ഇന്ധനവില ഉയർന്നതും ഇവികൾക്കുളള സബ്‌സിഡികളും ഇലക്ട്രിക് വാഹന വിൽപന കുതിച്ചുയരാൻ ഇടയാക്കിയിട്ടുണ്ട്

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (EV) വിൽപ്പന കുതിച്ചുയരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ധനവില ഉയർന്നതും ഇവികൾക്കുളള സബ്‌സിഡികളും സംസ്ഥാനത്ത് ഇലക്ട്രിക് വാഹന വിൽപന കുതിച്ചുയരാൻ ഇടയാക്കിയിട്ടുണ്ട്.

2022ൽ സംസ്ഥാനത്തുടനീളം 39,540 ഇവികൾ രജിസ്‌റ്റർ ചെയ്‌തപ്പോൾ 2021ൽ രജിസ്ട്രേഷൻ 8,701 മാത്രമായിരുന്നു.

എന്നാൽ മതിയായ പൊതു ചാർജിംഗ് പോയിന്റുകൾ ഇല്ലാത്തത് ഇവി ഉടമകൾക്ക് വെല്ലുവിളി ആകുന്നുണ്ട്.

സിഎൻജി വാഹനങ്ങളുടെ വിൽപ്പനയും മികച്ച രീതിയിൽ വർധിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ മലിനീകരണ മാനദണ്ഡങ്ങളിൽ വരും വർഷങ്ങളിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാരേറുമെന്നാണ് പൊതുവെയുളള വിലയിരുത്തൽ. നിലവിലെ ഇന്ധനവിലയിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് കൂടുതൽ ലാഭകരമാണെന്ന് ഉപയോക്താക്കൾ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന സബ്‌സിഡികളും ഉപയോക്താക്കൾക്കിടയിൽ ഇവികളുടെ സ്വീകാര്യത ഉയർത്തിയിട്ടുണ്ട്.

According to statistics, Kerala is seeing an increase in EV sales. Sales of electric vehicles have soared in the state as a result of high fuel costs and EV subsidies. In contrast to 2021, when just 8,701 EVs were registered in the state, in 2022 there were 39,540.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version