Tripadvisor ട്രാവലേഴ്സ് ചോയ്സ് അവാർഡിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഡെസ്റ്റിനേഷനായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടു.
ദുബായിയാണ് 2023-ൽ ലോകത്തിലെ നമ്പർ വൺ ഡെസ്റ്റിനേഷനെന്ന് അമേരിക്കൻ ഓൺലൈൻ ട്രാവൽ കമ്പനിയായ Tripadvisor. Tripadvisor ട്രാവലേഴ്സ് ചോയ്സ് അവാർഡിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഡെസ്റ്റിനേഷനായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടു.
തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനമായി ദുബായ്. സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും ഒരുപോലെ ഇഷ്ടമുളള ഡെസ്റ്റിനേഷനായി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നത് ദുബായ് തുടരുകയാണ്.
കോവിഡ് -19 പാൻഡെമിക്കിൽ നിന്ന് കരകയറുന്നത് തുടരുന്നതിനാൽ ദുബായ് കഴിഞ്ഞ വർഷം കണ്ടത് 15 വർഷത്തെ ഏറ്റവും ഉയർന്ന ഹോട്ടൽ താമസ നിരക്കാണെന്ന് കെപിഎംജിയിൽ നിന്നുള്ള വിശകലന വിദഗ്ധർ പറയുന്നു. എക്സ്പോയുടെ അവസാനത്തോടെ ഹോട്ടൽ താമസക്കാരുടെ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് എമിറേറ്റ് രേഖപ്പെടുത്തിയതായി ദുബായ് ഹോസ്പിറ്റാലിറ്റി റിപ്പോർട്ടിൽ KPMG വെളിപ്പെടുത്തി. ദുബായുടെ ടൂറിസം മേഖല 2022 ൽ സമ്പദ്വ്യവസ്ഥയിലേക്ക് സംഭാവന നൽകിയത് 29.4 ബില്യൺ ഡോളർ ആയിരുന്നു.
ഇന്തോനേഷ്യയിലെ ബാലി, ലണ്ടൻ എന്നിവ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട Tripadvisor ട്രാവൽ അവാർഡുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
Tap on And Read More Middle East Updates
Dubai is the most popular destination in the world, says the Tripadvisor Travellers’ Choice Awards. It is the favourite location of those who want to experience luxury. A popular choice among celebrities and influencers.
The location also registered the highest hotel occupancy rate in 15 years by the end of the Dubai Expo.