യുഎഇയിൽ ബിസിനസ് തുടങ്ങുന്നതിനുള്ള പ്രായപരിധി പരിഷ്ക്കരിച്ച് സാമ്പത്തിക മന്ത്രാലയം. പുതിയ നിയമ പരിഷ്കാരം അനുസരിച്ച്, 18 വയസ്സാണ് യുഎഇയിൽ സംരംഭം തുടങ്ങാനുള്ള കുറഞ്ഞ പ്രായപരിധി.
നേരത്തേ യുഎഇയിൽ ബിസിനസ്സ് തുടങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസ്സായിരുന്നു. രാജ്യത്തിന്റെ ബിസിനസ് വളർച്ച മുന്നിൽക്കണ്ടാണ് പുതിയ നടപടിയെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സലാഹ് പറഞ്ഞു. പ്രായപരിധി കുറയ്ക്കുന്നതോടെ, കമ്പനികളുടെ ഡയറക്ടർ ബോർഡിലും മാനേജ്മെന്റ് രംഗത്തും മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയിൽ ഇസ്ലാമിക് ബാങ്കിങ്ങിന് ഊന്നൽ നൽകുമെന്നും പരിഷ്ക്കരിച്ച വാണിജ്യ നിയമത്തിൽ പറയുന്നു. ടെക്നോളജി രംഗത്തും ഡിജിറ്റൽ രംഗത്തും ബിസിനസ് മുന്നേറ്റങ്ങൾ നടത്താനുള്ള നീക്കങ്ങളും പുതിയ പദ്ധതിയിലുണ്ട്.
ബാങ്കിംഗിനും പിന്തുണ
നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനും ബിസിനസുകളുടെ വളർച്ചയ്ക്കും, മത്സരത്തിനും വിശാലമായ സാധ്യത നൽകുന്നതിനുമായി ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് വാണിജ്യ ഇടപാടുകൾക്കായി നിയമപരമായ പിന്തുണ നിയമം നൽകുന്നു. യുഎഇയിലെ ഇസ്ലാമിക് ബാങ്കിംഗിന് പിന്തുണ നൽകുന്നതോടൊപ്പം വളർച്ചയുടെ പ്രധാന ചാലകങ്ങളിലൊന്നായി ഇതിനെ കണക്കാക്കുകയും ചെയ്യുന്നു. സാമ്പത്തിക വിപണികളുടെ നിയന്ത്രണവും സ്ഥാപനവും സംബന്ധിച്ച വ്യവസ്ഥകൾ നിയമം ഭേദഗതി ചെയ്യുകയും രാജ്യത്തെ സെക്യൂരിറ്റീസ് നിയന്ത്രിക്കുന്ന നിയമ നിർമ്മാണത്തിന് അനുസൃതമായി ആവശ്യമായ ലൈസൻസുകൾ നേടുന്നത് നിർബന്ധമാക്കുകയും ചെയ്യുന്നു. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ബിസിനസുകൾക്കും ഡിജിറ്റൽ മേഖലകളുമായി ബന്ധപ്പെട്ട വാണിജ്യ പ്രവർത്തനങ്ങൾക്കും ഇത് പിന്തുണ നൽകുകയും ചെയ്യുന്നു.
The United Arab Emirates (UAE) has revised the minimum age requirement to run a business. As per the amended law, the new age limit is 18 years. Earlier, the age limit was set at 21.The amendment, which is aligned with international regulations, will give more opportunities to youngsters.