അബുദാബിയിൽ 70,000 ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി ADNOC. E2GO എന്നാണ് പദ്ധതിയ്ക്ക് നൽകിയിരിക്കുന്ന പേര്

യുഎഇയിലെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരും, കൺവീനിയൻസ് സ്റ്റോർ റീട്ടെയിലറുമാണ് ADNOC ഡിസ്ട്രിബ്യൂഷൻ. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളിലെ ഏറ്റവും വലിയ ലിസ്റ്റഡ് ഇന്റഗ്രേറ്റഡ് യൂട്ടിലിറ്റി കമ്പനികളിലൊന്നായ അബുദാബി നാഷണൽ എനർജി കമ്പനിയുമായി (TAQA) സഹകരിച്ചാണ് പദ്ധതി. ഈയടുത്ത വർഷങ്ങളിലെല്ലാം യുഎഇ വാഹന വിപണിയിൽ ഇവികളുടെ ഡിമാൻഡിൽ ക്രമാനു​ഗതമായ വർധന രേഖപ്പെടുത്തിയിരുന്നു. 2022ലെ ആഗോള ഇലക്ട്രിക് മൊബിലിറ്റി റെഡിനസ് സൂചിക പ്രകാരം, 2022-നും 2028-നും ഇടയിൽ 30% സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) ആണ് ഇലക്ട്രിക്ക് വാഹന ഡിമാൻഡിൽ പ്രതീക്ഷിക്കുന്നത്.

ഇവി സ്വപ്നങ്ങൾക്ക് മാറ്റ് കൂട്ടും E2GO

യുഎഇ ഇലക്ട്രിക്ക് വാഹന വിപണിയുടെ വികസനത്തിന് അനുയോജ്യമായ സമയത്താണ് E2GO വരുന്നത്. അബുദാബി എമിറേറ്റിലുടനീളം ഇവി ചാർജിംഗ് പോയിന്റുകളുടെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും പ്രധാന കേന്ദ്രമാകാൻ E2GO ലക്ഷ്യമിടുന്നു. ഇവി ചാർജിംഗ് സുഗമമാക്കുന്നതിന് അനുബന്ധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ, പാർക്കിംഗ്, ടോളിംഗ് സേവനങ്ങൾ പോലുള്ള അനുബന്ധ പരിഹാരങ്ങൾ ഉൾക്കൊള്ളുന്ന പ്രധാന സ്ഥലങ്ങളിലെ ഫാസ്റ്റ് ചാർജറുകളുടെ ഒരു ശൃംഖലയും ഇതിലുൾപ്പെടും. ഇത് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുകയും പുതിയ വരുമാന സ്രോതസ്സുകൾ തുറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിലെ CNG സർവീസ് സ്റ്റേഷൻ ഉൾപ്പെടെ, UAE സർവീസ് സ്റ്റേഷൻ നെറ്റ്‌വർക്കിലുടനീളം 31 സ്ഥലങ്ങളിൽ നിലവിൽ ADNOC കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) ഇന്ധനം വാഗ്ദാനം ചെയ്യുന്നുണ്ട്. 11 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന EMEA മേഖലയിലെ ഏറ്റവും വലിയ സംയോജിത യൂട്ടിലിറ്റി കമ്പനികളിൽ ഒന്നാണ് TAQA.

Together with Abu Dhabi National Energy Company (TAQA), one of the largest listed integrated utility companies in the EMEA area, ADNOC Distribution, the leading gasoline distributor and retailer of convenience stores in the UAE, has decided to create the mobility joint venture E2GO to construct and manage electric vehicle (EV) infrastructure throughout Abu Dhabi and the rest of the UAE.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version