Malaika Arora, ഹെൽത്തി ഡെസേർട്ട് സ്റ്റാർട്ടപ്പായ ഗെറ്റ്-എ-വേയിൽ (Get-A-Whey) വെളിപ്പെടുത്താത്ത തുക നിക്ഷേപിച്ചു
ബോളിവുഡ് നടി Malaika Arora, ഹെൽത്തി ഡെസേർട്ട് സ്റ്റാർട്ടപ്പായ ഗെറ്റ്-എ-വേയിൽ (Get-A-Whey) വെളിപ്പെടുത്താത്ത തുക നിക്ഷേപിച്ചു. കരാറിന്റെ ഭാഗമായി മലൈക്ക അറോറ സ്റ്റാർട്ടപ്പിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കും.
ഇന്ത്യയിൽ ഉടനീളം ഓഫ്‌ലൈൻ, ഓൺലൈൻ സാന്നിധ്യം വിപുലീകരിക്കാൻ ഈ ഫണ്ട് ഉപയോഗിക്കാനാണ് സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നത്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ കീറ്റോ ചീസ് കേക്കുകൾ, വീഗൻ ജെലാറ്റോസ്, മറ്റ് ഹെൽത്തി ഡെസേർട്ട്സ് എന്നിവ പുറത്തിറക്കാൻ Get-A-Wheyപദ്ധതിയിടുന്നു. ഒരു മാസം മുമ്പ് ഗെറ്റ്-എ-വേയിൽ ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കാൻ ബിരിയാണി ബൈ കിലോ (Biryani By Kilo), 2 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ജഷ് ഷാ, പഷ്മി ഷാ, ജിമ്മി ഷാ (Jash Shah, Pashmi Shah, Jimmy Shah) എന്നിവർ ചേർന്ന് 2019-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് Get-A-Whey. ഐസ്ക്രീം സാൻഡ്‌വിച്ചുകൾ, പോപ്‌സിക്കിൾസ്, കുൽഫികൾ, ഐസ്‌ക്രീമുകൾ തുടങ്ങിയ കുറഞ്ഞ കലോറിയും ഉയർന്ന പ്രോട്ടീനും ഉള്ള മധുരപലഹാരങ്ങളാണ് ഗെറ്റ്-എ-വേ വിൽക്കുന്നത്. ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 1-ൽ ഗെറ്റ്-എ-വേ, വിധികർത്താക്കളായ അമൻ ഗുപ്ത, അഷ്‌നീർ ഗ്രോവർ, വിനീത സിങ് എന്നിവരിൽ നിന്ന് ഗെറ്റ്-എ-വേ 1 കോടി രൂപ ഫണ്ട് നേടിയിരുന്നു.
Bollywood actress Malaika Arora has invested an undisclosed amount in healthy dessert startup Get-A-Way. She will be the startup’s brand ambassador. Expanding its product portfolio, Get-A-Way would launch healthy desserts such as keto cheesecakes and vegan gelatos. The startup also plans to expand its manufacturing facilities and online and offline sales channels.