ജനുവരി 23ന് വാഹനം വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോണ്ട ആക്ടീവ സ്മാർട്ട് (Honda activa smart) എന്നായിരിക്കും പുതിയ വാഹനത്തിന്റെ പേര്.
സ്റ്റാൻഡേർഡ് മോഡലിന് സമാനമായ109.51 സിസി എഞ്ചിൻ, 7.84 ബിഎച്ച്പി മോട്ടോർ പവർ ഔട്ട്പുട്ട് എന്നിവ വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്.
സ്റ്റാന്‍ഡേര്‍ഡ്, DLX എന്നീ ആക്ടീവയുടെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഹോണ്ട ആക്ടിവ സ്മാര്‍ട്ടിന്റെ ഭാരം 1 കിലോഗ്രാം കുറവാണ്. 73,359 മുതൽ എക്സ്ഷോറൂം വിലയുള്ള ഹോണ്ടയുടെ നിലവിലുള്ള എല്ലാ പതിപ്പുകളേക്കാളും വില കൂടുതലായിരിക്കും സ്മാർട്ട് വേരിയന്റിന് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2001ലാണ് ഹോണ്ട ആദ്യമായി ആക്ടീവ അവതരിപ്പിച്ചത്, ഈ ശ്രേണിയിലെ ആറാമത്തെ വാഹനമാണ് വരാനിരിക്കുന്ന ആക്ടീവ സ്മാർട്ട്.
സാങ്കേതികവിദ്യയിൽ നൂതനത്വം
പുതിയ ആന്റി-തെഫ്റ്റ് സിസ്റ്റമാണ് ഹോണ്ട ആക്ടീവ സ്മാർട്ട് വേരിയന്റിൽ പ്രതീക്ഷിക്കുന്ന മറ്റൊരു വലിയ മാറ്റം. നിലവിലുള്ള ഹോണ്ട ഇഗ്നിഷന്‍ സെക്യൂരിറ്റി സിസ്റ്റത്തിന്റെ ചെലവ് കുറഞ്ഞ പതിപ്പായിരിക്കും ഇതെന്നാണ് സൂചന. ഷൈന്‍ അടക്കമുള്ള മറ്റ് ഹോണ്ട ബൈക്കുകളിലേക്കും ഈ പുതിയ ആന്റി-തെഫ്റ്റ് സംവിധാനം കടന്നുവരാനുള്ള സാധ്യതയുണ്ട്. വലിയ മോട്ടോർ വാഹനങ്ങളിൽ മാത്രം ഉപയോഗിക്കാറുള്ള സിസ്റ്റമാണിത്. നേരത്തെ, ഹോണ്ട 2-വീലറുകൾ PS4 സ്കൂട്ടറുകളിലും, മോട്ടോർബൈക്കുകളിലും ഹോണ്ട ഇക്കോ ടെക്നോളജി (HET) ഉപയോഗിച്ചിരുന്നു. PS6 പരിവർത്തനത്തോടെ, വാഹനങ്ങളിലെ ഘർഷണം കുറയ്ക്കാൻ സ്മാർട്ട് പവർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. മെച്ചപ്പെട്ട പുത്തൻ സാങ്കേതിക വിദ്യകളാണ് ഹോണ്ടയുടെ ഈ പുതിയ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ പുതിയ ടീസർ വെളിപ്പെടുത്തുന്നു. ജനുവരി 23 ന് കമ്പനി ബൈക്കിന്റെ പൂർണ്ണമായ സാങ്കേതിക വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Honda two-wheelers India readies to launch Honda Activa Smart Hybrid on January 23. The new Hybrid model will have the same 109.51cc engine. Its motor power output will be at a higher 7.8 bhp. The Honda Activa Smart will have a gross vehicle weight of 279 kg