ലോജിസ്റ്റിക് വ്യവസായത്തിൽ മികച്ച കരിയർ കെട്ടിപ്പടുക്കുന്നതിന് യുവ തൊഴിലന്വേഷകരെ പ്രാപ്തരാക്കുന്നതിനായി ലോജിസ്റ്റിക് സ്റ്റാർട്ടപ്പ് ഡെൽഹിവെരി ( Delhivery) ഡെൽഹിവെരി ട്രെയിനിംഗ് ആൻഡ് റിക്രൂട്ട്‌മെന്റ് പ്രോഗ്രാം ആരംഭിക്കുന്നു. എൻട്രി, മിഡ്-ലെവൽ ഓപ്പറേഷൻ റോളുകളിൽ റിക്രൂട്ട് ചെയ്യുന്നവർക്ക് ഗ്യാരണ്ടീഡ് ജോലികൾ പ്രോഗ്രാം ഉറപ്പാക്കുന്നു.

പദ്ധതിയുടെ ഭാഗമായി, കമ്പനി 2023 ഫെബ്രുവരി 19-ന് ഒരു ദേശീയ പ്രവേശന പരീക്ഷ സംഘടിപ്പിക്കും. 22നും 32നും ഇടയിൽ പ്രായമുള്ള,10 അല്ലെങ്കിൽ 12ാം ക്ലാസ് പൂർത്തിയാക്കിയവർ, ഡിപ്ലോമ ഹോൾഡർമാർ, അടിസ്ഥാന ഇംഗ്ലീഷ് വായന, എഴുത്ത് എന്നിവ അറിയുന്നവരുമായ ഉദ്യോ​ഗാർത്ഥികൾക്ക് ഇതിനായി അപേക്ഷിക്കാം.

ലോജിസ്റ്റിക്സിൽ മികച്ച കരിയർ

സോഫ്‌റ്റ്‌വെയർ ടൂളുകൾ, സോഫ്റ്റ് സ്‌കിൽസ്, പീപ്പിൾ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പരിശീലനം തിയറി, പ്രാക്ടിക്കൽ സെഷനുകൾ അടങ്ങിയതാണ്. പരിശീലനം പൂർത്തിയാക്കിയ ശേഷം, രാജ്യത്തുടനീളമുള്ള ഡൽഹിവേരി കേന്ദ്രങ്ങളിലേയ്ക്ക് ഓപ്പൺ മാനേജർ റോളുകളിലേയ്ക്ക് ഉദ്യോ​ഗാർത്ഥികളെ ഓൺബോർഡ് ചെയ്യും. ഗംഗാനഗർ, ഉജ്ജയിൻ, കുറൂർ, പുരുലിയ, ശ്രീനഗർ എന്നിവയുൾപ്പെടെ 25 ത്രീ, ടൂ ടയർ നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഗുരുഗ്രാമിൽ നടക്കുന്ന അഞ്ചാഴ്ചത്തെ പരിശീലന പരിപാടിയിലേക്ക് ക്ഷണിക്കും.

Popular logistics startup Delhivery has started a training programme to empower job seekers. The Delhivery Training and Recruitment Programme will help youngsters build a career in the industry by employing them in entry and mid-level operational roles at Delhivery’s facilities. As part of the initiative, the company will organise a national entrance examination on February 19, 2023.

Share.

Comments are closed.

Exit mobile version