതുരിയും ഒത്തുചേരുമ്പോഴാണ് ഓരോ ഹെൽമറ്റും മനോഹരമാകുന്നത്. ഇന്ത്യൻ റേസ്‌ട്രാക്കുകളിൽ സിഎംസി ബ്രാൻഡഡ് (Colour Me Crazy Customs) ഹെൽമെറ്റുകൾ അണിനിരന്ന് കാണുകയെന്നതാണ് നിഹാലിന്റെ സ്വപ്നം.

It’s important to follow your passions in life. No MNC job or size of paycheck could be compared to the satisfaction you get from following your passion. Meet Nihas Salahudeen, a man who, through pure willpower and dedication, transformed his hobby into a lucrative job. Young people who are hesitant to follow their passions can get motivation from Nihas.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version