പുനെ സ്റ്റാർട്ടപ്പ് വേവ് മൊബിലിറ്റി ഇന്ത്യയിലെ ആദ്യ സോളാർ കാർ അവതരിപ്പിച്ചു

പുണെ ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ സ്റ്റാർട്ടപ്പായ വേവ് മൊബിലിറ്റി (Vayve Mobility),ഓട്ടോ എക്‌സ്‌പോ 2023-ൽ രാജ്യത്തെ ആദ്യത്തെ സൗരോർജ്ജ വൈദ്യുത വാഹനത്തിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു. EVA എന്ന് വിളിക്കുന്ന സോളാർ കാറിൽ ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് യാത്ര ചെയ്യാം. ക്ലൈമറ്റ് കൺട്രോൾ ഉളള കാർ കൈകാര്യം ചെയ്യാനും പാർക്ക് ചെയ്യാനും എളുപ്പമാണ്, ചാർജ് ചെയ്യാൻ സൗകര്യപ്രദമാണ്. ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർ പ്ലേ, ഇവ കൂടാതെ വിശാലമായ ഡ്രൈവർ വിസിബിലിറ്റി, 6-വേ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ് എന്നിവയുണ്ട്. രണ്ട് സീറ്റുകളുള്ള സ്മാർട്ട് കാറിന്റെ ബാറ്ററി പാക്കിന് മുകളിൽ അധിക ചാർജിംഗിനായി റൂഫിൽ സോളാർ പാനലുകൾ സജ്ജീകരിച്ചിരിക്കുന്നു.

ഇവാ സോളാർ കാർ ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 2024ൽ വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

6kW ലിക്വിഡ്-കൂൾഡ് PMSM ഇലക്ട്രിക് മോട്ടോറാണ് സോളാർ കാറിനുള്ളത്. ഇത് 14 kWh ബാറ്ററി പാക്കിൽ നിന്ന് പവർ നേടുന്നു. സജീവമായ ലിക്വിഡ് കൂളിംഗ്, ഒരു സാധാരണ ഹൗസ് സോക്കറ്റിൽ 4-മണിക്കൂറിനുളളിൽ ചാർജിംഗ്, കൂടാതെ CCS2-ൽ 45 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.

മൊണോകോക്ക് ഷാസിയിലാണ് കാർ നിർമ്മിച്ചിരിക്കുന്നത്. ഇത് IP68-സർട്ടിഫൈഡ് പവർട്രെയിൻ പായ്ക്ക് ചെയ്യുന്നു. കൂടാതെ ഡ്രൈവർ എയർബാഗ് പോലെയുള്ള സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളും ഉണ്ട്.

Pune-based automaker startup Vayve Mobility introduces Eva at Auto Expo 2023. Eva is said to be India’s first solar-powered electric car. The climate-controlled car can carry two adults and a child.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version