ഡിസംബറിലെ ലേല നടപടികൾക്ക് മുന്നോടിയായി, സ്വകാര്യവൽക്കരിക്കാനൊരുങ്ങുന്ന 11 വിമാനത്താവളങ്ങൾക്കായി ആഗോള നിക്ഷേപകരെ ആകർഷിക്കാൻ കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ദുബായ്, സിംഗപ്പൂർ, മുംബൈ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രങ്ങളിൽ വിപുലമായ റോഡ്‌ഷോകൾ സംഘടിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

India Airport Privatization Global Bidding

വിമാനത്താവളങ്ങൾ ആദ്യമായി അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് 50 വർഷത്തെ പാട്ടവ്യവസ്ഥയിൽ കൈമാറുന്ന പുതിയ ലേല രീതിയെക്കുറിച്ച് നിക്ഷേപകരെ ബോധവൽക്കരിക്കാനാണ് ഈ റോഡ്‌ഷോകൾ ലക്ഷ്യമിടുന്നത്. നിലവിലെ ഒപ്പറേറ്റർമാർക്ക് പുറമെ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പും പശ്ചിമേഷ്യൻ സോവറിൻ വെൽത്ത് ഫണ്ടുകളും ഉൾപ്പെടെയുള്ള പുതിയ ആഗോള നിക്ഷേപകർ ഈ ലേല പ്രക്രിയയിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യോമയാന മേഖലയിൽ കുത്തകാവകാശം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒരു കമ്പനിക്ക് ലേലം വിളിക്കാവുന്ന വിമാനത്താവളങ്ങളുടെ എണ്ണത്തിന് സർക്കാർ കർശന പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷാവസാനത്തോടെ ലേല നടപടികൾ ആരംഭിച്ച് അടുത്ത സാമ്പത്തിക വർഷാവസാനത്തോടെ വിമാനത്താവളങ്ങളുടെ കൈമാറ്റം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

The Indian government is holding global roadshows in Dubai, Singapore, and Mumbai to pitch 11 airports grouped into 5 packages for a 50-year lease ahead of December bidding.

Share.
Leave A Reply

Exit mobile version