സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ ലോകമെമ്പാടും ഉയർന്നുവരുന്നു. വികസ്വര രാജ്യങ്ങളിൽപ്പോലും ഗവൺമെന്റുകളിൽ നിന്നും നിക്ഷേപകരിൽ നിന്നുമായി കൂടുതൽ സാമ്പത്തിക പിന്തുണയും സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്നുണ്ട്. 2021-22ലെ സാമ്പത്തിക സർവേ പ്രകാരം, യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമുള്ളത് ഇന്ത്യയ്ക്കാണ്. സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കായി കേന്ദ്രസർക്കാർ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.

വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് 2020 മുതൽ കേന്ദ്രസർക്കാർ സ്റ്റാർട്ടപ്പ് അവാർഡുകളും ഏർപ്പെടുത്തുന്നുണ്ട്.

2020ലേയും, 2021ലേയും 367 സ്റ്റാർട്ടപ്പുകളെ മികച്ചവയായി തെരഞ്ഞെടുത്തിരുന്നു. ദേശീയ സ്റ്റാർട്ടപ്പ് അവാർഡുകളുടെ മൂന്നാം പതിപ്പിൽ സ്റ്റാർട്ടപ്പിന്റെ സാമൂഹിക പ്രാധാന്യവും കൂടി കണക്കിലെടുത്തു.

  • അവാർഡിനർഹമായ സ്റ്റാർട്ടപ്പുകൾക്ക് ബിസിനസ് വളർച്ചയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നു.
  • മെന്റർഷിപ്പ്, ഫണ്ടിംഗ്, പാർട്ണർഷിപ്പുകൾ, മാർക്കറ്റ് ആക്സസ് എന്നിവ മറ്റ് സംരംഭകർക്ക് ഒരു മാതൃകയായി പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
  • വിജയിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് 5 ലക്ഷം രൂപ വീതമായിരുന്നു ക്യാഷ് പ്രൈസ്.
  • മികച്ച ഇൻകുബേറ്ററിനും, ആക്സിലറേറ്ററിനും 15 ലക്ഷം രൂപ ക്യാഷ് പ്രൈസും ലഭിക്കും.
  • സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾ, ഗ്രാമീണ വികസനം ലക്ഷ്യമിടുന്ന സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് പ്രത്യേക പരിഗണന ലഭിക്കും.

രാജ്യത്തുടനീളമുള്ള 31 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി സ്റ്റാർട്ടപ്പുകൾ, ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ എന്നിവയിൽ നിന്ന് 2,667 അപേക്ഷകൾ ലഭിച്ചു. ഈ ആപ്ലിക്കേഷനുകൾ 50-ലധികം ജൂറി അംഗങ്ങൾ പരിശോധിച്ച് വിലയിരുത്തി. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ (വിസികൾ), സ്റ്റാർട്ടപ്പ് സിഇഒമാർ, വ്യവസായ പ്രമുഖർ, പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണർ എന്നിവർ ഉൾപ്പെട്ടതായിരുന്നു ഈ ജൂറി.

ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം

      2021 മുതൽ 2022 വരെയുള്ള കാലയളവിൽ രാജ്യത്ത് 14,000 പുതിയ സ്റ്റാർട്ടപ്പുകളെയാണ് സർക്കാർ അംഗീകരിച്ചത്. രാജ്യത്തെ മൊത്തം അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണം 61,400 ആയി. ഇതിൽ 44 സ്റ്റാർട്ടപ്പുകൾക്ക് 2021ൽ യൂണികോൺ പദവിയും ലഭിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്കെന്നല്ല, ഒരു സ്ഥാപനത്തിനും ഒരു ശൂന്യതയിൽ നിലനിൽക്കുക സാദ്ധ്യമല്ല. സംരംഭകരും, ബിസിനസുകളും അഭിവൃദ്ധി പ്രാപിക്കുന്നത് സമാന ചിന്താഗതിക്കാരായ ആളുകളും, ഭരണകൂടവും പിന്തുണയ്ക്കുമ്പോഴാണ്. 

While addressing the gathering after distributing the National Startup Awards 2022, Union Minister Piyush Goyal said that India now thinks like a startup, relentlessly focusing on newer and better ideas and striving to saturate them throughout the country to improve efficiency, effectiveness, productivity, transparency, and integrity of systems and processes. The Minister congratulated all the winners and said that the Award would inspire them further expand their horizons.

Related Tags: Startup India | Startup Funding

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version